Malayalam
തന്റെ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും കുപ്രചാരണങ്ങള്‍ നിര്‍ത്തണം.., കുറിപ്പുമായി ആര്യ
തന്റെ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും കുപ്രചാരണങ്ങള്‍ നിര്‍ത്തണം.., കുറിപ്പുമായി ആര്യ
അവതാരകയായും നടിയായും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്ബോസ് മലയാളം സീസണ് രണ്ടിലൂടെയാണ് താരത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി എന്ന പരിപാടിയുമായി വീണ്ടും ടെലിവിഷനിലേക്ക് എത്തിയിരിക്കുകയാണ് ആര്യ. ബഡായ് ബംഗ്ലാവിലൂടെ ശ്രദ്ധേയായി മാറിയ ആര്യ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ എത്തിയതോടെയാണ് വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നത്.
വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ആര്യയ്ക്ക് നിരന്തരം വിമര്‍ശനം ലഭിച്ചത്. അതൊക്കെ മറികടന്ന് ജീവിതത്തിലെ മറ്റ് സന്തോഷങ്ങള്‍ ആഘോഷിക്കുകയാണ് നടിയിപ്പോള്‍. ആര്യയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ദീപാവലി ആഘോഷത്തിന് ഇരട്ടി മധുരമാണ്. പുത്തന്‍ വീട്ടിലേക്ക് താമസം മാറി എന്ന് പറഞ്ഞാണ് ആര്യ എത്തിയത്. മകളുടെ കൂടെ പടക്കം പൊട്ടിച്ചും അല്ലാതെയുമായി ദീപാവലി ആഘോഷിച്ചതിനൊപ്പം ഗൃഹപ്രവേശവും നടത്തി. ഇത്തവണ ഒരു പ്രധാനപ്പെട്ട അതിഥി കൂടി ആര്യയുടെ വീട്ടിലേക്ക് വന്നിരുന്നോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. ഇതുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
തന്റെ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും കുപ്രചാരണങ്ങള്‍ നിര്‍ത്തണമെന്നും ആര്യ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ആര്യ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെ പ്രചരിക്കുന്നത്. എന്നേയും എനിക്ക് ചുറ്റുമുള്ളവരേയും വളരെ മോശമായി ബാധിച്ചിട്ടുണ്ട് അത്തരത്തിലുള്ള പ്രചാരണങ്ങള്‍. അത്തരത്തിലുള്ള വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ട് സഹിതമായാണ് പലരും എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതെന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സെന്‍സിറ്റീവും തികച്ചും വ്യക്തിപരവുമായ കാര്യങ്ങളാണ് അത്.
ഞാന്‍ എപ്പോഴും ഓപ്പണാണ്, എന്റെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറയാറുമുണ്ട്. പരിമിതി വെക്കുന്നതിനെക്കുറിച്ച് കൃത്യമായി അറിയാം. എനിക്ക് നിങ്ങളോട് എന്തെങ്കിലും പറയാനോ അറിയിക്കാനോ ഉണ്ടെങ്കില്‍ നേരില്‍ വന്ന് ഞാനത് ചെയ്യാറുമുണ്ട്. മറ്റൊരു മാധ്യമങ്ങളുടേയും സഹായം ഞാന്‍ തേടാറില്ല. ഓണ്‍ലൈനിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോടാണ് താന്‍ പറയുന്നതെന്നും ആര്യ വ്യക്തമാക്കിയിട്ടുണ്ട്.
നിരവധി ആളുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഞങ്ങള്‍ക്കും സ്വകാര്യ ജീവിതം ഉണ്ടെന്ന കാര്യം ആരും വിസ്മരിക്കരുത്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കൂ. എനിക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ നേരിട്ട് വന്നോളും. എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഞാന്‍ നേരിട്ടെത്തും. ഇപ്പോള്‍ ഞങ്ങളെ വെറുതെ വിടൂയെന്നുമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ആര്യ കുറിച്ചത്. എല്ലാ തവണത്തേയും പോലെ മൗനം പാലിക്കാമെന്നായിരുന്നു ഇത്തവണയും കരുതിയത്. എന്നാല്‍ ഇത് കുറച്ചാള്‍ക്കാരെ ബാധിച്ച് തുടങ്ങിയതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. എല്ലാവര്ക്കും കുടുംബവും സ്വകാര്യ ജീവിതവുമുണ്ട്. അതിനാല്‍ ഞങ്ങളെ വെറുതെ വിടുകയെന്ന ക്യാപ്ഷനോടെയായിരുന്നു ആര്യ കുറിപ്പ് പോസ്റ്റ് ചെയ്തത്. തന്റെ കമന്റ് ബോക്സ് ഓഫാക്കിയായിരുന്നു ആര്യ കുറിപ്പ് പോസ്റ്റ് ചെയ്തത്.
രോഹിത്തിന് ശേഷം ജാന്‍ എന്ന് വിളിക്കുന്ന ആളുമായി ആര്യ പ്രണയത്തിലായിരുന്നു. എന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്. ഞാന്‍ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്മെന്റിന് താല്പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. പിന്നെ വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവള്‍ക്കും അതൊരു ഷോക്കായി. ഇപ്പോള്‍ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങള്‍ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരന് നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാന്‍ തുടങ്ങി. കുറേ കരഞ്ഞ് തീര്‍ത്തെങ്കിലും ഒരു സുപ്രഭാതത്തില്‍ അതുള്‍ക്കൊള്ളാന്‍ സാധിച്ചു എന്നുമാണ് ഈ ബന്ധത്തെ കുറിച്ച് താരം പറഞ്ഞത്.
താന്‍ മൂഡ് ഓഫ് ആവുന്ന സമയങ്ങളിലൊക്കെ മണിക്കൂറുകളോളം വിളിച്ച് സംസാരിക്കുന്ന ആളാണ് മുന്‍ഭര്‍ത്താവ് കൂടിയായ രോഹിത്ത് എന്നാണ് ആര്യ പറയുന്നത്. ഇപ്പോഴും ഇതേ സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ഇനിയും ഒരുമിച്ച് താമസിക്കാമല്ലോ എന്നാവും ആളുകള്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇനി രണ്ടാളും ഒരുമിക്കുന്നത് പ്രായസമുള്ള കാര്യമായിരിക്കുമെന്ന് തന്നെയാണ് ആര്യ വ്യക്തമാക്കുന്നത്. എന്തായാലും ആര്യയുടെയും മകളുടെയും സന്തോഷങ്ങളില്‍ പങ്കെടുക്കാനും ദുഃഖങ്ങളില്‍ താങ്ങാവാനും രോഹിത്ത് ഉണ്ടെന്ന് പറയുന്നതിനെ ആരാധകര്‍ സന്തോഷത്തോടെ സ്വീകരിക്കുകയാണ്.
