നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രീജയ നായര്‍. നായികയുടെയും നായകന്റെയും സഹോദരിയായും കൂട്ടുകാരിയായുമൊക്കെ നിരവധി വേഷങ്ങളിലാണ് ശ്രീജയ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുന്‍ നായകര്‍ക്കെല്ലാം ഒപ്പം ശ്രീജയ അഭിനയിച്ചിട്ടുണ്ട്. പൊന്തന്‍മാട എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചതിനെ കുറിച്ച് അടുത്തിടെ ശ്രീജയ ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.
‘പൊന്തന്‍മാടയില്‍ മമ്മൂക്കയുടെ അനുജത്തി വേഷമാണെനിക്ക്. അവിടെ കളിതമാശയൊന്നുമില്ല. മമ്മൂക്ക സീരിയസാണെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല. അതില്‍ ഞാന്‍ മമ്മൂക്കയെ സൈക്കിളിന്റെ പിന്നിലിരുത്തി ഓടിക്കുന്ന സീനുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് സൈക്കിളോടിക്കുമ്പോള്‍ ഞാന്‍ വീണു. കൂടെ മമ്മൂക്കയും.
മമ്മൂക്ക പൊട്ടിത്തെറിക്കുമെന്നാണ് എല്ലാരും കരുതിയത്. പക്ഷെ അദ്ദേഹത്തിന്റെ മുഖത്ത് ചിരിയായിരുന്നു. സെറ്റില്‍ അങ്ങനെ പല അബദ്ധങ്ങളുമുണ്ടായി. എന്നാല്‍ അദ്ദേഹം ദേഷ്യപ്പെട്ടില്ല. പിന്നെ മമ്മൂക്കയ്ക്കൊപ്പം സ്റ്റാലിന്‍ ശിവദാസില്‍ അഭിനയിച്ചു. അന്ന് സെറ്റിലുണ്ടായിരുന്നവരൊക്കെ പറഞ്ഞു. അയ്യോ ശ്രീജയക്കൊപ്പമാണെങ്കില്‍ താഴെ വീഴുമെന്ന്’ എന്നും ശ്രീജയ ഓര്‍ക്കുന്നു.
മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ...
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായെത്തിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്മാന് നായകനായ കിംഗ് ഓഫ് കൊത്ത. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍...