കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന സംഭവമാണ് പുരാവസ്തുവിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോണ്‍സണിനെ കുറിച്ച്. മോണ്‍സന്റെ ശേഖരത്തില്‍ ബോളിവുഡ് നടി കരീന കപൂറിന്റെ ഉടമസ്ഥതയിലുള്ള ആഡംബരക്കാര്‍ കണ്ടെത്തിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.
എംഎച്ച് രണ്ട് എ വൈ 4593 നമ്പരിലുള്ള മഹാരാഷ്ട്ര രജിസ്ട്രേഷന് പോര്‍ഷെ കാറാണ് ഇപ്പോള്‍ ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ കിടക്കുന്നത്. മോണ്സണ് ആലപ്പുഴയിലെ മറ്റൊരുഗ്രൂപ്പിനു നല്കിയ കാര്‍ വാടകത്തര്‍ക്കത്തെത്തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലായത്. 2007 മോഡലിലുള്ള കാര്‍ എങ്ങനെയാണു മോണ്‍സന്റെ പക്കലെത്തിയതെന്നു വ്യക്തമായിട്ടില്ല.
കരീന കപൂറിന്റെ മുംബൈയിലെ മേല്‍വിലാസത്തിലാണു കാറിന്റെ രജിസ്ട്രേഷന്. കഴിഞ്ഞ മാസം കര്‍ണാടകയില്‍ സമാനമായ ഒരു സംഭവം അരങ്ങേറിയിരുന്നു. അമിതാഭ് ബച്ചന് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് ഫാന്റം കാര്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് വകുപ്പ് പിടികൂടി. മതിയായ രേഖകളില്ലാത്ത 15 ആഡംബര കാറുകളാണ് അന്ന് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് വകുപ്പ് പിടികൂടിയത്.
അതിലാണ് ബച്ചന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും ഉള്‍പ്പെട്ടത്. 2007 ല്‍ സംവിധായകന് വിധു വിനോദ് ചോപ്ര ബച്ചന് സമ്മാനമായി നല്കിയ കാറായിരുന്നു ഇത്. അത് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടും ഉടമയുടെ സ്ഥാനത്ത് ബച്ചന്റെ പേര് തന്നെയായിരുന്നു. ഉന്നതര്‍ ഉപയോഗിച്ചിരുന്ന കാറുകള്‍ ഇങ്ങനെ പലര്‍ക്കും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഉപയോഗിച്ച കാറുകള്‍ വില്‍പ്പന നടത്തുന്ന ഇടനിലക്കാരന് വഴിയാണു കാറുകളെത്തുന്നതെന്നാണു വിവരം.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...