Malayalam
ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയില്‍ മകന്റെ ചോറൂണ് നടത്തി പ്രദീപ് ചന്ദ്രന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയില്‍ മകന്റെ ചോറൂണ് നടത്തി പ്രദീപ് ചന്ദ്രന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് പ്രദീപ് ചന്ദ്രന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ എത്താറുണ്ട്. ഇപ്പോഴിതാ മകന്റെ ചോറൂണ് ചിത്രങ്ങള്‍ പങ്കുെവച്ച് എത്തിയിരിക്കുകയാണ് പ്രദീപ് ചന്ദ്രന്. ചോറ്റാനിക്കര ക്ഷേത്രത്തിലായിരുന്നു മകന്റെ ചോറൂണ്.
അഭിരാമിന്റെ ചോറൂണ്, ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയില്‍ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കുടുംബസമ്മേതമായാണ് പ്രദീപ് ചോറ്റാനിക്കര ക്ഷേത്രത്തിലേക്കെത്തിയത്.
ബിഗ്സ്ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രന്. കറുത്തമുതത്തിലെ ഡിസിപി അഭിറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് പ്രദീപ് കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറുന്നത്. ബിഗ്ബോസ് മലയാളം സീസണ് ഒന്നില്‍ മത്സരാര്‍ത്ഥി ആയും പ്രദീപ് എത്തിയിരുന്നു.
ബിഗ്ബോസില്‍ എത്തിയതോടെ താരത്തെ കുറിച്ച് കൂടുതല്‍ പ്രേക്ഷകര്‍ മനസിലാക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു പ്രദീപിന്റെയും അനുപമ രാമചന്ദ്രന്റെയും വിവാഹം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ.
കറുത്തമുത്ത് എന്ന പരമ്പരയിലെ അഭിറാം ഐപിഎസ് എന്ന കഥാപാത്രമാണ് താരത്തെ മാറ്റിമറിച്ചത്, അതുകൊണ്ട് തന്നെ മകന് അഭിറാം എ പി എന്നാണ് പേര് നല്‍കിയതെന്ന് നേരത്തെ പറഞ്ഞിരുന്നു. മേജര്‍ രവി ചിത്രം മിഷന് 90 ഡെയ്സിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.ദൃശ്യം,ഒപ്പം,ഇവിടം സ്വര്‍ഗ്ഗമാണ്,ഏയ്ഞ്ചല്‍ ജോണ്‍,കാണ്ഡഹാര്‍,ലോക്പാല്‍,ലോഹം,1971ബിയോണ്ട് ബോര്‍ഡേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും പ്രദീപ് അഭിനയിച്ചിട്ടുണ്ട്.
