Actress
എല്ലാം പൂർണമായി അവസാനിച്ചു; വിവാഹം അടുത്തതോടെ സാമന്തയ്ക്കൊപ്പമുള്ള ആ ചിത്രവും ഒഴിവാക്കി നാഗചൈതന്യ
എല്ലാം പൂർണമായി അവസാനിച്ചു; വിവാഹം അടുത്തതോടെ സാമന്തയ്ക്കൊപ്പമുള്ള ആ ചിത്രവും ഒഴിവാക്കി നാഗചൈതന്യ
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേര്‍പിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികള്‍ താരം അഭിമുഖീകരിച്ചു.
ഇപ്പോൾ നാഗചൈതന്യ വീണ്ടും വിവാഹതിനാകാൻ പോകുകയാണ്. നടി ശോഭിത ധൂലിപാലയാണ് വധു. ഓഗസ്റ്റിലാണ് ഇരുവരും തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. താരങ്ങളുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
ഇതിന് പിന്നാലെ നാഗചൈതന്യ സാമന്തയോടൊപ്പമുളള ചിത്രങ്ങൾ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ സാമന്തയോടൊപ്പം ഒരു കാറിനടുത്ത് നിൽക്കുന്ന ചിത്രം നാഗചൈതന്യ അക്കൗണ്ടിൽ തന്നെ സൂക്ഷിച്ചിരുന്നു. ‘ത്രോ ബാക്ക്… മിസിസ്സ് ആൻഡ് ഗേൾ ഫ്രണ്ട്’ എന്ന ക്യാപ്ഷനായിരു്നനു ചിത്രത്തിന് നൽകിയിരുന്നത്.
ഇപ്പോഴിതാ ആ ചിത്രവും നാഗചൈതന്യ നീക്കം ചെയ്തിരിക്കുകയാണ്. നിലവിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ച മാലിജി എന്ന ചിത്രത്തിന്റെ പോസ്റ്റർ മാത്രമാണ് നാഗചൈതന്യയുടെ ഫീഡിലുളളത്. വിവാഹം അടുത്തതോടെ സാമന്തയെ പൂർണമായി നാഗചൈതന്യ ഒഴിവാക്കിയെന്നാണ് ആരാധകർ പറയുന്നത്.
അതേസമയം, 11 വര്‍ഷത്തെ ബന്ധമാണ് സാമന്തയും നാഗചൈതന്യയും അവസാനിപ്പിച്ചത്. 2010 ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 7 വര്‍ഷത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹം കഴിക്കുന്നത്. 2017 ഒക്ടോബര്‍ 6 ന് ആയിരുന്നു ഇവരുടെ വിവാഹം.
ഹിന്ദു- ക്രിസ്തീയ ആചാരവിധി പ്രകാരം ഗോവയില്‍ വെച്ചാണ് താരവിവാഹം നടന്നത്. വിവാഹത്തിന് തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു, നാഗചൈതന്യയുടെ മുത്തശ്ശി നല്‍കിയ സാരി അണിഞ്ഞു കൊണ്ടായിരുന്നു നടി വിവാഹത്തിന് എത്തിയത്. ഇന്നും സോഷ്യല്‍ മീഡിയയിലും സിനിമാകോളങ്ങളിലും സാം നാഗചൈതന്യ വിവാഹം ചര്‍ച്ചാ വിഷയമാണ്.