Connect with us

നമിതയോടൊപ്പം ബിസിനസ് രംഗത്തേയ്ക്ക് ചുവടുറപ്പിക്കാന്‍ മീനാക്ഷി ദിലീപ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്

Malayalam

നമിതയോടൊപ്പം ബിസിനസ് രംഗത്തേയ്ക്ക് ചുവടുറപ്പിക്കാന്‍ മീനാക്ഷി ദിലീപ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്

നമിതയോടൊപ്പം ബിസിനസ് രംഗത്തേയ്ക്ക് ചുവടുറപ്പിക്കാന്‍ മീനാക്ഷി ദിലീപ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്

നിരവധി ആരാധകരുള്ള മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇടയ്ക്ക് വെച്ച് വിവാദങ്ങളില്‍പെട്ടു എങ്കിലും താരത്തിന് ഇപ്പോഴും കൈ നിറയെ ആരാധകരാണ്. പ്രേക്ഷകരുടെ പ്രിയ താര ജോഡികളായ ദിലീപിന്റെയും കാവ്യയുടെയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും അത്ര സജീവമല്ലെങ്കിലും ഇരുവരുടെയും ഫാന്‍ പേജുകള്‍ വഴിയാണ് വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.

1992ല്‍ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ എത്തിയതോടെ ഗോപാലകൃഷ്ണന്‍ എന്ന പേര് മാറ്റി ദിലീപ് എന്നാക്കുകയായിരുന്നു. 1996ല്‍ പുറത്തെത്തിയ സല്ലാപത്തിലൂടെ നായകനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ദിലീപ് നായകനായി എത്തി. പിന്നീടങ്ങോട്ട് മലയാളികള്‍ കണ്ടത് ജനപ്രിയ നായകനായുള്ള ദിലീപിന്റെ വളര്‍ച്ചയായിരുന്നു.

ദിലീപിനൊപ്പം തന്നെ അദ്ദേഹത്തിന്റെ മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ആരാധകര്‍ ഏറെയാണ്. മീനാക്ഷി അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. മീനാക്ഷി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ താരപുത്രി പങ്കുവെച്ചിരിക്കുന്ന വിശേഷമാണ് ശ്രദ്ധ നേടുന്നത്. മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. നമിത പുതുതായി തുടങ്ങുന്ന ബൊട്ടീക്കിനെ കുറിച്ചാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. നമിതയുടെ പുത്തന്‍ ബൊട്ടീക്കില്‍ മീനാക്ഷിയും പങ്കാളിയാണോ എന്നാണ് മീനാക്ഷിയുടെ സ്റ്റോറിയില്‍ നിന്നും മനസിലാകുന്നത്. കഴിഞ്ഞ ദിവസം നമിത പങ്കുവെച്ച അതേ പോസ്റ്റാണ് ഇപ്പോള്‍ മീനാക്ഷിയും പഹ്കുവെച്ചിരിക്കുന്നത്.

കാവ്യയ്ക്ക് ലക്ഷ്യ എന്നൊരു ബൊട്ടീക്ക് ഉള്ളതായി എല്ലാവര്‍ക്കും അറിയാം. ഈ ഇടയ്ക്ക് മീനാക്ഷി അത് തിരികെ കൊണ്ടു വന്നു എന്ന് കാവ്യ തന്നെ തുറന്ന് പറഞ്ഞിരുന്നു. ആ സ്ഥിതിയ്ക്ക് ഇത് കാവ്യയ്ക്ക് ഒരു തിരിച്ചടിയല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രണ്ടാനമ്മ പോര് തുടങ്ങിയോ കാവ്യയ്ക്ക് നൈസ് ആയിട്ട് പണി കൊടുക്കുകയാണോ മീനാക്ഷി എന്നെല്ലാമാണ് ആരാധകര്‍ ചോദിക്കുന്നത്.

മഞ്ജുവില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചിരുന്നു. 2016 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. 2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. വളരെ അപൂര്‍വമായി മാത്രമേ താര ദമ്പതികള്‍ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളു. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്തുവിട്ടത്. അടുത്തിടെ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് ദിലീപും, കാവ്യയും മീനാക്ഷിയുമൊക്കെ തിളങ്ങിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുത്തന്‍ കൂപ്പറില്‍ കൊച്ചിയിലൂടെ സവാരി നടത്തിയ ദിലീപ് കാവ്യ വീഡിയോ വൈറലായിരുന്നു. ചുവപ്പും കറുപ്പം കലര്‍ന്ന മിനി കൂപ്പറാണ് ദിലീപ് സ്വന്തമാക്കിയിരിക്കുന്നത്. വാഹനം ഓടിക്കുന്നത് ദിലീപ് തന്നെയാണ്. തൊട്ടപ്പുറത്തെ സീറ്റില്‍ കൂളിങ് ഗ്ലാസ് ധരിച്ച് മഹാലക്ഷ്മിയേയും മടിയിലിരുത്തി കാവ്യയും ദിലീപിനൊപ്പം ഉണ്ട്. എന്നാല്‍ മീനാക്ഷിയെ കാണാനില്ല. ദിലീപിന്റെ ദുബായ് സന്ദര്‍ശന യാത്രയിലും മീനാക്ഷി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പുത്തന്‍ വീഡിയോയ്ക്ക് താഴെയും മീനാക്ഷി എവിടെ എന്ന് തിരക്കിയുള്ള പതിവ് ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാത്രമവുമല്ല, മീനാക്ഷി ഔട്ട് ആയോ എന്നു ചോദിച്ചും വിമര്‍ശകര്‍ എത്തിയിട്ടുണ്ട്.

ഒട്ടനവധി ആഢംബര കാറുകള്‍ ദിലീപിന്റെ ഗ്യാരേജിലുണ്ട്. അവയില്‍ ഏറ്റവും പുതിയതായി വന്ന് ചേര്‍ന്നതാണ് മിനി കൂപ്പര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് പോര്‍ഷെ കാറുകള്‍ ആണ് ദിലീപിന് സ്വന്തമായിട്ടുള്ളത്. കൂടാതെ ടൊയോട്ട ലാന്‍ഡ് ക്രൂയ്സറും താരത്തിന് സ്വന്തമായുണ്ട്. ജര്‍മ്മന്‍ നിര്‍മാതാവായ പോര്‍ഷെയുടെ ആഡംബര എസ്യുവി കെയിനിന്റെ പ്ലാറ്റിനം എഡിഷനാണ് താരം കാവ്യയുമായുള്ള വിവാഹശേഷം സ്വന്തമാക്കിയത്. കൊച്ചിയിലുള്ള പോഷെ ഷോറൂമില്‍ നിന്നുമാണ് കാര്‍ വാങ്ങിയത്. പനമേര സ്വന്തമാക്കിയത്തിന് പിന്നാലെ ആയിരുന്നു പുതിയ ഒരു പോഷെ കൂടി ദിലീപ് സ്വന്തമാക്കിയത്. പോര്‍ഷെ കെയിന്‍ കൂടാതെ പോഷെ പനമേര, ബിഎംഡബ്ല്യു എക്സ്6, ബിഎംഡബ്ല്യു 7 ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ മോഡല്‍ കാറുകള്‍ തുടങ്ങിയ നിരവധി വാഹനങ്ങള്‍ ദിലീപിനുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top