Connect with us

മോഡലുകളുടെ വാഹനാപകടനം നടക്കുന്നതിന് മുന്‍പ് അവരെ പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ്, 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണം; സൈജു ഒളിവിലായതിനാല്‍ നോട്ടീസ് നല്‍കിയത് സഹോദരന്

Malayalam

മോഡലുകളുടെ വാഹനാപകടനം നടക്കുന്നതിന് മുന്‍പ് അവരെ പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ്, 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണം; സൈജു ഒളിവിലായതിനാല്‍ നോട്ടീസ് നല്‍കിയത് സഹോദരന്

മോഡലുകളുടെ വാഹനാപകടനം നടക്കുന്നതിന് മുന്‍പ് അവരെ പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ്, 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണം; സൈജു ഒളിവിലായതിനാല്‍ നോട്ടീസ് നല്‍കിയത് സഹോദരന്

കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊച്ചിയിലെ മോഡലുകളുടെ ദുരൂഹ മരണം. ഓരോ ദിവസവും ദുരൂഹത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. വാഹനാപകടനം നടക്കുന്നതിന് മുന്‍പ് അവരെ പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ്. 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടിസ്. സൈജു ഒളിവിലായതിനാല്‍ സഹോദരനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയത്. ഇതിനിടെ ഫോര്‍ട്ടുകൊച്ചിയില്‍ ഡി ജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടല്‍ ജീവനക്കാര്‍ കായലില്‍ തള്ളിയ ഒരു ഹാര്‍ഡ് ഡിസ്‌ക് മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചതായി വിവരം ലഭിച്ചിരുന്നു.

ഹാര്‍ഡ് ഡിസ്‌ക്കിനായി ഇടക്കൊച്ചി കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. നിര്‍ണായക തെളിവുകള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞെന്ന പ്രതികളുടെ മൊഴി വിശ്വസിച്ചാണു പൊലീസിന്റെ അന്വേഷണം. കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവരുടെ സഹകരണത്തോടെ ഇന്നലെയും കായലില്‍ തിരച്ചില്‍ തുടര്‍ന്നു. സംഭവദിവസം നമ്പര്‍ 18 ഹോട്ടലിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിക്കുമെന്നു കമ്മിഷണര്‍ പറഞ്ഞു.

ഹോട്ടലിലെ ദൃശ്യങ്ങള്‍ നശിപ്പിച്ചതാണു കേസ് ദുരൂഹമാക്കിയത്. അപകടം നടന്നപ്പോള്‍ മോഡലുകളുടെ കാറിനെ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചന്‍, അപകടത്തില്‍ അകപ്പെട്ട വാഹനം ഓടിച്ച അബ്ദുല്‍ റഹ്മാന്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. സൈജുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നലെ തീര്‍പ്പാക്കി. സൈജു നിലവില്‍ പ്രതിയല്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്. അന്വേഷണം തുടരുകയാണെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ നോട്ടിസ് നല്‍കിയേ വിളിപ്പിക്കൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ അപകട മരണത്തില്‍ ദുരൂഹതയില്ലെന്ന അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാടു തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിക്കപ്പെട്ട ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയാല്‍ ദുരൂഹതയുടെ ചുരുളഴിയുമെന്നു കമ്മിഷണര്‍ പ്രതികരിച്ചു. സംഭവം നടക്കുമ്പോള്‍ അവധിയിലായിരുന്ന കമ്മിഷണര്‍ ഇന്നലെയാണു തിരികെയെത്തിയത്.

അതേസമയം, അന്‍സി കബീറിന്റെ അച്ഛന്‍ അബ്ദുല്‍ കബീറും അമ്മാവന്‍ എ.നസീമും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. അപകടത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിലെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. അന്വേഷണം ഊര്‍ജിതമായി മുന്നോട്ടു പോകുന്നതായി മുഖ്യമന്ത്രി അറിയിച്ചെന്നു നസീം പറഞ്ഞു.

ഡിജെപാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു കായലിലെ തിരച്ചില്‍. 12 മണിയോടെ കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍, മെല്‍വിന് എന്നിവരുടമായി അന്വേഷണം സഘം പാലത്തിലെത്തി. തുടര്‍ന്ന പ്രതികള്‍ ചൂണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാര്‍ക്ക് ചെയ്തു. തുടര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസിലെ ആറ് മുങ്ങല്‍ വിദ്ഗധര്‍ കായലിലിറങ്ങി.

വൈകിട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ശക്തമായ അടിയൊഴുക്കുള്ള മേഖലയിലാണ്. അതു കൊണ്ട് തന്നെ ഹാര്‍ഡ് ഡിസ്‌ക വീണ്ടെടുക്കുക പ്രയാസമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കന്നുണ്ട്.

ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ ഹോട്ടലല്‍ ഉടമ റോയി വയലാട്ട്, ഇവരുടെ കാര്‍ ചേസ് ചെയ്ത സൈജു എന്നിവര്‍ യുവതികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പാര്‍ട്ടി നടന്ന റൂഫ് ടോപ്പിലെയും പാര്‍ക്കിംഗ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് ഊരി മാറ്റി, ബ്ലാങ്ക് ഡിസ്‌ക് ഘടിപ്പിച്ച നിലയിലായിരന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ റോയി വയലാട്ടിന്റെ നിര്‍ദ്ദേശപ്രകാരം കായലില്‍ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറിന്റെയും മെല്‍വിന്റെയും മൊഴി. എന്നാല്‍ ഈ മൊഴികള്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ നിലപാട്. ഇതിനിടെ മരിച്ച പെണ്‍കുട്ടികളുടെ വാഹനത്തെ മുന്‍പും അരെങ്കിലും പിന്തുടര്‍ന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top