Malayalam
സിനിമ- സീരിയല്‍ താരം പ്രദീപ് ചന്ദ്രന്‍ അച്ഛനായി, ആശംസകളുമായി ആരാധകര്‍
സിനിമ- സീരിയല്‍ താരം പ്രദീപ് ചന്ദ്രന്‍ അച്ഛനായി, ആശംസകളുമായി ആരാധകര്‍
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായ താരമാണ് പ്രദീപ് ചന്ദ്രന്‍. കറുത്ത മുത്ത് എന്ന സീരിയലിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധേയനാകുന്നത്. മാത്രമല്ല, ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴും പ്രേക്ഷകര്‍ക്ക് താരത്തെ കൂടുതല്‍
അടുത്തറിയാനായി.
ഇപ്പോഴിതാ ആദ്യത്തെ കണ്‍മണിയെ വരവേറ്റ സന്തോഷത്തിലാണ് പ്രദീപ് ചന്ദ്രനും അനുപമയും. സോഫ്ട്‌വെയര്‍ എന്‍ജിനീയറാണ് അനുപമ. അച്ഛനായ വിവരം പ്രദീപ് ചന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞാണ് പിറന്നിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദീപ് ചന്ദ്രന്‍ പങ്കുവെച്ച മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരുന്നു. 2020 ജൂലൈ മാസം 13 നാണു പ്രദീപ് ചന്ദ്രന്‍ കരുനാഗപ്പള്ളി സ്വദേശിനിയായ അനുപമ രാമചന്ദ്രനെ വിവാഹം ചെയ്തത്.
