Malayalam
സംവിധായകന് അരുണ്‍ വൈദ്യനാഥന് ഒമൈക്രോണ്‍; ‘കോവിഡ് ഒരു മസാലപ്പടം പോലെയാണ്, ഒരു ലോജിക്കുമില്ല’ എന്ന് സംവിധായകന്
സംവിധായകന് അരുണ്‍ വൈദ്യനാഥന് ഒമൈക്രോണ്‍; ‘കോവിഡ് ഒരു മസാലപ്പടം പോലെയാണ്, ഒരു ലോജിക്കുമില്ല’ എന്ന് സംവിധായകന്

പ്രമുഖ തമിഴ് സംവിധായകന് അരുണ്‍ വൈദ്യനാഥന് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. യുഎസില്‍ വച്ചാണ് പോസിറ്റിവ് ആയതെന്ന് അരുണ്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. മോഹന്‍ലാലിന്റെ പെരുച്ചാഴി ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ സംവിധായകനാണ്.
‘ഞാന്‍ കുംഭമേളയ്ക്കു പോയി, ഇരുപത്തിയെട്ടു ദിവസം ഷൂട്ട് ചെയ്തു. 160 പേര് സെറ്റില്‍ തന്നെയുണ്ടായിരുന്നു. അവിടുന്ന് വാരാണസിയിലേക്കും ബുദ്ധഗയയിലേക്കും പോയി.
ഇപ്പോള്‍ യുഎസിലേക്ക് എത്തിയപ്പോള്‍ ടെസ്റ്റില്‍ പോസിറ്റിവ്. കോവിഡ് ഒരു മസാലപ്പടം പോലെയാണ്, ഒരു ലോജിക്കുമില്ല.’ അരുണ്‍ വൈദ്യനാഥന് ഫെയ്സ്ബുക്കില്‍ എഴുതിയത് ഇങ്ങനെ.
‘വീട്ടില്‍ ഒരു പുതിയ സന്ദര്‍ശകനുണ്ട്, ഒമൈക്രോണ്‍ എന്നാണ് പേര്. കരുണയുള്ള ആളാണ്, വലിയ ആവശ്യങ്ങള്‍ ഒന്നുമില്ല’ എന്നും അരുണ്‍ വൈദ്യനാഥന് എഴുതി. വാട്ട്സ്ആപ്പ്, മെസഞ്ചര്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയെല്ലാം തന്നെ ബന്ധപ്പെട്ടവര്‍ റിലാക്സ് ആയിരിക്കാന്‍ പറഞ്ഞുകൊണ്ടാണ് സംവിധായകന്റെ കുറിപ്പ് അവസാനിക്കുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...