Connect with us

നടേഷൻ ഇത്ര ലൗഡാകില്ലെന്ന് അൻവർ റഷീദ്; പിന്നാലെ കലാഭവൻ മണി ചെയ്തത്; ഛോട്ടാ മുംബൈയിൽ സംഭവിച്ചതിനെ കുറിച്ച് നടൻ മണിക്കുട്ടൻ

featured

നടേഷൻ ഇത്ര ലൗഡാകില്ലെന്ന് അൻവർ റഷീദ്; പിന്നാലെ കലാഭവൻ മണി ചെയ്തത്; ഛോട്ടാ മുംബൈയിൽ സംഭവിച്ചതിനെ കുറിച്ച് നടൻ മണിക്കുട്ടൻ

നടേഷൻ ഇത്ര ലൗഡാകില്ലെന്ന് അൻവർ റഷീദ്; പിന്നാലെ കലാഭവൻ മണി ചെയ്തത്; ഛോട്ടാ മുംബൈയിൽ സംഭവിച്ചതിനെ കുറിച്ച് നടൻ മണിക്കുട്ടൻ

2007ൽ അൻവർ റഷീദിൻറെ സംവിധാനത്തിൽ, മണിയൻ പിള്ള രാജു നിർമ്മിച്ച് പുറത്തിറങ്ങിയ, മോഹൻലാൽ നിറഞ്ഞാടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഛോട്ടാ മുംബൈ. ഇന്നും പ്രേക്ഷകർ തലകുത്തി മറിഞ്ഞ് ചിരിക്കുന്ന ചിത്രത്തിന്റെ ഓരോ തമാശ ഡയലോഗുകളും ആരാധകർക്ക് കാണാപാഠമാണ്.

ഭാവനയായിരുന്നു നായിക. വില്ലൻ വേഷത്തിൽ കലാഭവൻ മണിയും അവിസ്മരണീയമാക്കി. ഇന്ദ്രജിത്ത് സുകുമാരൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, മണിക്കുട്ടൻ, ബിജുക്കുട്ടൻ, രാജൻ പി. ദേവ്, ഭീമൻ രഘു, വിനായകൻ, മണിയൻപിള്ള രാജു, വിജയരാഘവൻ, സുരാജ് വെഞ്ഞാറമ്മൂട്, മല്ലിക സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ഈമാസം ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക് എത്തിട്ടിരുന്നു. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തിയത്. റിലീസ് ചെയ്ത് 18 വർഷങ്ങൾക്കുശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തിയപ്പോൾ വൻ കയ്യടിയാണ് ചിത്രം നേടിയത്.

അതേസമയം വീണ്ടും സമൂഹ മാധ്യമങ്ങൾ ചിത്രത്തിന്റെ വാർത്തകൾ നിറയുകയാണ്. ഈ സിനിമയിൽ നടൻ കലാഭവൻ മണി അവതരിപ്പിച്ച വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കലാഭവൻ മാണിയെ കുറിച്ച്‍ നടൻ മണിക്കുട്ടൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മണിക്കുട്ടൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.

” ഛോട്ടാ മുംബൈയുടെ ഷൂട്ടിങ് സമയത്ത് അതില്‍ മണിച്ചേട്ടന്റേതായി ആദ്യമെടുക്കുന്ന സീന്‍ ഏതാണെന്ന് തനിക്ക് ഇന്നും ഓര്‍മയുണ്ടെന്ന് മണി പറയുന്നു. അദ്ദേഹം സായ് ചേട്ടന്റെ വീട്ടില്‍ വന്നിട്ട് ‘നിങ്ങള്‍ ഇപ്പോള്‍ വായിച്ച വേദ പുസ്തകത്തിലെ ആ ആള്‍ ഞാന്‍ തന്നെയാണ്’ എന്ന് പറയുന്ന സീനാണ് ആദ്യം എടുത്തത്. അന്ന് മണിച്ചേട്ടന്‍ ആദ്യം അദ്ദേഹത്തിന്റെ ഒരു സ്റ്റൈലിലായിരുന്നു ചെയ്തിരുന്നതെന്നാണ് മണിക്കുട്ടൻ പറയുന്നത്.

എന്നാൽ പിന്നീട് അത് കണ്ടതും ഉടനെ അന്‍വറിക്ക ഇടപ്പെടുകയും ‘നടേഷന്‍ ഇത്ര ലൗഡാകില്ല’ എന്ന് അദ്ദേഹം പറയുകയുമായിരുന്നു. അതോടെ മണി ചേട്ടന്‍ അത് മനസിലാക്കുകയും നടേഷനായിട്ട് മാറുകയും ചെയ്തു. മാത്രമല്ല നടേഷന്‍ ഇങ്ങനെയൊക്കെ ഡയലോഗ് പറഞ്ഞാല്‍ മതിയോയെന്ന് താൻ ചിന്തിച്ചിരുന്നെന്നും പക്ഷെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ തനിക്കും ഇഷ്ടമായെന്നും മണിക്കുട്ടൻ വ്യക്തമാക്കി. അത്രയും ടെററാണ് ആ കഥാപാത്രമെന്നും പേടിക്കാന്‍ അയാളുടെ ആ നോട്ടം തന്നെ മതിയായിരുന്നെന്നുമാണ് കലാഭവൻ മാണിയുടെ അഭിനയത്തെ കുറിച്ച് മണിക്കുട്ടൻ വാചാലനായത്.

Continue Reading
You may also like...

More in featured

Trending

Recent

To Top