Connect with us

അവള്‍ ഇപ്പോഴും എന്റെ ഭാര്യയാണ്, നിന്റെ കയ്യില്‍ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നു മാത്രം, ഈ കാര്യം പുറത്തെങ്ങാനും പറഞ്ഞാല്‍ പിന്നെ നീ ജീവിച്ചിരിക്കില്ല; എവിടെപ്പോയി ഒളിച്ചാലും നിന്നെ അവിടെ വന്ന് കൊന്നിരിക്കും; ഭീഷണി കാരണം ഒന്നും പുറത്ത് പറഞ്ഞില്ല, കാവ്യയുടെ മുന്‍ ഭര്‍ത്താവിന്റെ വാക്കുകള്‍!?

Malayalam

അവള്‍ ഇപ്പോഴും എന്റെ ഭാര്യയാണ്, നിന്റെ കയ്യില്‍ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നു മാത്രം, ഈ കാര്യം പുറത്തെങ്ങാനും പറഞ്ഞാല്‍ പിന്നെ നീ ജീവിച്ചിരിക്കില്ല; എവിടെപ്പോയി ഒളിച്ചാലും നിന്നെ അവിടെ വന്ന് കൊന്നിരിക്കും; ഭീഷണി കാരണം ഒന്നും പുറത്ത് പറഞ്ഞില്ല, കാവ്യയുടെ മുന്‍ ഭര്‍ത്താവിന്റെ വാക്കുകള്‍!?

അവള്‍ ഇപ്പോഴും എന്റെ ഭാര്യയാണ്, നിന്റെ കയ്യില്‍ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നു മാത്രം, ഈ കാര്യം പുറത്തെങ്ങാനും പറഞ്ഞാല്‍ പിന്നെ നീ ജീവിച്ചിരിക്കില്ല; എവിടെപ്പോയി ഒളിച്ചാലും നിന്നെ അവിടെ വന്ന് കൊന്നിരിക്കും; ഭീഷണി കാരണം ഒന്നും പുറത്ത് പറഞ്ഞില്ല, കാവ്യയുടെ മുന്‍ ഭര്‍ത്താവിന്റെ വാക്കുകള്‍!?

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ തുടരന്വേഷണത്തിന് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി പോലീസ്. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആക്രമണ ദൃശ്യം ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കയ്യിലെത്തിയത് അന്വേഷിക്കണം എന്നാണ് ആവശ്യം.

വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് പ്രോസിക്യൂഷന്റെ പുനരന്വേഷണ ആവശ്യം. ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കാനിരിക്കെ ഈ ആവശ്യത്തില്‍ കോടതിയുടെ നിലപാട് നിര്‍ണായകമാകും. സാക്ഷികളെ സ്വാധീനിച്ചു എന്ന ആരോപണത്തിലും തുടരന്വേഷണ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ മറ്റു ചില വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.

കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ എന്ന പേരിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ദിലീപിന്റെ ക്രൂരമുഖം നന്നായി അറിയാവുന്ന ആളാണ് നിഷാല്‍ ചന്ദ്രയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് സംബന്ധിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

കാവ്യയുമായുള്ള വിവാഹ ശേഷം കുവൈറ്റിലെത്തിയ നിഷാല്‍ ചന്ദ്ര ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നത് കാവ്യയ്ക്ക് ദിലീപുമായുള്ള അടുപ്പത്തെ കുറിച്ചാണ്. രാപ്പകലില്ലാതെ ദിലീപുമായി സംസാരിച്ചിരിക്കുന്ന കാവ്യയെ നിഷാല്‍ പലതവണ ശ്രദ്ധിച്ചിരുന്നു. ഒടുവില്‍ സഹിക്കെട്ട് നിഷാല്‍ ദിലീപിനോട് പറഞ്ഞു തന്റെ കുടുംബത്തെ തനിക്ക് തിരിച്ചു തരിക, തന്റെ ഭാര്യയെ പറഞ്ഞ മനസിലാക്കി തിരിച്ചു തരണമെന്ന് ദിലീപിനോട് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയായിരുന്നു മറുപടി.

എന്നിട്ട് അവള്‍ ഇപ്പോഴും എന്റെ ഭാര്യയാണ്. പിന്നെ നിന്റെ കയ്യില്‍ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നു മാത്രം. ഞാനൊന്ന് കൈ ഞൊടിച്ചാല്‍ അവള്‍ തിരികെ വരും. നീ ഒന്നുമല്ലാതായി മാറും. ഈ കാര്യം പുറത്തെങ്ങാനും പറഞ്ഞാല്‍ പിന്നെ നീ ജീവിച്ചിരിക്കില്ല. കുവൈറ്റിലല്ല.., എവിടെപ്പോയി ഒളിച്ചാലും നിന്നെ അവിടെ വന്ന് കൊന്നിരിക്കും എന്നാണേ്രത ദിലീപ് പറഞ്ഞത്.

കഴിഞ്ഞ ദിവസം ബാലചന്ദ്ര കുമാറും ദിലീപിന് ലയണ്‍സ് എന്ന പേരില്‍ ഒരു ഗുണ്ടാ സംഘമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. മുമ്പും ദിലീപിന് ഗുണ്ടാ സംഘങ്ങള്‍ ഉണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ബാലന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളില്‍ ദിലീപും കാവ്യയും ഒരുമിച്ച് കുറ്റക്കാരായി നില്‍ക്കുമ്പോള്‍ മനസ്സിലെങ്കിലും പൊട്ടിച്ചിരിക്കുന്നത് നിഷാല്‍ ചന്ദ്രയായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പറയുന്നത്.

അതേസമയം, കേസില്‍ പുറത്തു വന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് നിര്‍ണായകം. കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഇടപെടലുകളുടെ ശബ്ദരേഖകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.

ദിലീപിന്റെ സുഹൃത്താണെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ ഇക്കാര്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഈ വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അപ്രതീക്ഷിതമായി ലഭിച്ച കച്ചിത്തുരുമ്പ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിചാരണയുടെ അവസാന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂട്ടംകൂട്ടമായി കൂറു മാറുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ കേസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

More in Malayalam

Trending

</