Social Media
തന്‍റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേരാണ് കുഞ്ഞിന് നൽകിയത്; പേര് വെളിപ്പെടുത്തി പ്രദീപ് ചന്ദ്രൻ
തന്‍റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേരാണ് കുഞ്ഞിന് നൽകിയത്; പേര് വെളിപ്പെടുത്തി പ്രദീപ് ചന്ദ്രൻ
കുഞ്ഞാലി മരക്കാർ, കറുത്തമുത്ത് എന്നീ പരമ്പരകളിലൂടെയാണ് പ്രദീപ്ചന്ദ്രൻ മിനിസ്‌ക്രീനിൽ ഏറെ ശ്രദ്ധ നേടിയത്. കറുത്തമുത്തിലെ ഡിസിപി അഭിറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് പ്രദീപ് കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറുന്നത്. ഇതിന് പിന്നാലെ ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥി ആയും പ്രദീപ് എത്തിയിരുന്നു.
ലോക്ക്ഡൗൺ കാലത്തായിരുന്നു പ്രദീപിന്റെയും അനുപമ രാമചന്ദ്രന്റെയും വിവാഹം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഏപ്രിലിലാണ് ഇവർക്കൊരു ആൺകുഞ്ഞ് ജനിച്ചത്.
ഇപ്പോൾ ഇതാ മകനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. തന്‍റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേരാണ് കുഞ്ഞിന് നൽകിയതെന്ന് പ്രദീപ് ചന്ദ്രൻ പറഞ്ഞു. ഏഷ്യാനെറ്റിലെ “കറുത്തമുത്ത്” എന്ന പരമ്പരയിലെ “അഭിറാം IPS” എന്ന കഥാപാത്രം തന്‍റെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രവും നാഴികക്കല്ലുമായിരുന്നു. അതുകൊണ്ട് തന്നെ ഈ പേര് എന്നും എപ്പോഴും ജീവിതത്തിന്‍റെ തന്നെ ഒരു ഭാഗമാകാൻ ആഗ്രഹിച്ചു. അതിനാൽ മകന് അഭിറാം എ പി എന്നാണ് പേര് നൽകിയതെന്നും പ്രദീപ് ചന്ദ്രൻ പറഞ്ഞു.
മേജർ രവി ചിത്രം മിഷൻ 90 ഡെയ്‌സിലൂടെയാണ് പ്രദീപ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.ദൃശ്യം,ഒപ്പം,ഇവിടം സ്വർഗ്ഗമാണ്,ഏയ്ഞ്ചൽജോൺ,കാണ്ഡഹാർ,ലോക്പാൽ,ലോഹം,1971ബിയോണ്ട് ബോർഡേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലും പ്രദീപ് അഭിനയിച്ചിട്ടുണ്ട്.