Bollywood
കരീനയ്‌ക്കെതിരെ വ ധഭീ ഷണിയും ബോം ബ് ഭീഷ ണിയും വന്നിരുന്നു; സെയ്ഫ് അലി ഖാൻ
കരീനയ്‌ക്കെതിരെ വ ധഭീ ഷണിയും ബോം ബ് ഭീഷ ണിയും വന്നിരുന്നു; സെയ്ഫ് അലി ഖാൻ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് കരീനാ കപൂറും സെയ്ഫ് അലി ഖാനും. അഞ്ച് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ശേഷം 2012ലാണ് സെയ്ഫും കരീനയും വിവാഹിതരാകുന്നത്. ഇപ്പോഴിതാ വിവാഹത്തിന്റെ സമയത്ത് കരീനയ്‌ക്കെതിരെ വ ധഭീ ഷണി ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെയ്ഫ് അലിഖാന്‍.
എന്റെയും കരീനയുടെയും വിവാഹത്തില്‍ ചിലര്‍ അസ്വസ്ഥരായിരുന്നു. ഈ വിവാഹത്തിൽ നിന്ന് പിന്മാറാൻ അന്ന് കരീനയുടെ പിതാവിന് രണ്‍ധീര്‍ കപൂറിന് ഭീ ഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. അവര്‍ കുടുംബത്തെ നശിപ്പിക്കുമെന്ന് പറഞ്ഞു. വ ധ ഭീഷ ണിയും ബോം ബ് ഭീഷ ണിയും മുഴക്കിയിരുന്നു.
തന്റെ മാതാപിതാക്കളുടെ വിവാഹ സമയത്തും സമാനമായ സംഭവം ഉണ്ടായെന്നും സെയ്ഫ് പറയുന്നുണ്ട്. എന്റെ മാതാപിതാക്കളായ മൻസൂർ അലി ഖാൻ പട്ടൗഡിയും ഷർമിള ടാഗോറും വിവാഹിതരായപ്പോൾ കുടുംബത്തിന് സമാനമായ ഭീഷണിയുണ്ടായിരുന്നു. എന്നാൽ ഈ കാര്യങ്ങളൊന്നും അന്ന് തന്നെ അലട്ടിയില്ല, കാരണം ഈ ആളുകൾ എന്താണ് ചിന്തിക്കുന്നതെന്ന് ആരാണ് ശ്രദ്ധിക്കുന്നത്!
ഭീഷണിപ്പെടുത്തുന്നതും നടപ്പാക്കുന്നതും രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്. എൻ്റെ മാതാപിതാക്കളും വിവാഹിതരായപ്പോൾ വധഭീഷണി ഉണ്ടായിരുന്നു എന്നും സെയ്ഫ് അലിഖാൻ പറഞ്ഞു. സെയ്ഫിനും കരീനയ്ക്കും രണ്ട് മക്കളാണുള്ളത്. 2016-ല്‍ മൂത്ത മകന്‍ തൈമൂര്‍ അലി ഖാന് കരീന ജന്മം നല്‍കി.
2021-ല്‍ രണ്ടാമത്തെ മകന്‍ ജെഹാംഗീര്‍ അലി ഖാനും ജനിച്ചു. സെയ്ഫ് നേരത്തെ നടി അമൃത സിങ്ങിനെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ സെയ്ഫിനും അമൃതയ്ക്കും സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. 2004-ല്‍ സെയ്ഫ് അമൃതയുമായി പിരിഞ്ഞു. പിന്നീട് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കരീനയെ വിവാഹം ചെയ്യുന്നത്.