Connect with us

അങ്ങനെ സന്തോഷിന്റെ ആ ആഗ്രഹം നിറവേറ്റി സുരേഷ് ഗോപി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍

Malayalam

അങ്ങനെ സന്തോഷിന്റെ ആ ആഗ്രഹം നിറവേറ്റി സുരേഷ് ഗോപി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍

അങ്ങനെ സന്തോഷിന്റെ ആ ആഗ്രഹം നിറവേറ്റി സുരേഷ് ഗോപി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍

നിരവരധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. താരത്തിന്റെ പുതിയ ചിത്രമാണ് കാവല്‍. ചിത്രം നവംബര്‍ 25ന് തിയറ്ററുകളിലെത്തുമെന്നാണ് വിവരം. മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ കാര്‍മേഘം മൂടുന്നു എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സന്തോഷ് ആണ് ഗാനം ആലപിച്ചത്. സുരേഷ് ഗോപിയാണ് സന്തോഷിനെ പാട്ടുപാടാനായി ക്ഷണിച്ചത്.

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിയില്‍ വെച്ചാണ് സുരേഷ് ഗോപി സന്തോഷിനെ കണ്ടുമുട്ടിയത്. ഒരു സിനിമയില്‍ പാടണമെന്ന് തനിക്കുള്ള ആഗ്രഹം കോടീശ്വരന്‍ പരിപാടിയുടെ ഫ്‌ലോറില്‍ വെച്ച് തന്നെ സന്തോഷ് സുരേഷ് ഗോപിയോട് പറയുകയായിരുന്നു. ഏതായാലും ആ ആഗ്രഹം സാധ്യമായിരിക്കുകയാണെന്ന സുരേഷ് ഗോപിയുടെ വാക്കുകളാണ് വൈറലാവുന്നത്.

നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍ സംഗീത ഒരു കണ്ടസ്റ്റന്റായി വന്നു. മത്സരം, അതിന്റെ നേട്ടങ്ങള്‍ അതെല്ലാം ഒരു വശത്തു കൂടി നടന്നു കൊണ്ടിരിക്കുമ്പോഴും സംഗീതയ്ക്ക് തൊട്ടുപിന്നില്‍ ഗാലറിയില്‍ ഉണ്ടായിരുന്ന സന്തോഷ്, സന്തോഷിന്റെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് ശാരീരിക അവസ്ഥയെക്കുറിച്ചും അന്ന് യാത്ര ചെയ്ത് അവിടെ വന്നതിന്റെ ചില മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാം പറയുന്നത്.

പാട്ടുകാരനാണെന്ന് പറഞ്ഞു. ഒരു പാട്ട് നിങ്ങള്‍ക്കും എനിക്കും കേള്‍ക്കണമെന്നും പറഞ്ഞു. പാട്ടു പാടി. മനോഹരമായിട്ട്. പവിത്രം എന്ന സിനിമയിലെ പാട്ടാണ് പാടിയത്. അത്, യേശുദാസ് മാത്രം പാടിയാലേ എനിക്ക് ആസ്വാദ്യകരമാകൂ എന്ന് ഞാന്‍ വിചാരിച്ചിരുന്നിടത്ത്, ദാസേട്ടനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് എനിക്ക് തോന്നുന്നു, സന്തോഷിനന്ന് വലിയ സമര്‍പ്പണമാണ് ദാസേട്ടന് നല്‍കാന്‍ സാധിച്ചത്.

ശ്രീരാഗം എന്നെ വശംവദനാക്കി. എന്നെ വശീകരിച്ചു. അപ്പോള്‍ അടുത്ത ആഗ്രഹം സംഗീത പറയുന്നത് ഇവിടെ വന്നത് തന്നെ സന്തോഷേട്ടന് അങ്ങയോട് സംസാരിച്ച് ഒരു സിനിമയില്‍ പാടിയതിനു ശേഷമേ മരിക്കാവൂ എന്ന് പറയുന്ന ആഗ്രഹമാണുള്ളത് എന്ന പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ആ സ്‌പേസില്‍ ഇരുന്നുകൊണ്ട് എത്രമാത്രം സാധ്യമാകും എന്നൊന്നും എനിക്കറിയില്ല, എങ്കിലും നോക്കട്ടെ ഞാന്‍, രഞ്ജി പണിക്കരുടെ മകനോട് പറയാം.

നിഥിന്‍ രഞ്ജി പണിക്കരോട് സംസാരിക്കാം. നിങ്ങള്‍ ഒന്ന് കണ്ടേക്കൂ, ചിലപ്പോള്‍ സാധ്യമാകും. പിന്നെ സൗണ്ട് ട്രാക്കിലേക്ക് ഒക്കെ കേറുമ്പോള്‍ എങ്ങനെയാണ് ശബ്ദം വരുന്നതെന്നറിയില്ല. നല്ല ഗാനമേള സ്റ്റേജുകളില്‍ പാടുന്ന ആള്‍ക്കാര്‍ക്ക് സൗണ്ട് ട്രാക്കിലേക്ക് കേറുമ്പോഴുള്ള ശബ്ദത്തിന്റെ പ്രശ്‌നങ്ങള്‍ ഒക്കെ വരാം. ഞാന്‍ വാഗ്ദാനം ചെയ്യുന്നില്ല. പ

ക്ഷേ, ഉറപ്പായിട്ടും അതിനൊരു അവസരം തരാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. ഈശ്വരന്‍ അനുഗ്രഹിച്ചിരിക്കുന്നു. ഞാന്‍ നിഥിനോട് പറഞ്ഞില്ല. നിഥിന്‍ ആ ഷോ കണ്ടിട്ട് എന്നെ വിളിച്ചു പറയുന്നത് രഞ്ജിന്‍ രാജ് എന്ന സംഗീത സംവിധായകനോട് പറഞ്ഞു കഴിഞ്ഞു. രഞ്ജി പണിക്കരോടും ജോബി ജോര്‍ജിനോടും പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എല്ലാവര്‍ക്കും സന്തോഷമേയുള്ളൂ. സന്തോഷ് നമ്മുടെ സിനിമ കാവലില്‍ പാടും എന്നൊരു വാക്കു തന്നു.

More in Malayalam

Trending

Recent

To Top