അമ്മ ഇപ്പോഴും എവിടെയോ ഷൂട്ടിങ്ങിനു പോയേക്കുവാണെന്നും കുറച്ച് കഴിയുമ്പോള്‍ ലൊക്കേഷനില്‍ നിന്ന് വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് വരുമെന്നും ആണ് ഞങ്ങള്‍ ഇപ്പോഴും കരുതുന്നത്; കല്പനയെ കുറിച്ച് മകള്‍ പറയുന്നു
അമ്മ ഇപ്പോഴും എവിടെയോ ഷൂട്ടിങ്ങിനു പോയേക്കുവാണെന്നും കുറച്ച് കഴിയുമ്പോള്‍ ലൊക്കേഷനില്‍ നിന്ന് വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് വരുമെന്നും ആണ് ഞങ്ങള്‍ ഇപ്പോഴും കരുതുന്നത്; കല്പനയെ കുറിച്ച് മകള്‍ പറയുന്നു
അമ്മ ഇപ്പോഴും എവിടെയോ ഷൂട്ടിങ്ങിനു പോയേക്കുവാണെന്നും കുറച്ച് കഴിയുമ്പോള്‍ ലൊക്കേഷനില്‍ നിന്ന് വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് വരുമെന്നും ആണ് ഞങ്ങള്‍ ഇപ്പോഴും കരുതുന്നത്; കല്പനയെ കുറിച്ച് മകള്‍ പറയുന്നു
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായിരുന്നു കല്പ്ന. അകാലത്തില്‍ മലയാളികളോട് വിട പറഞ്ഞു പോയ താരത്തിന്റെ വിയോഗം ഇന്നും പലര്്കകും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇപ്പോഴിതാ കല്പനയെക്കുറിച്ച് അമ്മയും മകളും പറഞ്ഞ കാര്യങ്ങള്‍ ആണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു ജന്മം മുഴുവന്‍ അമ്മെ അമ്മെ എന്ന് വിളിക്കേണ്ട വിളി അവള് കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് വിളിച്ച് തീര്‍ത്തിട്ടാണ് പോയത്, അവള് എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ടായിരുന്നു.
വിവാഹജീവിതത്തില്‍ അവള് അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള് എന്നില്‍ നിന്ന് മറച്ചു വെച്ചത്. ഒരുപാട് സങ്കടം അപ്പോള്‍ എന്റെ കുഞ്ഞു അനുഭവിച്ചു, വിവാഹമോചനം നടന്നാല്‍ അവള് കാരണം കുടുംബത്തിന് പേര് ദോഷം ഉണ്ടാകുമെന്ന് ഓര്‍ത്താണ് അതൊന്നും എന്നോട് പറയാതിരുന്നത്.
മകള്‍ ശ്രീമയി അമ്മയെക്കുറിച്ച് പറയുന്നത് ഇങ്ങനെ, അമ്മ ഇപ്പോഴും എവിടെയോ ഷൂട്ടിങ്ങിനു പോയേക്കുവാണെന്നും കുറച്ച് കഴിയുമ്പോള്‍ ലൊക്കേഷനില്‍ നിന്ന് വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് വരുമെന്നും ആണ് ഞങ്ങള്‍ ഇപ്പോഴും കരുതുന്നത് അമ്മയായിട്ട് അല്ല ഒരു കൂട്ടികാരിയായിട്ടാണ് കണ്ടിട്ടുള്ളത്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കല്‍പ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചു. വര്‍ഷങ്ങള്‍ നീണ്ട തന്റെ കരിയറില്‍ പ്രമുഖ താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പം കല്പന പ്രവര്‍ത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉര്‍വ്വശി എന്നിവരും തിളങ്ങി. കല്പ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു.
2016 ജനുവരിയിലാണ് ആരാധകരെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ച് കല്പ്പനയുടെ വിയോഗ വാര്‍ത്ത എത്തിയത്. ഷൂട്ടിംഗിനായി ഹൈദരാബാദില്‍ പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു,. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് അന്ന് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. 1998 ലാണ് അനില്‍ കല്പ്പനയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. ശ്രീമയി എന്നു പേരുള്ള മകളുണ്ട്. എന്നാല്‍ 2012 ല്‍ അനിലും കല്‍പ്പനയും വിവാഹമോചിതരായി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...