പോലീസ് വേഷമാണെന്ന് കേട്ടപ്പോള്‍ ആദ്യം കരുതിയത് നല്ല എനര്‍ജി കൊടുത്ത് അഭിനയിക്കേണ്ട കഥാപാത്രം ആണെന്നായിരുന്നു; നായാട്ടിലെ കഥാപാത്രത്തെ കുറിച്ച് നിമിഷ സജയന്
പോലീസ് വേഷമാണെന്ന് കേട്ടപ്പോള്‍ ആദ്യം കരുതിയത് നല്ല എനര്‍ജി കൊടുത്ത് അഭിനയിക്കേണ്ട കഥാപാത്രം ആണെന്നായിരുന്നു; നായാട്ടിലെ കഥാപാത്രത്തെ കുറിച്ച് നിമിഷ സജയന്
പോലീസ് വേഷമാണെന്ന് കേട്ടപ്പോള്‍ ആദ്യം കരുതിയത് നല്ല എനര്‍ജി കൊടുത്ത് അഭിനയിക്കേണ്ട കഥാപാത്രം ആണെന്നായിരുന്നു; നായാട്ടിലെ കഥാപാത്രത്തെ കുറിച്ച് നിമിഷ സജയന്
ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു നായാട്ട്. മാര്ട്ടിന് പ്രകാര്‍ട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്, നിമിഷ സജയന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചരുന്നത്. ചിത്രത്തില്‍ നിമിഷ കഥാപാത്രത്തോട് നൂറു ശതമാനത്തോളം നീതി പുലര്‍ത്തിയെന്നാണ് ചിത്രം കണ്ടവരുടെയെല്ലാം അഭിപ്രായം. എന്നാല്‍ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നായാട്ടിലെ തന്റെ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നിമിഷ.
നായാട്ടില്‍ പോലീസ് വേഷമാണെന്ന് കേട്ടപ്പോള്‍ ആദ്യം കരുതിയത് നല്ല എനര്‍ജി കൊടുത്ത് അഭിനയിക്കേണ്ട കഥാപാത്രം ആണെന്നായിരുന്നുവെന്നാണ് നിമിഷ പറയുന്നത്. എന്നാല്‍ പിന്നീടാണ് വളരെ ശ്രദ്ധയോടെ ഒതുക്കത്തില്‍ ചെയ്യേണ്ട കഥാപാത്രമാണ് അതെന്ന് മനസിലാവുന്നതെന്നും നിമിഷ പറയുന്നു.
സംഭാഷണങ്ങള്‍ വളരെ കുറവാണ്. മുഖഭാവങ്ങളിലൂടെ പ്രതിഫലിക്കേണ്ട കഥാപാത്രം. അങ്ങനെയൊരു കഥാപാത്രം നല്‍കിയതിന്, അവതരിപ്പിക്കാന്‍ കഴിഞ്ഞതിന് സംവിധായകനോടും മറ്റ് അണിയറ പ്രവര്‍ത്തകരോടും നന്ദിയുണ്ടെന്നും നിമിഷ അഭിമുഖത്തില്‍ പറഞ്ഞു. തേടിയെത്തുന്ന സിനിമകളില്‍ ഞാന്‍ സംതൃപ്തയാണ്. നിനച്ചിരിക്കാതെ മികച്ച അവസരങ്ങള്‍ ലഭിക്കുന്നു. അതിന് എല്ലാവരോടും നന്ദിയുണ്ട്, നിമിഷ പറഞ്ഞു.
വണ്‍ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും നിമിഷ പങ്കുവെച്ചു. വണ്ണില്‍ മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിച്ചത് കുറച്ച് സീനില്‍ മാത്രമാണ്. വലിയ താരമാണ്. പക്ഷേ വളരെ സിംപിളാണ്. സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയത്. പുറത്തു നിന്ന് കാണുമ്പോഴുള്ള ഗൗരവമൊന്നും ഇല്ല. കളിയും ചിരിയുമൊക്കെയുള്ള ഇടപെടലായിരുന്നു, എന്നും നിമിഷ പറയുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്റെ സഹോദരിയുടെ വേഷത്തിലാണ് നിമിഷ എത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...