Malayalam
അവള് ഞങ്ങളെ വിട്ട് പോയിട്ട് ഒരു വര്‍ഷം…, ചക്കു ലക്ഷ്മണന്റെ വേര്‍പാടിന്റെ ഓര്‍മ്മയില്‍ ചന്ദ്ര ലക്ഷ്മണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
അവള് ഞങ്ങളെ വിട്ട് പോയിട്ട് ഒരു വര്‍ഷം…, ചക്കു ലക്ഷ്മണന്റെ വേര്‍പാടിന്റെ ഓര്‍മ്മയില്‍ ചന്ദ്ര ലക്ഷ്മണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുവരും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. വിവാഹശേഷം ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വിവാഹ ചടങ്ങുകളെ പറ്റി ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഒരു ഇന്റര്‍കാസ്റ്റ് മാര്യേജ് ആയതുകൊണ്ടുതന്നെ ഇരു മത വിഭാഗത്തിന്റെയും ചടങ്ങുകളും വിവാഹത്തിലെ പ്രത്യേകത ആയിരുന്നു. സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന സീരിയലില്‍ നായിക-നായകന്മാരായി അഭിനയിക്കുകയായിരുന്നു താരങ്ങള്‍.
വിവാഹ വാര്‍ത്ത വന്നത് മുതല്‍ താരങ്ങളുടേത് പ്രണയവിവാഹമായിരിക്കും എന്ന ഗോസിപ്പുകളും വന്നിരുന്നു. എന്നാല്‍ സീരിയല്‍ ലൊക്കേഷനില്‍ നിന്ന് കണ്ട് പരിചയത്തിലായെങ്കിലും വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചാണ് ചന്ദ്രയും ടോഷും വിവാഹിതരായത്. നവംബറില്‍ നടത്തിയ വിവാഹത്തിന് ശേഷം ഇരുവരും സീരിയലില്‍ അഭിനയിക്കാന്‍ തിരിച്ച് വരികയും ചെയ്തു.
കഴിഞ്ഞ ദിവസം അച്ഛനും അമ്മയ്ക്കും ഭര്‍ത്താവിനും ഒപ്പം നില്ക്കുന്ന ചിത്രം താരം പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ ഒരു ദുഃഖവാര്‍ത്തയാണ് ചന്ദ്ര പങ്കുവെയ്ക്കുന്നത്. തങ്ങളുടെ നായക്കുട്ടി മരിച്ചിട്ട് ഒരു വര്‍ഷമായി എന്നാണ് ചന്ദ്ര പറയുന്നത്. ചക്കു ലക്ഷ്മണന് എന്നായിരുന്നു ഈ നായക്കുട്ടിയുടെ പേര്. പോമറേനിയന്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ കുട്ടിയുടുപ്പ് എല്ലാം ധരിപ്പിച്ചിട്ടുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്. അതിനോടൊപ്പം ചിത്രത്തില്‍ മാലയും ധരിപ്പിച്ചിട്ടുണ്ട്. അവല് പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു എന്നാണ് ചന്ദ്ര വേദനയോടെ പറയുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചന്ദ്രയുടെ പിറന്നാളും കുടുംബം ആഘോഷമാക്കിയിരുന്നു. നടിയുടെ വീട്ടില്‍ വെച്ച് നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. കേക്ക് മുറിച്ചതിന് ശേഷം ചന്ദ്രയെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് ഒരു സര്‍പ്രൈസ് ഗിഫ്റ്റും ടോഷ് നല്‍കിയിരുന്നു. ഈ വീഡിയോ യൂട്യൂബിലൂടെ താരങ്ങള്‍ തന്നെ പങ്കുവെച്ചിരിക്കുകയാണ്.
