Connect with us

എന്റെ മുൻ ഭർത്താവിന് വിലയേറിയ സമ്മാനങ്ങൾ വാങ്ങി പണം പാഴാക്കി കളഞ്ഞു; സാമന്ത

Actress

എന്റെ മുൻ ഭർത്താവിന് വിലയേറിയ സമ്മാനങ്ങൾ വാങ്ങി പണം പാഴാക്കി കളഞ്ഞു; സാമന്ത

എന്റെ മുൻ ഭർത്താവിന് വിലയേറിയ സമ്മാനങ്ങൾ വാങ്ങി പണം പാഴാക്കി കളഞ്ഞു; സാമന്ത

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേർപിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികൾ താരം അഭിമുഖീകരിച്ചു. സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു.

2017 ഒക്ടോബറിൽ ആയിരുന്നു നാഗചൈതന്യയുമായുള്ള വിവാഹം. എന്നാൽ 2021 ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഈ വേർപിരിയൽ അത്ര സുഖകരമായ വാർത്തയായിരുന്നില്ല അവരുടെ ആരാധകർക്ക്. ഇപ്പോൾ ഇരുവരും സിംഗിളായി തുടരുകയാണ്.

എന്നാൽ നാ​ഗചൈതന്യ ഇപ്പോൾ നടി ശോഭിത ധൂലിപാലയുമായി വിവാഹത്തിന് ഒരുങ്ങുകയാണ്. ഈ വേളയിൽ നടി സാമന്തയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിറ്റാഡൽ: ഹണി ബണ്ണി സീരിസിന്റെ പ്രമോഷനിടെ നടൻ വരുൺ ധവാനുമായി താരം റാപ്പിഡ് ഫയറിനിടെയായിരുന്നു സാമന്തയുടെ തുറന്നു പറച്ചിൽ.

‘ഒരു ഉപയോഗവുമില്ലാത്ത കാര്യത്തിനായി പണം പാഴാക്കി കളഞ്ഞത് എന്തിനായിരുന്നു’ എന്നായിരുന്നുവെന്നായിരുന്നു വരുൺ ധവാന്റെ ചോദ്യം. ഇതിന്, ‘തന്റെ മുൻ ഭർത്താവിന് വിലയേറിയ സമ്മാനങ്ങൾ വാങ്ങിയത്’- എന്നായിരുന്നു താരം പറഞ്ഞത്. എത്ര പണമാണ് ചെലവാക്കിയത് എന്നാണ് ഇത് കേട്ട് ചിരിയോടെ വരുൺ ചോദിച്ചത്. കുറച്ചധികം ചെലവാക്കി എന്നായിരുന്നു താരത്തിന്റെ മറുപടി.

വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം 2017ലാണ് ഇരുവരും വിവാഹിതരാവുന്നത്. 2021 വേർപിരിയൽ പ്രഖ്യാപിച്ചെങ്കിലും 2022ലാണ് വിവാഹമോചനം നടന്നത്. വേർപിരിയലിനുശേഷം താനും സാമന്തയും മാറിപ്പോയെന്ന് നാഗചൈതന്യ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിന്റെ ആ ഘട്ടത്തോട് തനിക്ക് അതിയായ ബഹുമാനമുണ്ട് എന്നും സാമന്ത സന്തോഷത്തിനും അർഹയാണ് എന്നും നാഗചൈതന്യ പറഞ്ഞിരുന്നു.

More in Actress

Trending