Malayalam
ഫഹദ്ഫാസിലിന്റെ ബ്രൗണ്‍ കണ്ണ് വെയിലില്‍ തിളങ്ങുന്നതു പോലെ തന്റെ പിംപിളും തിളങ്ങുന്നു; ഫഹദിനൊപ്പമുള്ള പുത്തന്‍ ചിത്രം പങ്കുവെച്ച് നസ്രിയ; കമന്റുമായി ആരാധകരും
ഫഹദ്ഫാസിലിന്റെ ബ്രൗണ്‍ കണ്ണ് വെയിലില്‍ തിളങ്ങുന്നതു പോലെ തന്റെ പിംപിളും തിളങ്ങുന്നു; ഫഹദിനൊപ്പമുള്ള പുത്തന്‍ ചിത്രം പങ്കുവെച്ച് നസ്രിയ; കമന്റുമായി ആരാധകരും
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവര്‍ക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എല്ലാ വിശേഷവും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
ബാംഗ്ലൂര്‍ ഡേയ്‌സിന്റെ വന്‍വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒരുപോലെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം അപൂര്‍വമായേ സിനിമകളില്‍ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങള്‍ നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ നസ്രിയ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഫഹദ്ഫാസിലിന്റെ ബ്രൗണ്‍ കണ്ണ് വെയിലില്‍ തിളങ്ങി കാണുന്നുവെന്നും എന്റെ പിംപിളും അത് പോലെ കാണുന്നുവെന്നുമാണ് നസ്രിയ പറയുന്നത്. ഇതിനു പിന്നാലെ കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ക്യൂട്ട് കപ്പിള്‍സ്.., ഇരുവര്‍ക്കും ആശംസകള്‍ എന്നും സന്തോഷമായിരിക്കട്ടെ, എന്നു തുടങ്ങി നിരവധി പേര്‍ കമന്റിടുമ്പോള്‍ 27 വയസ് ആയില്ലേ…, അമ്മയാകാനുള്ള പ്രായം ഒക്കെ ആയില്ലേ.., എന്താണ് വൈകിക്കുന്നത്? സന്തോഷ വാര്‍ത്ത എന്ന് അറിയിക്കും എന്ന് തുടങ്ങി സ്ഥിരം ചോദ്യങ്ങളും കമന്റായി എത്തിയിട്ടുണ്ട്. അമ്മയാകാന്‍ തയ്യാറെടുക്കുന്നതിന് മുന്നോടിയാണോ ഈ പോസ്റ്റ് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഇതിന് നസ്രിയ ഗര്‍ഭിണിയാണെന്നും അത് വൈകാതെ അറിയിക്കുമെന്നുമാണ് ചില ആരാധകര്‍ ഇത്തരക്കാര്‍ക്ക് മറുപടി നല്‍കുന്നത്. എന്ത് തന്നെ ആയാലും നസ്രിയയോ ഫഹദോ ഇതിനോട് പ്രതികരിച്ചിട്ടില്ല.
സിനിമയിലും അല്ലാതെയും ഈ ക്യൂട്ട് കപ്പിള്‍സിന് ആരാധകര്‍ ഏറെയാണ്. ചെറുപ്പം മുതല്‍ വീട്ടില്‍ കണ്ടിട്ടുള്ള അമ്മയെപ്പോലെയാണ് ഭാര്യ. എന്നെ നന്നായി നോക്കും, കെയര്‍ ചെയ്യും. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുമുണ്ട്. പഴയത് പോലെ ദേഷ്യപ്പെടാറില്ല, വഴക്കുണ്ടാക്കാറില്ല, കുറച്ചൂടെ പീസ്ഫുളാണ്. ഭക്ഷണം ഉണ്ടാക്കിത്തരുന്നത് കൊണ്ടല്ല അവള്‍ നല്ല ഭാര്യയാണ് എന്ന് പറയുന്നത്. എനിക്ക് വേറെവിടെയും കിട്ടാത്ത കംഫര്‍ട്ട് നസ്രിയയ്‌ക്കൊപ്പം ഇരിക്കുമ്പോള്‍ കിട്ടാറുണ്ട്. അത് തന്നെയാണ് എന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യം.
കുറേക്കൂടി സെക്യുയേര്‍ഡായി തോന്നാറുണ്ട്. ഞാന്‍ നല്ലൊരു ഫ്രണ്ടാണ്, ഭര്‍ത്താവാണോയെന്ന് എനിക്കറിയില്ല. ഡൊമിനേറ്റിങ് ക്യാരക്ടറൊന്നുമല്ല എന്റേത്. കാര്യങ്ങള്‍ കേള്‍ക്കാനും തുറന്ന് സംസാരിക്കാനുമൊക്കെ തയ്യാറാവാറുണ്ട്. അങ്ങനെയൊക്കെ ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണെന്നുമായിരുന്നു ഫഹദ് പറഞ്ഞത്. ഫഹദിന്റെ ജീവിതത്തിലേക്ക് വന്നതോടെയാണ് താന്‍ നായപ്പേടി മാറ്റിയതെന്നായിരുന്നു ഇടയ്ക്ക് നസ്രിയ പറഞ്ഞത്. ഫഹദ് തന്ന സമ്മാനങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഓറിയോയെന്നും നസ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അല്ലു അര്‍ജുനോടൊപ്പം പുഷ്പ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രിതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. അതൊടൊപ്പം ഫഹദിന്റെ പ്രകടനത്തെ അഭിനന്ദിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്.
2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.വിവാഹശേഷം അഭിനയത്തില്‍ നിന്ന് കുറച്ചുനാള്‍ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു.ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുകയുമുണ്ടായി.
മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.നേരം എന്ന സിനിമയിലൂടെ തമിഴില്‍ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു.നിവിന്‍ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുല്‍ഖര്‍ നിവിന്‍ ഒരുമിച്ച ബാംഗ്ലൂര്‍ ഡെയ്സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരയായത്.