Connect with us

മലയാള സിനിമയില്‍ മോഹന്‍ലാലിനെക്കാളും മമ്മൂട്ടിയെക്കാളുമെല്ലാം ഉയര്‍ന്നത് താനാണെന്ന് ദിലീപ് പലരുടെയും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്..,? ഞാനെന്ന ഭാവം, അഹങ്കാരം ഇതിനൊക്കെ കിട്ടിയതാണിതെന്നും സോഷ്യല്‍ മീഡിയ

Malayalam

മലയാള സിനിമയില്‍ മോഹന്‍ലാലിനെക്കാളും മമ്മൂട്ടിയെക്കാളുമെല്ലാം ഉയര്‍ന്നത് താനാണെന്ന് ദിലീപ് പലരുടെയും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്..,? ഞാനെന്ന ഭാവം, അഹങ്കാരം ഇതിനൊക്കെ കിട്ടിയതാണിതെന്നും സോഷ്യല്‍ മീഡിയ

മലയാള സിനിമയില്‍ മോഹന്‍ലാലിനെക്കാളും മമ്മൂട്ടിയെക്കാളുമെല്ലാം ഉയര്‍ന്നത് താനാണെന്ന് ദിലീപ് പലരുടെയും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്..,? ഞാനെന്ന ഭാവം, അഹങ്കാരം ഇതിനൊക്കെ കിട്ടിയതാണിതെന്നും സോഷ്യല്‍ മീഡിയ

കഴിഞ്ഞ കുറച്ചധികം നാളുകളായി മലയാളക്കരയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്ന നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ മൂന്ന് ദിവസത്തേയ്ക്ക് ദിലീപിനെ ചോദ്യം ചെയ്യാമെന്നാണ് ഹൈക്കോടതി അറിയിച്ചത്.

ദിലീപടക്കമുള്ള പ്രതികള്‍ നാളെയും മറ്റന്നാളും ചോദ്യം ചെയ്യലിന് ഹാജരാകണം. ചൊവ്വാഴ്ച്ച കേസില്‍ തീര്‍പ്പ് പറയാമെന്നും കോടതി വ്യക്തമാക്കി. ഇതോടെ ദിലീപിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം. മുന്‍കൂര്‍ ജാമ്യം അനുവദിക്കാനോ തള്ളാനോ കോടതി തയ്യാറായില്ല. നാളെ മുതല്‍ ബുധനാഴ്ച വരെ, വിഷയം കോടതി പരിഗണിക്കില്ല. ഈ ദിവസങ്ങളില്‍ എല്ലാ ഹര്‍ജിക്കാരെയും രാവിലെ മുതല്‍ രാത്രി 8 മണി വരെ അല്ലെങ്കില്‍ സമയ നിബന്ധനയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവട്ടെ. വ്യാഴാഴ്ച പ്രോസിക്യൂഷന്‍ കോടതിയില്‍ കേസിന്റെ കൂടുതല്‍ കാര്യങ്ങള്‍ പറയട്ടെ എന്നും കോടതി പറഞ്ഞു.

ആദ്യം മുതല്‍ക്കെ ഇത് വളരെ നിസാരമായ കുറ്റമാണ്. ബാലചന്ദ്രകുമാര്‍ കള്ളസാക്ഷിയാണ് എന്ന് തുടങ്ങി വാദമുയര്‍ത്തിയിരുന്ന ദിലീപിന്റെ അഭിഭാഷക സംഘം രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ ദിലീപിനെ ചോദ്യം ചെയ്യാന്‍ എത്ര ദിവസം വേണമെങ്കിലും വിട്ട് നല്‍കാമെന്നായിരുന്നു പറഞ്ഞത്. ഇത് പ്രതിഭാഗം വക്കിലന്മാര്‍ വിചാരിച്ചിരിക്കാതെയാണ് സംഭവിച്ചിതിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ഗൂഢാലോചന ആരോപിച്ച് പോലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.

വാശിയേറിയ വാദങ്ങളായിരുന്നു ഇന്ന് കോടതിയില്‍ നടന്നത്. പ്രതിഭാഗവും വാദി ഭാഗവും ഇഞ്ചോടിഞ്ചായാണ് വാദിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ സംവിധായകന്‍ ബാലചന്ദ്രകുമാറിന് ഹൈക്കോടതിയുടെ വിമര്‍ശനവും കേള്‍ക്കേണ്ടി വന്ന. 2017 ലാണ് ഗൂഢാലോചന നടത്തിയതായി പറയുന്നതെന്നും അന്ന് ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ബാലചന്ദ്രകുമാറിന്റെ സിനിമയില്‍നിന്ന് പിന്മാറിയ ശേഷമല്ലേ ദിലീപിനെതിരെ ആരോപണം വന്നതെന്നും കോടതി ചോദിച്ചു.

ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്നും നേരത്തെ ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. പറഞ്ഞു പഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ഇല്ലാത്ത ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് പുതിയ കേസ്. പൊതുജനാഭിപ്രായം ദിലീപിനെതിരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ഇതിനിടെ ഇതെല്ലാം ദിലീപിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണെന്നും മലയാള സിനിമയില്‍ മോഹന്‍ലാലിനെക്കാളും മമ്മൂട്ടിയെക്കാളുമെല്ലാം ഉയര്‍ന്നത് താനാണെന്ന് പലപ്പോഴും പലരുടെയും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നുമാണ് പല സിനിമ പ്രവര്‍ത്തകരും പറയുന്നത്.

വ്യാഴാഴ്ച നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഹര്‍ജിയിലെ അന്തിമ തീരുമാനം. അന്ന് സൂര്യന്‍ കീഴിലുള്ള ഏത് വ്യവസ്ഥയും നിര്‍ദേശിക്കാം. അത് കുറ്റാരോപിതര്‍ക്ക് മേല്‍ ചുമത്തുമെന്നും കോടതി വ്യക്തമാക്കുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ച ദിലീപിന്റെ അഭിഭാഷകന്‍ പക്ഷേ കസ്റ്റഡിയില്‍ വിടരുത് എന്നും ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ കിട്ടിയാല്‍ പ്രതികളെ പീഡിപ്പിക്കില്ലെന്ന് ഉറപ്പു നല്‍കാമെന്നായിന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇതിന് മറുപടിയായി കോടതിയെ അറിയിച്ചത്.

അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും ദിലീപ് കോടതിയെ അറിയിച്ചു. ദിവസവും അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. എന്ത് ഉപാധികളും അംഗീകരിക്കാന്‍ തയ്യാറാണെന്നും രാത്രി കസ്റ്റഡിയില്‍ വച്ചു തന്നെ ചോദ്യം ചെയ്യണോ എന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top