സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മകളും നിര്‍മാതാവുമായ ഐശ്വര്യയ്ക്ക് കൊവിഡ് സ്ഥീരീകരിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ ഐശ്വര്യ രജനികാന്ത് ഇപ്പോള്‍ ചികിത്സ തേടിയിരിക്കുകയാണ്.
ഐശ്വര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള തന്റെ ഫോട്ടോയും ഐശ്വര്യ രജനികാന്ത് ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്.
മുന്‍കരുതലുകള്‍ എടുത്തിട്ടും കൊവിഡ് പോസിറ്റീവായിരിക്കുകയാണ്. അഡ്മിറ്റായി. മാസ്‌ക് ധരിക്കുകയും കൊവിഡിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്ത് എല്ലാവരും സുരക്ഷിതരാകൂവെന്ന് ഐശ്വര്യ രജനികാന്ത് കുറിച്ചു.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ധനുഷുമായുള്ള വിവാഹ ബന്ധം ഐശ്വര്യ വേര്‍പ്പെടുത്തിയത്. ഇത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിവരം അറിയിച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും പറഞ്ഞിരുന്നു.
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ സിനിമാരംഗത്ത് റീമേക്കുകളുടെ കാലം കഴിഞ്ഞെന്ന് പറയുകയാണ് നടന്. ഇനി ഏത്...
കമല്ഹാസന് നായകനായി പുറത്ത് എത്തിയ ‘വിക്രം’ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. ഈ സന്തോഷത്തിനിടെ മറ്റൊരു സന്തോഷവുമാണ് പുറത്തെത്തുന്നത്....
ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യയും യൂട്യൂബറുമായ മീര രജ്പുത് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുള്ള മീര...