പൈങ്കിളി പ്രണയമൊന്നും ആയിരുന്നില്ല, പക്വതയോടെ ചിന്തിച്ചെടുത്ത തീരുമാനമായിരുന്നു; പ്രണയത്തിന്റെ സ്പാർക്കടിച്ച നിമിഷങ്ങളെ കുറിച്ച ചന്ദ്രയും ടോഷും പറയുന്നു
മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. ക്ലൈമാക്സ് എപ്പിസോഡുകളാണ് ഇനി നമ്മൾ കാണുന്നത് . റാണിയ്ക്ക് തന്റെ മകളെ തിരിച്ചു കിട്ടി . ഇനി റാണിയും രാജീവനും ഒരുമിക്കുന്ന നല്ല നിമിഷം .
ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയൽ രംഗത്ത് ശക്തമായ സാന്നിദ്യമായി തുടരുന്ന താര സുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണൻ. സീരിയൽ നടൻ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര ലക്ഷമണ്ഡ വിവാഹം കഴിച്ചിരിക്കുന്നത്.അതേ സമയം ആരാധകർക്ക് ഇടയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട താര വിവാഹങ്ങളിൽ ഒന്നായിരുന്നു ചന്ദ്ര ലക്ഷ്മണി ന്റേയും സീരിയൽ താരം ടോഷ് ക്രിസ്റ്റിയുടേയും വിവഹം
2021 നവംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. വ്യത്യസ്ത മതത്തില്‍ പെട്ടവരാണെങ്കിലും രണ്ട് വീട്ടുകാര്‍ക്കും വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഹിന്ദു വിശ്വാസ പ്രകാരവും ക്രിസ്ത്യന്‍ വിശ്വാസ പ്രകാരവും ടോഷിന്റെയും ചന്ദ്രയുടെയും വിവാഹം നടന്നത്. ഇന്ന് അയാൻ എന്നൊരു മകനും ഇവർക്കുണ്ട്. കഴിഞ്ഞ വർഷം അവസാനമാണ് ഇവർക്ക് മകൻ ജനിച്ചത്.അതേസമയം എല്ലാവരും കൂടി പറഞ്ഞുപറഞ്ഞ് കല്യാണം കഴിപ്പിച്ചതാണ് തങ്ങളെയെന്നാണ് ചന്ദ്രയും ടോഷും പറയുന്നത്.
തങ്ങൾ പ്രണയത്തിലാകുന്നതിന് മുൻപ് തന്നെ സെറ്റിലും പുറത്തുമെല്ലാം കിംവദന്തികൾ പ്രചരിച്ചു തുടങ്ങി. എല്ലാം തമാശയായി വിട്ടുകളഞ്ഞു. പിന്നീട് സൗഹൃദം മറ്റൊരു തലത്തിലേക്ക് കടന്നുവെന്ന് തങ്ങൾ മനസിലാക്കി വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ വിവാഹകഥ പങ്കുവച്ചത്.
പതിനൊന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം ചന്ദ്ര ലക്ഷ്മൺ മലയാളത്തില്‍ ചെയ്ത സീരിയലാണ് സ്വന്തം സുജാത. അതിലേക്ക് സെക്കൻഡ് ഹീറോ ആയി എത്തിയതായിരുന്നു റടോഷ് ക്രിസ്റ്റി. ആളെ പറഞ്ഞപ്പോൾ ആദ്യം മനസിലായില്ല. പിന്നീട് കായംകുളം കൊച്ചുണ്ണിയിലെ മുളമൂട്ടില്‍ അടിമയായി അഭിനയിച്ചയാളാണെന്ന് കേട്ടപ്പോഴാണ് മനസിലായതെന്ന് ചന്ദ്ര പറയുന്നു.
