Malayalam
സംവിധായകന്‍ ഒമര്‍ ലുലുവിന് കോവിഡ് സ്ഥിരീകരിച്ചു
സംവിധായകന്‍ ഒമര്‍ ലുലുവിന് കോവിഡ് സ്ഥിരീകരിച്ചു
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ അരങ്ങേറ്റം.
എന്നാല്‍ ഇപ്പോഴിതാ ഒമര്‍ ലുലുവിന് കോവിഡ് സ്ഥിരീകരിച്ചു എന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ചെറിയ പനി കഴിഞ്ഞ ദിവസം ഉണ്ടായെന്നും. തുടര്‍ന്ന് ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ് ആയെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഇപ്പോള്‍ ചെറിയ ഒരു പണി ഉണ്ടെന്നല്ലാതെ മറ്റ് പ്രശ്ങ്ങള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ പുതിയ ചിത്രമായ പവര്‍ സ്റ്റാറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും സംവിധായകന്‍ എത്തിയിരുന്നു.
ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ബാബു ആന്റെണിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.കൊക്കൈന്‍ പ്രമേയമാകുന്ന ചിത്രത്തില്‍ നായികയോ പാട്ടുകളോ ഇല്ല. കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്‌റൂര്‍ രവിയാണ് പവര്‍ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്. ബസ്‌റൂര്‍ രവിയുടെ ആദ്യ മലയാള ചിത്രമാണ് പവര്‍സ്റ്റാര്‍. ചിത്രത്തില്‍ കന്നട യുവതാരം ശ്രേയസ്സ് മഞ്ജുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
