Malayalam
തന്റെ മുയല്‍ പല്ലുകള്‍ കാരണം സിനിമയില്‍ ചെയ്യാന്‍ ഏറ്റവും പ്രയാസം റൊമാന്‍സ് രംഗങ്ങളാണെന്ന് അപര്‍ണ ബാലമുരളി
തന്റെ മുയല്‍ പല്ലുകള്‍ കാരണം സിനിമയില്‍ ചെയ്യാന്‍ ഏറ്റവും പ്രയാസം റൊമാന്‍സ് രംഗങ്ങളാണെന്ന് അപര്‍ണ ബാലമുരളി
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അപര്‍ണ ബാലമുരളി. ഒരു അഭിനേത്രി മാത്രമല്ല, നല്ലൊരു ഗായിക കൂടിയാണെന്ന് താരം ഇതിനോടകം തന്നെ തെളിയിട്ടിച്ചുണ്ട്. മലയാളത്തില്‍ നിന്നും തമിഴിലും നായികയായി തിളങ്ങി നില്‍ക്കുകയാണ് അപര്‍ണ ബാലമുരളി. ഇപ്പോഴിതാ സിനിമയില്‍ തനിക്ക് ഏറ്റവും പ്രയാസം റൊമാന്‍സ് ചെയ്യാനാണെന്ന് പറയുകയാണ് താരം. അതിന്റെ കാരണവും സിനിമയില്‍ തനിക്ക് പ്രയാസമുണ്ടാക്കിയ രംഗത്തെക്കുറിച്ചും പറയുകയാണ് അപര്‍ണ.
‘ഞാന്‍ അഭിനയിച്ച സിനിമകളില്‍ എനിക്ക് ഒരുപാട് റീടേക്കുകള്‍ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. ‘സര്‍വ്വോപരി പാലക്കാരന്‍’ എന്ന സിനിമയിലെ ക്ലൈമാക്സ് സീന്‍ ചെയ്യുമ്പോള്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. സിനിമയില്‍ എനിക്ക് തീരെ യോജിക്കാത്തത് റൊമാന്‍സ് ചെയ്യാനാണ്. അതിനു കാരണം എന്റെ മുയല്‍ പല്ലാണ്. ഒന്ന് ചിരിച്ചാല്‍ തന്നെ അത് അറിയാന്‍ കഴിയും. അതുകൊണ്ട് റൊമാന്‍സ് ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കോമഡി ചെയ്യുമ്പോള്‍ എന്നിലെ നടിയെ എനിക്ക് വല്യ കുഴപ്പമില്ലാതെ തോന്നും’ എന്നും താരം പറയുന്നു.
കഴിഞ്ഞ ദിവസം തനിക്ക് ഏറ്റവും കൂടുതല്‍ ആരാധന തോന്നിയ നായികയെ കുറിച്ചും നടി പറഞ്ഞിരുന്നു. ‘ദീപിക പാദുകോണ്‍ എന്ന നടിയോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്. അവര്‍ എന്ത് വസ്ത്രം ധരിച്ചാലും അത് മോശമായി തോന്നില്ല. ദീപികയുടെ സിനിമകള്‍ എല്ലാം തന്നെ എനിക്ക് ഇഷ്ടമാണ്. അത്രയും എന്നെ ആകര്‍ഷിച്ച മറ്റൊരു നടിയില്ലെന്ന് തന്നെ പറയാമെന്നും താരം പറഞ്ഞു.
സിനിമയിലെ അവരുടെ സ്‌ക്രീന്‍ പ്രസന്‍സ് അപാരമാണ്. ദീപിക പാദുകോണിനെ സിനിമയില്‍ കണ്ടിരിക്കാന്‍ മാത്രമല്ല അല്ലാതെ ഒരു പ്രോഗ്രാമില്‍ പങ്കെടുത്താല്‍ തന്നെ അതിനൊരു പ്രത്യേകതയാണ്. ജീവിതത്തില്‍ മറ്റൊരാളാകാന്‍ കഴിഞ്ഞാല്‍ ഞാന്‍ ആദ്യം ആഗ്രഹിക്കുക ദീപിക പാദുകോണ്‍ ആകണമെന്നായിരിക്കും. അത്രത്തോളം എനിക്ക് ഇഷ്ടമുള്ള ലേഡിയാണ് അവര്‍’ എന്നും അപര്‍ണ പറയുന്നു.
സൂര്യ നായകനായ ‘സുരറൈ പോട്രു’ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച അപര്‍ണ ബാലമുരളി ഇപ്പോള്‍ തമിഴിലെയും ജനപ്രിയ നായികയാണ്. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക പ്രശംസയാണ് താരം ഈ ചിത്രത്തില്‍ നിന്നും സ്വന്തമാക്കിയത്. ഓഡീഷനു ശേഷമാണ് താരം ചിത്രത്തിലെത്തിയത്.
