Actress
സിംഗിൾ മദർ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ് ഇത്; വൈറലായി ആര്യയുടെ പോസ്റ്റ്
സിംഗിൾ മദർ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ് ഇത്; വൈറലായി ആര്യയുടെ പോസ്റ്റ്
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളായി മാറാൻ സാധിച്ച ആര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു.
ഇതിനിടെയാണ് ബിഗ് ബോസിലെത്തുന്നത്. സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ആര്യ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറാറുണ്ട്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയൊരാൾ കടന്ന് വരികയാണെന്ന സൂചന നൽകിയിരിക്കുകയാണ് നടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദേശ യാത്രയിലാണ് ആര്യ. ഇവിടെ നിന്നുള്ള ചിത്രങ്ങളെല്ലാം തന്നെ താരം പങ്കുവെയ്ക്കാറുമുണ്ട്. ഇതിനൊപ്പം പങ്കുവെയ്ക്കുന്നതിനിടെയാണ് ഒരു പോസ്റ്റിൽ ഇനി ഒറ്റയ്ക്കുള്ള യാത്രയായിരിക്കില്ലെന്നും കൂടെ ഒരാൾ കൂടിയുണ്ടാവുമെന്നും നടി പറഞ്ഞത്. ‘ഓസ്ട്രേലിയയിലെ ഗീലോങിലെ വലിയ ഓഷ്യൻ റോഡ് ശരിക്കും ഒരു കൗമാരക്കാരിയെ പോലെ ആസ്വദിക്കുന്നു’ എന്ന് പറഞ്ഞാണ്, ഇൻസ്റ്റാഗ്രാമിലൂടെ ആര്യ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതിനൊപ്പം ‘അതെ, സിംഗിൾ മദർ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ്’ ഇതെന്ന് കൂടി നടി കൊടുത്തിട്ടുണ്ട്. ഇതോടെ കമന്റുകളും വരാൻ തുടങ്ങിയിട്ടുണ്ട്. സിംഗിൾ മദർ എന്ന നിലയിലുള്ള അവസാനത്തെ യാത്ര എന്ന് പറയുമ്പോൾ വിവാഹിതയാകാൻ പോകുകയാണോ, മിംഗിൾ ആവാൻ പോകുകയാണോ എന്നും പലരും ചോദിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ, സന്തോഷമായി ജീവിക്കൂ, നല്ല ജീവിതം ലഭിക്കട്ടെ എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
അതേസമയം, വിവാഹമോചിത ആയതിന് ശേഷം മകൾ റോയയുടെ കൂടെ സിംഗിൾ മദറായി കഴിയുകയായിരുന്നു ആര്യ. സ്‌കൂളിൽ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായി. വൈകാതെ ഒരു മകളും ജനിച്ചു. ഒൻപതിൽ പഠിക്കുമ്പോൾ തന്നെ ആര്യരോഹിത് എന്നീ പേരുകൾ ചേർത്ത് ജനിക്കാൻ പോകുന്ന കുഞ്ഞിന് റോയ എന്ന പേരിടണമെന്ന് ആഗ്രഹിച്ചതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.
രോഹിത്തുമായി ഇന്നും എന്നും നല്ല സൗഹൃദം ഉണ്ടാവുമെന്ന് തന്നെയാണ് ആര്യ പറയാറുള്ളത്. വേർപിരിഞ്ഞെങ്കിലും എന്ത് ആവശ്യത്തിനും ഏത് പാതിരാത്രിയ്ക്കും വിളിക്കാവുന്ന സൗഹൃദം ഇപ്പോഴും രോഹിത്തുമായിട്ടുണ്ട്. അങ്ങനൊരു ഉറപ്പ് അദ്ദേഹം തനിക്ക് നൽകിയിട്ടുമുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ആര്യ വ്യക്തമാക്കി.
ബിഗ് ബോസിന് പിന്നാലെ താൻ വിഷാദ രോഗിയായി മാറിയതിനെക്കുറിച്ച് മുമ്പ് ആര്യ പറഞ്ഞിരുന്നു. പ്രണയ തകർച്ചയായിരുന്നു ആര്യയെ ഡിപ്രഷനിലേക്ക് എത്തിച്ചത്. ഡിപ്രഷൻ വന്ന സമയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. സ്ലീപ്പിംഗ് പിൽസ് കഴിച്ചു. ആ ത്മഹത്യാ ചിന്തയായിരുന്നു. അതിൽ നിന്നും എന്നെ പുറത്തേക്ക് കൊണ്ടു വന്നത് മകളാണ്.
അത്രയും വേദനയിൽ നിൽക്കുമ്പോൾ എങ്ങനെ ഇതിൽ നിന്നും പുറത്തു കടക്കാം, ഈ വേദന എങ്ങനെ കളയാം എന്നുള്ളത് മാത്രമേ ചിന്തിക്കൂ. അപ്പോൾ ചത്തു കളയാം എന്ന ഓപ്ഷനേ മുന്നിൽ കാണൂ. ലോക്ക്ഡൗണിന്റെ സമയത്താണ് ഞാനീ അവസ്ഥയിലാകുന്നത്. സംസാരിക്കാൻ ആരുമില്ല. എല്ലാവരും വീടുകളിലാണ്.
അങ്ങനെ ഇരിക്കുന്ന സമയത്ത് ഞാൻ കാണുന്നത് എന്റെ കുഞ്ഞിനെ മാത്രമാണ്. അങ്ങനെയിരിക്കെ ഏതോ ഒരു പോയന്റിൽ തോന്നി, കുട്ടിയെ എന്ത് ചെയ്യും? എന്റെ അച്ഛനില്ല. അച്ഛനുണ്ടായിരുന്നുവെങ്കിൽ ഞാൻ ആത്മഹത്യ ചെയ്‌തേനെ. ഒരാൾ അവിടെയുണ്ടല്ലോ എന്ന തോന്നൽ ഉണ്ടായേനെ. പക്ഷെ ഇവിടെ അച്ഛനില്ല. ഞാൻ, അമ്മ, അനിയത്തി, എന്റെ കുഞ്ഞ്. അവർക്കൊരു സപ്പോർട്ട് സിസ്റ്റം ഞാനാണ്. ഞാൻ പോയാൽ അവരെന്ത് ചെയ്യും? എന്റെ കുഞ്ഞ് എന്ത് ചെയ്യും? എന്നെല്ലാം ചിന്തിച്ചുവെന്നും നടി പറഞ്ഞിരുന്നു.