അയ്യര്‍ വിഭാഗത്തില്‍ ജനിച്ച ചന്ദ്ര ലക്ഷ്മണ് തമിഴ് കലര്‍ന്നാണ് സംസാരിക്കാറുള്ളത്. നടിയുടെ വീട്ടില്‍ വെച്ച് നടത്തിയ ആഘോഷത്തില്‍ കുടുംബാംഗങ്ങളെല്ലാം തമിഴിലാണ് സംസാരിച്ചത്. അവര്‍ക്കൊപ്പം തമിഴ് സംസാരിച്ച് ടോഷും പിടിച്ച് നില്ക്കാന് ശ്രമിച്ചിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചന്ദ്രയും ടോഷും ഒരുമിച്ച് കേക്ക് മുറിച്ചാണ് പിറന്നാളാഘോഷത്തിന് തുടക്കം കുറിച്ചത്. പിറന്നാള്‍ ആണെന്നതിന് ഉപരി രണ്ടാളുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആയെന്നുള്ള സന്തോഷം കൂടി ഉണ്ടായിരുന്നു. അങ്ങനെ രണ്ട് തവണയായിട്ടാണ് കേക്ക് മുറിച്ചതും.
പരസ്പരം കേക്കുകള്‍ കൈ മാറിയതിന് ശേഷം അച്ഛനും അമ്മയ്ക്കുമൊക്കെ നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് പോക്കറ്റില്‍ ഒളിപ്പിച്ച് വെച്ചിരുന്ന ചെറിയൊരു ഗിഫ്റ്റ് ടോഷ് ചന്ദ്രയ്ക്ക് നല്‍കിയത്. പെട്ടെന്ന് അതെന്താണെന്ന് മനസിലാവതെ നടി സര്‍പ്രൈസ് ആയി. പൊതി തുറന്ന് വരുന്നതിനിടയില്‍ ഞാനാണ് ബാഗ് പാക്ക് ചെയ്തത്. പിന്നെ എങ്ങനെ ഗിഫ്റ്റുമായി വന്നു എന്ന് ചോദിക്കുന്നുണ്ട്. ആദ്യം എല്ലാവരും ഒരു റിംഗ് ആണെന്ന് വിചാരിച്ചെങ്കിലും ഒരു മൂക്കുത്തിയാണ് ടോഷ് സമ്മാനമായി നല്‍കിയത്.
ഞങ്ങളുടെ വിവാഹ ചടങ്ങുകള്‍ക്കിടയില്‍ തന്റെ കൈ തട്ടി ചന്ദ്രയുടെ മൂക്കുത്തി വീണ് പോയിരുന്നതായി ടോഷ് പറയുന്നു. എന്നാല്‍ അങ്ങനെയല്ല നടന്നത്. വിവാഹത്തിന്റെ അന്ന് ടോഷ് തന്നെ അടിച്ചതാണെന്നും അന്നേരം എന്റെ മൂക്കുത്തി നാല് പീസായി തെറിച്ച് പോയതാണെന്നും ചന്ദ്ര തമാശരൂപേണ പറയുന്നു. നടിയുടെ വാക്കുകള്‍ അവിടെയുണ്ടായിരുന്ന എല്ലാവരിലേക്കും ചിരി പടര്‍ത്തിയിരുന്നു. പാട്ടും ഡാന്‍സുമൊക്കെയായി അടിപൊളി ആഘോഷത്തിലാണ് ചന്ദ്രയുടെ പിറന്നാള്‍ ആഘോഷം നടന്നത്. ടോഷുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷം ആദ്യം നടന്ന ജന്മദിനം ആയത് കൊണ്ട് തന്നെ വലിയ ആഘോഷമാക്കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.
പിറന്നാള്‍ ആശംസകള്‍ ചന്ദ്ര ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ. യാതൊരു ജാടയും ഇളക്കവുമില്ലാത്ത നിങ്ങള്‍ രണ്ടുപേരും എന്നും ഇതുപോലെ സന്തോഷമായി ഇരിക്കണം എന്ന് തുടങ്ങി താരങ്ങളുടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബല്‍റാം ്/ െതാരാദാസ്, കാക്കി ഉള്‍പ്പെടെയുളള മലയാള സിനിമകളില്‍ അഭിനയിച്ച ചന്ദ്രാ സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് വീണ്ടും മിനിസ്ക്രീനിലേക്ക് എത്തിയത് 2016ന് ശേഷമാണ് അഭിനയ രംഗത്ത് നടിക്ക് ചെറിയ ഒരിടവേള വന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്വന്തം സുജാതയിലൂടെ വീണ്ടും തിരിച്ചെത്തുകയായിരുന്നു.
