Connect with us

സ്റ്റൈല്‍ മന്നന്റെ ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്; ആവേശത്തോടെ ആരാധകര്‍

News

സ്റ്റൈല്‍ മന്നന്റെ ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്; ആവേശത്തോടെ ആരാധകര്‍

സ്റ്റൈല്‍ മന്നന്റെ ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്; ആവേശത്തോടെ ആരാധകര്‍

തെന്നിന്ത്യയുടെ സ്വന്തം സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ അക്ഷമരായി കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത് എത്തിയിരിക്കുകയാണ്.

സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായെത്തുന്നത്. ദീപാവലി റിലീസായി നവംബര്‍ 4ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പടയപ്പയും അരുണാചലവും പോലെ ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. ദര്‍ബാറിന് ശേഷം നയന്‍താര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.

More in News

Trending

Recent

To Top