Connect with us

ഭാവിയിലെ ശോഭനയും മഞ്ജു വാര്യറും ഞാൻ തന്നെ എന്നായിരുന്നു എന്റെ സ്വപ്നം; ആര്യ

Actress

ഭാവിയിലെ ശോഭനയും മഞ്ജു വാര്യറും ഞാൻ തന്നെ എന്നായിരുന്നു എന്റെ സ്വപ്നം; ആര്യ

ഭാവിയിലെ ശോഭനയും മഞ്ജു വാര്യറും ഞാൻ തന്നെ എന്നായിരുന്നു എന്റെ സ്വപ്നം; ആര്യ

മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളായി മാറാൻ സാധിച്ച ആര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു.

ഇതിനിടെയാണ് ബിഗ് ബോസിലെത്തുന്നത്. സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ആര്യ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറാറുണ്ട്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടി പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇത്തരമൊരു ഇമേജിലേക്ക് എത്തിയത്. തീർച്ചയായും മുഖ്യധാര നടിയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. ചെറുതിലെ മുതൽ സ്വപ്നം കാണുന്നത് അതാണ്. ഭാവിയിലെ ശോഭനയും മഞ്ജു വാര്യറും ഞാൻ തന്നെ എന്നായിരുന്നു എന്റെ സ്വപ്നം. കുഞ്ഞായിരിക്കുമ്പോൾ അങ്ങനെ ആകുമല്ലോ. നമ്മൾ കണ്ടു വളരുന്ന നായികമാരുടെ സ്ഥാനത്തായിരിക്കുമല്ലോ ഭാവിയിലെ നമ്മളെ നമ്മൾ കാണുക.

ലാലേട്ടന്റെ നായികയാകുന്നു, മമ്മൂട്ടിയുടെ നായികയാകുന്നു എന്നതൊക്കെയായിരുന്നു അന്നത്തെ എന്റെ ആഗ്രഹം. അതുവരെയൊക്കെ എത്തിയില്ലെങ്കിൽ ഇവരോടൊക്കെ സ്ക്രീൻ ഷെയർ ചെയ്യാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അത് വലിയ ഭാഗ്യമാണ്. അഞ്ചിലും ആറിലുമൊക്കെ പഠിക്കുമ്പോൾ ആലോചിക്കുന്നതാണ് ഇത്തരത്തിൽ വലിയ നായിക ആകണമെന്നുള്ളത്. പക്ഷെ അതിന് വേണ്ടി ഞാൻ എഫേർട്ട് ഇട്ടിട്ടുമില്ല. പക്ഷെ അത് സംഭവിച്ചു. അതിൽ വലിയ നന്ദിയുണ്ടെന്നും ആര്യ പറയുന്നു.

തുടർച്ചയായി സിനിമ ലഭിക്കാത്തതിൽ വിഷമമുള്ള ആൾ കൂടിയാണ് ഞാൻ. നമ്മളെയൊക്കെ ആരും വിളിക്കാത്തത് എന്താണെന്ന് ഞാൻ ഇങ്ങനെ വിചാരിക്കും. ഞാൻ മനസ്സിലാക്കിയിടത്തോളും ടാലന്റിനേക്കാളൊക്കെ പ്രധാന്യം ബന്ധങ്ങൾ, സൗഹൃദങ്ങൾ എന്നിവയൊക്കെയാണ്. ഇന്നത്തെ ഒരു സാഹചര്യം നോക്കുകയാണെങ്കിൽ കൂടുതലും സൗഹൃദ വലയങ്ങളിലുണ്ടാകുന്ന സിനിമകളാണ്.

നല്ല നല്ല ഹിറ്റ് സിനിമകൾ എടുത്ത് നോക്കിയാൽ നമുക്ക് അത് മനസ്സിലാകും. അത് തെറ്റാണെന്ന് പറയുകയല്ല, അവരുടെ ഒരു കംഫർട്ട് സോണായിരിക്കാം. ഞാൻ ബേസിക്കലി സിനിമയിലെ അങ്ങനെയുള്ള ഒരു സൗഹൃദ വലയത്തിലേയും ആൾ അല്ല. എനിക്ക് സിനിമയിൽ വളരെ അടുത്ത നല്ല സുഹൃത്തുക്കളുണ്ട്. ബഡായി ബംഗ്ലാവിലൂടെ കിട്ടിയ സുഹൃത്തുക്കളൊക്കെയാണ്. എന്നാൽ ഏതെങ്കിലും ഒരു സൗഹൃദ വലയത്തിന്റെ ഭാഗം അല്ല ഞാൻ.

സിനിമയിൽ ഭാഗ്യം എന്ന് പറയുന്നത് വലിയൊരു ഫാക്ടറാണ്. ഒരു കഥാകൃത്ത് ഒരു കഥ എഴുതുമ്പോൾ അല്ലെങ്കിൽ ഒരു സംവിധായകൻ സിനിമ ഡിസൈൻ ചെയ്യുമ്പോൾ ഈ കഥാപാത്രം ആര്യ ചെയ്താൽ നല്ലതാകുമെന്ന് അവർക്ക് തോന്നണം. എത്ര ആർട്ടിസ്റ്റുകളാണ് മലയാള സിനിമയിലുള്ളത്. അതിൽ നിന്നും നമ്മുടെ പേര് ഒരാളുടെ മനസ്സിൽ കത്തുക എന്നുള്ളത് ഒരു ഭാഗ്യമാണ്.

തീർത്തും ഭാഗ്യം ഇല്ലെന്ന് പറയില്ല. കുഞ്ഞിരാമായണത്തിലെ മല്ലികയൊക്കെ എത്ര കാലം കഴിഞ്ഞാലും ആളുകൾ മറക്കില്ല. അതുപോലെ പുണ്യാളനിലെ ഗോൾഡ്. ചെയ്ത കഥാപാത്രമൊക്കെ എനിക്ക് വളരെ ഇഷ്ടമുള്ളവയാണ്. മനസ്സില്ലാ മനസ്സോടെ ചെയ്ത ഒരു വേഷവും ഇല്ല. ആ കഥാപത്രമൊക്കെ എന്തെങ്കിലും തരത്തിലായി എവിടെയൊക്കെയോ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തോപ്പിൽ ജോപ്പൻ എന്ന സിനിമയിൽ ഒരേയൊരു സീനാണുള്ളത്. മമ്മൂട്ടിയോടൊപ്പമുള്ള ആ സീൻ ഏറെ വൈറലായി. അതെല്ലാം ഒരു ഭാഗ്യമാണെന്നും ആര്യ പറയുന്നു.

ബിഗ് ബോസ് സമയത്ത് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു ആര്യയ്ക്ക്. കടുത്ത വിഷാദരോഗത്തേയും താരത്തിന് ഈ സമയത്ത് നേരിടേണ്ടി വന്നു. എന്നാൽ പിന്നീട് തന്റെ വിമർശകരെ പോലും ആരാധകരാക്കി മാറ്റുന്ന ആര്യയെയാണ് കണ്ടത്. വിഷാദ രോഗത്തെക്കുറിച്ചും മറ്റുമുള്ള ആര്യയുടെ തുറന്ന് പറച്ചിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

More in Actress

Trending

Recent

To Top