Connect with us

‘ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്, സുന്ദരമായ വികാരം’; സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രദീപ് ചന്ദ്രന്‍

Malayalam

‘ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്, സുന്ദരമായ വികാരം’; സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രദീപ് ചന്ദ്രന്‍

‘ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്, സുന്ദരമായ വികാരം’; സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രദീപ് ചന്ദ്രന്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായ ‘കറുത്തമുത്തി’ല്‍ കൂടിയാണ് പ്രദീപ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. സീരിയലില്‍ ഡിസിപി അഭിറാം എന്ന കഥാപാത്രമായി ആയിരുന്നു പ്രദീപ് എത്തിയത്.

ബിഗ് ബോസ് സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴും പ്രേക്ഷകര്‍ പ്രദീപിനെ ഇരു കയ്യും നീട്ടിയീണ് സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു താരത്തിന്റെ വിവാഹം. ലളിതമായ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കിടുകയാണ് പ്രദീപ് ഇപ്പോള്‍.

‘ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്. പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോള്‍ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേ…’ എന്നാണ് പ്രി ഡെലിവറി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രദീപ് കുറിച്ചത്. ഇതിനോടകം തന്നെ ആശംസുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.

‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സീരിയലിലെ കുഞ്ഞാലിയുടെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് പ്രദീപ് ടെലിവിഷന്‍ പരമ്പരകളുടെ ഭാഗമാകുന്നത്. മേജര്‍ രവി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘മിഷന്‍ 90 ഡേയ്‌സി’ലൂടെയാണ് പ്രദീപ് സിനിമയിലേക്ക് എത്തുന്നത്.

തുടര്‍ന്ന് ‘ദൃശ്യം’, ‘ഒപ്പം’, ‘ഇവിടം സ്വര്‍ഗമാണ്’, ഏഞ്ചല്‍ ജോണ്‍, ‘കാണ്ഡഹാര്‍’, ‘ലോക്പാല്‍’, ‘ലോഹം’, ‘1971; ബിയോണ്‍ഡ് ബോര്‍ഡേഴ്‌സ്’ എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനയിച്ചു.

More in Malayalam

Trending

Recent

To Top