Connect with us

പ്രിയപ്പെട്ടവർക്ക് പങ്കെടുക്കാൻ കഴിയാതെ പോയപ്പോൾ ,ആദ്യ വിവാഹ വാർഷികം ആഘോഷിക്കാമെന്ന് ആശ്വസിച്ചു.. പക്ഷേ അന്നത്തെ അതേ നില ഇപ്പോഴും തുടരുന്നു.. ഇനി പ്രതീക്ഷ മകന്റെ ഒന്നാം പിറന്നാൾ

Malayalam

പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രദീപ് ചന്ദ്രൻ. സ്‌ക്രീനിൽ അഭിനയശൈലി കൊണ്ട് ഇഷ്ടം നേടിയെടുത്ത പ്രദീപ് ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി എത്തിയിരുന്നു.

അൻപതു ദിവസങ്ങളോളം ബിഗ് ബോസിൽ നിന്ന ശേഷമാണു പ്രദീപ് ചന്ദ്രൻ പുറത്തായത്. ബിഗ് ബോസിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. കഴിഞ്ഞ ജൂലൈ 12 നായിരുന്നു പ്രദീപിന്റെയും അനുപമയുടെയും വിവാഹം നടക്കുന്നത്. ഇരുവർക്കും ഒരു മകനാണുള്ളത്.

തന്റെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രത്തിന്റെ പേരാണ് മകനായി ഇരുവരും കാത്തുവച്ചത്.
അഭിറാം. പ്രദീപിന്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേര് കുഞ്ഞിന് നൽകിയപ്പോൾ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.

മകനൊപ്പം ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പ്രദീപ് ചന്ദ്രനും അനുപമയും.

ഇന്ന്‌ ജൂലൈ 12.. കഴിഞ്ഞ വർഷം ഇതേ നാൾ ഞങ്ങളുടെ വിവാഹമായിരുന്നു.. കോവിഡ് കാലത്തെ വിവാഹം ആ സമയത്തു പുതുമയായിരുന്നു.. ഒരുപാട് പ്രിയപ്പെട്ടവർക്ക് പങ്കെടുക്കാൻ കഴിയാതെ പോയപ്പോൾ ,ആദ്യ വിവാഹ വാർഷികം ആഘോഷിക്കാമെന്ന് ആശ്വസിച്ചു.. പക്ഷേ അന്നത്തെ അതേ നില ഇപ്പോഴും തുടരുന്നു.. ഇനി പ്രതീക്ഷ മകന്റെ ഒന്നാം പിറന്നാളിന്.. അതിനു മുന്നേ ഈ വിഷമഘട്ടം കടന്നു പോകട്ടേ എന്ന് പ്രത്യാശിക്കുന്നു”, എന്ന കുറിപ്പോടെയാണ് സന്തോഷം പങ്കിട്ടത്.

ദൂരദർശനിലെ താഴ്വരപക്ഷികളിലൂടെയാണ് പ്രദീപ് ആദ്യമായി ക്യാമറക്ക് മുൻപിൽ എത്തുന്നത്. മേജർ രവിയാണ് പ്രദീപിനെ അഭിനയത്തിലേക്ക് കൊണ്ട് വന്നത്. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും പ്രദീപ് മികച്ച അഭിനയം ആണ് കാഴ്ചവച്ചത്. കുഞ്ഞാലി മരക്കാർ, കറുത്തമുത്ത് സീരിയലുകളിലൂടെയാണ് പ്രദീപ് മിനിസ്‌ക്രീനിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

More in Malayalam

Trending

Recent

To Top