News
കുട്ടികളെ ചിലര്‍ ട്രോളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല അത് ഭീകരമായി തോന്നുന്നു; പേര് വിവാദത്തില്‍ പ്രതികരണവുമായി കരീന കപൂര്‍
കുട്ടികളെ ചിലര്‍ ട്രോളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല അത് ഭീകരമായി തോന്നുന്നു; പേര് വിവാദത്തില്‍ പ്രതികരണവുമായി കരീന കപൂര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരുടെയും മൂത്ത മകന് തൈമൂര്‍ എന്ന പേരിട്ടതിന് രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ദമ്പതികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്നാല്‍, രണ്ടാമത്തെ മകന് ജഹാംഗീര്‍ എന്ന പേരിട്ടതിനും ഇപ്പോള്‍ വിമര്‍ശനങ്ങളുടെ പെരുമഴയാണ്.
മുഗള്‍ ചക്രവര്‍ത്തിയുടെ പേര് നല്‍കിയതിനെതിരെയായിരുന്നു വിമര്‍ശനം. വിമര്‍ശനങ്ങളുടെ നേര്‍ക്ക് ആദ്യം കണ്ണടക്കുകയായിരുന്നു താരദമ്പതികള്‍. എന്നാല്‍, ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കരീന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പേര് വിവാദത്തെ കുറിച്ചാണ് താരം മനസ് തുറന്നിരിക്കുന്നത്.
‘സത്യമായും, ഈ പേരുകള്‍ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അതില്‍ മറ്റൊന്നുമില്ല. ഇവ മനോഹരമായ പേരുകളാണ്. അവര്‍ നല്ല കുട്ടികളും. കുട്ടികളെ ചിലര്‍ ട്രോളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അത് ഭീകരമായി തോന്നുന്നു. പക്ഷേ ഇതിനെ അഭിമുഖീകരിച്ച് മുന്നോട്ടുപോകണം. ഈ ട്രോളുകളിലൂടെ എനിക്ക് എന്റെ ജീവിതം മുന്നോട്ടുപോകാന്‍ കഴിയില്ല’ എന്നും കരീന പറഞ്ഞു.
രണ്ടാമത്തെ മകന് ജനിച്ച് ആറുമാസം കഴിഞ്ഞിട്ടും കുഞ്ഞിന്റെ ഫോട്ടോയോ മറ്റ് വിശദാംശങ്ങളോ താരദമ്പതികള്‍ പുറത്തുവിട്ടിരുന്നില്ല. കുഞ്ഞിന്റെ പേര് ‘ജെ’ എന്നാണെന്നായിരുന്നു കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂര്‍ മുമ്പ് പറഞ്ഞിരുന്നത്. 40കാരിയായ കരീന രണ്ടാമത്തെ മകന് ജന്മം നല്‍കിയത് ഫെബ്രുവരി 21നായിരുന്നു. ആദ്യ മകന് തൈമൂറിന്റെ പേരിനെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നതിനാല്‍, രണ്ടാമത്തെ മകനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സെയ്ഫും കരീനയും രഹസ്യമാക്കിവെക്കുകയായിരുന്നു.
