Connect with us

എന്റെ പൊന്നോ!! ഈ മനുഷ്യൻ അഭിനയിക്കുകയാണോ?? അതോ ജീവിക്കുന്നോ… ചിത്രസേനൻ ചേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല ഒരു ഓസ്കാർ അവാർഡ് കൊടുക്കണം: മൗനരാഗം സീരിയലിനു അഭിനന്ദൻ പ്രവാഹവുമായി ആരാധകർ

Malayalam

എന്റെ പൊന്നോ!! ഈ മനുഷ്യൻ അഭിനയിക്കുകയാണോ?? അതോ ജീവിക്കുന്നോ… ചിത്രസേനൻ ചേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല ഒരു ഓസ്കാർ അവാർഡ് കൊടുക്കണം: മൗനരാഗം സീരിയലിനു അഭിനന്ദൻ പ്രവാഹവുമായി ആരാധകർ

എന്റെ പൊന്നോ!! ഈ മനുഷ്യൻ അഭിനയിക്കുകയാണോ?? അതോ ജീവിക്കുന്നോ… ചിത്രസേനൻ ചേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല ഒരു ഓസ്കാർ അവാർഡ് കൊടുക്കണം: മൗനരാഗം സീരിയലിനു അഭിനന്ദൻ പ്രവാഹവുമായി ആരാധകർ

സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടിയ പരമ്പരയാണ് ‘മൗനരാഗം’. മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര മനോഹര മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്.

ഊമ പെണ്ണിനെ ഊരിയാടുന്ന ചെക്കൻ ഇന്നല്ലെങ്കിൽ നാളെ കല്യാണം കഴിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരെല്ലാവരും. എന്നാൽ, അതിനേക്കാളെല്ലാം ഉപരി ഇപ്പോൾ പരമ്പരയിൽ സംഭവബഹുലമായ നിമിഷങ്ങളാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

എല്ലാവരും കാത്തിരുന്ന വിക്രമിന്റെയും സോണിയുടെയും അച്ഛൻ എത്തി കഴിഞ്ഞിരിക്കുകയാണ്. ചിത്രസേനന്റെ വരവിനെ ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. കാരണം ഇതൊരു ഒന്നൊന്നര വരവായിരുന്നു. രാഹുലിനും ശാരിയ്ക്കും സരയുവിനുമൊക്കെ വലിയൊരു വെല്ലുവിളി തന്നെ ആയിരിക്കുകയാണ്.

രാഹുലാണെങ്കിൽ ഇപ്പോൾ നിക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയാണ്. ഇന്നത്തെ പ്രോമോ കൂടി കണ്ടു കഴിയുമ്പോൾ, അക്കാര്യം വ്യക്തമാണ്. ചിത്രസേനൻ രാഹുലിനെ വിളിച്ച് സോണിയും കിരണും എല്ലാ കാര്യങ്ങളും അറിഞ്ഞു എന്ന രീതിയിലാണ് സംസാരിക്കുന്നത്. ഇത് കേൾക്കുമ്പോൾ രാഹുലിന്റെ മുഖം മാറുന്നത് നമുക്ക് വ്യക്തമായി തന്നെ കാണാൻ കഴിയുന്നതാണ്..

അതിനു പിന്നാലെ, ശാരി കല്യാണിയെ ഭയക്കണമെന്നു പറയുന്ന അവസരത്തിൽ, അതിനേക്കാളും പേടിക്കണ്ടത് ചിത്രസേനനെ ആണെന്നാണ് രാഹുൽ പറയുന്നത്. അതിന് കാരണവുമുണ്ട്, അത്തരത്തിലാണല്ലോ… രാഹുലിനെ വിളിച്ച് ചിത്രസേനൻ പറഞ്ഞത്.

പക്ഷെ, എന്തൊക്കെ ആയാലും ഒരു കാര്യം പറയാൻ വയ്യ ഈ ചിത്രസേനന്റെ അഭിനയം. മൗനരാഗം സീരിയലിലെ എല്ലാ താരങ്ങളും കഥാപാത്രത്തെ പൂർണമായും ഉൾകൊണ്ടുതന്നെയാണ് അഭിനയിക്കുന്നത്. എന്നാൽ, അതിൽ നിന്നുമെല്ലാം ഒരു പടിയെങ്കിലും ഉയരെയാണ്, കിരണിന്റെ അച്ഛൻ എന്നെ പറയാൻ കഴിയൂ…

വേറൊന്നും കൊണ്ടല്ല, വർഷങ്ങളായി കാണാതിരുന്ന മകനെ കാണുമ്പോൾ മുഖത്തുണ്ടാകുന്ന ആ ഭാവ വ്യത്യാസങ്ങൾ, ഒരു റിയലിസ്റ്റിക് ഫീൽ തന്നെയാണ് തരുന്നത്. മനസ്സിൽ അറിയാതെയെങ്കിലും ഇയാൾ, അഭിനയിക്കുകയാണോ… അതോ ജീവിക്കുന്നോ.. എന്നെങ്കിലും ചിന്തിച്ചു പോകുന്ന രീതിയിലാണ് ഓരോ സീനിലും ചിത്രസേനനെ കാണുന്നത്.

“രൂപ അന്തമായി രാഹുലിനെ വിശ്വസിക്കുന്നതുപോലെ, എന്റെ മക്കൾ രാഹുലിനെ വിശ്വസിക്കില്ല.” എന്നൊക്കെ പറയുന്ന സീനിൽ ഒരു അച്ഛന്റെ സ്നേഹവും വാത്സല്യവും, നല്ലതുപോലെ കാണാൻ കഴിയുന്നുണ്ട്. അതുപോലെ തന്നെ സോണിയുടെ കുഞ്ഞിനെ എടുക്കുന്ന അവസരത്തിൽ ഒരു മുത്തശ്ശന്റെ സ്നേഹവും ആ മുഖത്തുണ്ട്.


More in Malayalam

Trending

Recent

To Top