ചന്ദ്രയെ ആദ്യം കണ്ടപ്പോള്‍ എന്തൊരു ജാഡയെന്നാണ് തോന്നിയത്. ഇവരുടെ കൂടെ എങ്ങനെ അഭിനയിക്കും എന്നാണ് ഓർത്തതെന്ന് ടോഷ് പറഞ്ഞു. സീരിയലിന്റെ പകുതിക്ക് വെച്ചാണ് ടോഷ് എത്തുന്നത്. ടോഷ് വന്ന് അധികം വൈകാതെ സഹപ്രവര്‍ത്തകര്‍ ഇരുവരെയും കളിയാക്കിത്തുടങ്ങി. ‘നല്ല പയ്യനാ, ടോഷ്’ എന്ന് ചിലര്‍ ചന്ദ്രയോട് പറഞ്ഞു. ലൊക്കേഷനിലിരിക്കുമ്പോള്‍, ‘നിങ്ങള് നല്ല മാച്ചാ. കെട്ടിക്കൂടേ?’ എന്നൊക്കെ ചോദിക്കും.കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഇതേ കാര്യം പറഞ്ഞുതുടങ്ങി. എന്നാൽ അന്നൊന്നും തങ്ങളുടെ ഹൃദയത്തില്‍ പ്രണയം കൂടുകൂട്ടിയിരുന്നില്ലെന്ന് ഇരുവരും പറയുന്നു.
പിന്നീട് പ്രണയകാലം എങ്ങനെ ആഘോഷിച്ചെന്ന ചോദ്യത്തിന് ചന്ദ്രയുടെ അമ്മയായിരുന്നു മറുപടി നൽകിയത്, ‘പ്രേമിക്കാനൊന്നും സമയം കൊടുത്തില്ല. അപ്പോഴേക്കും കെട്ടിച്ചു’, എന്നായിരുന്നു അമ്മ പറഞ്ഞത്.സെറ്റില്‍ നിന്ന് താമസസ്ഥലത്തേക്ക് ഒന്നിച്ചുള്ള യാത്രകളിലാണ് പരസ്‌പരം അറിഞ്ഞതെന്നും ഇരുവരും വ്യക്തമാക്കി. ‘പൈങ്കിളി പ്രണയമൊന്നും ആയിരുന്നില്ല. പക്വതയോടെ ചിന്തിച്ചെടുത്ത തീരുമാനമായിരുന്നു. സൗഹൃദം മറ്റൊരു തലത്തിലേക്ക് കടന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ ഞങ്ങള്‍ അച്ഛനമ്മമാരോട് കാര്യം പറഞ്ഞു. വ്യത്യസ്ത മതക്കാരായത് കൊണ്ട് കുടുംബം ഇതെങ്ങനെ ഉള്‍ക്കൊള്ളുമെന്ന് ടെന്‍ഷനടിച്ചിരുന്നു. ഒരേദിവസം രണ്ടുവീട്ടിലും കാര്യം അവതരിപ്പിച്ചു. രണ്ടു വീട്ടിലും എതിർപ്പുണ്ടായിരുന്നില്ല. രണ്ടു മതാചാരങ്ങൾ പ്രകാരം വിവാഹം നടത്തി’, ടോഷും ചന്ദ്രയും പറഞ്ഞു.
പ്രണയത്തിന്റെ സ്പാർക്കടിച്ച നിമിഷങ്ങളും ടോഷ് വെളിപ്പെടുത്തി. ‘ഒരിക്കല്‍ ഷൂട്ടിനിടെ കറന്റ് പോയി. ചന്ദ്ര കുറച്ചപ്പുറംഇരിപ്പുണ്ട്. ഇരുട്ടില്‍ അവളുടെ കണ്ണ് തിളങ്ങുന്നത് കാണാം. ‘ഇരുട്ടില്‍, ആ മാലാഖക്കണ്ണുകള്‍ക്ക് തിളക്കം കൂടുന്നു’ എന്ന് ഞാന്‍ ഫേസ്‌ബുക്കിൽ കുറിച്ചു. അതുകണ്ട് ചന്ദ്രയ്ക്ക് തോന്നി ആ മാലാഖ ‘ഞാന്‍ തന്നെയല്ലേ’ എന്ന്. പിന്നെയൊരിക്കല്‍ ഷൂട്ട് കഴിഞ്ഞ് ഫ്‌ളാറ്റിലേക്ക് ഒരുമിച്ച് പോവുകയായിരുന്നു. ഫ്‌ളാറ്റെത്താറായപ്പോള്‍, ‘ഫ്‌ളാറ്റ് എത്തേണ്ടായിരുന്നു’ എന്ന് ചന്ദ്ര പറഞ്ഞു. മനസ്സിൽ പറഞ്ഞത് പുറത്തേക്ക് വന്നതാണ്. ഞാന്‍ അതൊരു പ്രണയസൂചനയായി എടുത്തു’, ടോഷ് പറഞ്ഞു