Bollywood
പോകാൻ സമയമായി… പോസ്റ്റുമായി അമിതാഭ് ബച്ചൻ; ആശങ്കയിൽ ആരാധകർ
പോകാൻ സമയമായി… പോസ്റ്റുമായി അമിതാഭ് ബച്ചൻ; ആശങ്കയിൽ ആരാധകർ
ഇന്ത്യൻ ചലച്ചിത്ര രംഗത്ത് പകരം വെയ്ക്കാനില്ലാത്ത പ്രതിഭാസമാണ് അമിതാഭ് ബച്ചൻ. ഇന്ത്യൻ സിിനമയുടെ മുഖമായി അദ്ദേഹം നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്നും ബിഗ് ബിയുടെ പകർന്നാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രായം 82-ലെത്തി നിൽക്കുമ്പോഴും അഭിനയത്തിൽ മാത്രമല്ല ഫിറ്റ്‌നസിലും അദ്ദേഹത്തിന് വിട്ടുവീഴ്ചകളില്ല. പ്രായാധിക്യവും രോഗങ്ങളും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്നും സിനികളിൽ സജീവമാണ് താരം.
ഇപ്പോഴിതാ അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് വൈറലായി മാറുന്നത്. പോകാൻ സമയമായി (time to go) എന്നാണ് ബിഗ് ബി എക്സിൽ പങ്കുവച്ചിരിക്കുന്നത്. ആരാധകർക്ക് ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാക്കുന്നതാണ് പോസ്റ്റ്. വിരമിക്കലിന്റെ സൂചന നൽകുന്നതാണോ ഈ പോസ്റ്റെന്നാണ് ചിലർ ചോദിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ പോകുകയാണോ എന്ന സംശയവും മറ്റുചിലർ ഉന്നയിക്കുന്നു.
വൈകാരികമായ കുറിപ്പുകൾ വരെ ആരാധകർ പങ്കുവക്കുന്നുണ്ട്. അഭിഷേക് ബച്ചന്റെ 49-ാം പിറന്നാൾ ആഘോഷിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു പോസ്റ്റ് എത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. മകന്റെ പിറന്നാൾ ദിനത്തിൽ അമിതാഭ് ബച്ചൻ പങ്കുവച്ച വികാരനിർഭരമായ കുറിപ്പ് സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.
പ്രസവ വാർഡിൽ നിൽക്കുന്ന ബ്ലാക്ക് ആൻറ് വൈറ്റ് ഫോട്ടോയാണ് പിറന്നാൾ ആശംസയോടൊപ്പം അമിതാഭ് ബച്ചൻ പങ്കുവെച്ചത്. ആശുപത്രി ജീവനക്കാർ ഇൻകുബേറ്ററിന് ചുറ്റും നിൽക്കുമ്പോൾ അമിതാഭ് തൻറെ അമ്മ തേജി ബച്ചനൊപ്പം കുഞ്ഞ് അഭിഷേകിനെ നോക്കുന്ന ചിത്രമാണ്. “ഫെബ്രുവരി 5, 1976… സമയം അതിവേഗം കടന്നുപോയി..” -എന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു.
അമിതാഭ് ബച്ചൻ അഭിഷേകിലുള്ള തൻറെ അഭിമാനത്തെക്കുറിച്ച് വാചാലനാകുകയും സമൂഹമാധ്യമത്തിൽ പലപ്പോഴും പ്രശംസിക്കുകയും ചെയ്യാറുണ്ട്. ഐ വാണ്ട് ടു ടോക്ക് എന്ന ചിത്രത്തിലെ അഭിഷേകിൻറെ പ്രകടനത്തെ അദ്ദേഹം അടുത്തിടെ പ്രശംസിച്ചിരുന്നു. ഇരുവരും അടുത്തിടെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ടിമിനെ പ്രോത്സാഹിപ്പിക്കാനായി എത്തിയിരുന്നു.
നിലവിൽ ‘കോൻ ബനേഗാ ക്രോർപതി’യുടെ ഏറ്റവും പുതിയ സീസണിൻറെ ചിത്രീകരണ തിരക്കിലാണ് അമിതാഭ് ബച്ചൻ. അഭിഷേക് അവസാനമായി അഭിനയിച്ചത് ‘ഐ വാണ്ട് ടു ടോക്ക്’ എന്ന ചിത്രത്തിലാണ്. 2000-ൽ കരീന കപൂർ ഖാനൊപ്പം അഭിനയിച്ച റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് തൻറെ കരിയർ ആരംഭിച്ചത്. സാധാരണ പോലെ പിറന്നാളിന് കൂട്ടുകാരെയും സഹപ്രവർത്തകരെയുമൊക്കെ വിളിച്ച് വമ്പൻ പാർട്ടി തന്നെയാണ് അഭിഷേക് ഏർപ്പെടുത്തിയിരുന്നത്. ബോളിവുഡിലെ പ്രമുഖരായ പലരും പങ്കെടു്ത ചടങ്ങിന്റെ ദൃശ്യങ്ങളെല്ലാം തന്നെ വൈറലായിരുന്നു.
ഈ കൂട്ടത്തിൽ സംവിധായികയും കൊറിയോഗ്രാഫറുമൊക്കെയായ ഫറ ഖാൻ പങ്കുവെച്ച വീഡിയോ ആണ് വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. കറുപ്പ് നിറമുള്ള വസ്ത്രമായിരുന്നു തീം. ഇരുവരും കറുപ്പ് നിറമുള്ള വസ്ത്രങ്ങളാണ് ധരിച്ചതും. പാർട്ടിയിലെത്തിയ ഫറ അഭിഷേകുമായി സ്‌നേഹം പങ്കുവെക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.
പിന്നാലെ കവിളിൽ മാറിമാറി ചുംബിക്കുകയായിരുന്നു. ഫറ ഖാന്റെ അപ്രതീക്ഷിതമായിട്ടുള്ള ഈ പ്രവൃത്തി, തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന രീതിയിലാണ് നടൻ പെരുമാറിയത്. ഫറയുടെ ബലമായിട്ടുള്ള പ്രവൃത്തിയ്ക്ക് ശേഷം അഭിഷേക് കവിളിൽ തലോടുന്നതും വീഡിയോയിൽ കാണാം. വിമർശനങ്ങൾ കടുത്തതോടെ ഫറ ഖാൻ തെറിവിളിയുടെ ബഹളമായിരുന്നു. പിന്നാലെ വിശദീകരണവുമായി ഫറ രംഗത്തെക്കുകയും ചെയ്തു.
ഇൻസ്റ്റാഗ്രാമിലൂടെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് അഭിഷേകിന്റെ താൽപര്യത്തോട് കൂടിയാണ് ചെയ്തതെന്നുമാണ് ഫറ ഖാൻ പറഞ്ഞത്. പിറന്നാൾ ദിനത്തിൽ എന്റെ കുട്ടിയായ അഭിഷേക് ബച്ചന് ഒത്തിരി സ്‌നേഹം നേരുന്നു. ഞാൻ ഈ ചെയ്യുന്നത് ഇഷ്ടമല്ലെന്ന രീതിയിൽ അഭിഷേക് അഭിനയിക്കുന്നത്. പക്ഷേ, അവനത് ഇഷ്ടമായിരുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ ഫറ ഖാൻ കുറിച്ചത്.
