Connect with us

അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും സിസിടിവി വഴി കണ്ടു കൊണ്ടിരിക്കുന്ന ദിയക്ക് ജീവനക്കാർ അവരുടെ അക്കൗണ്ടിലൂടെ പണം സ്വീകരിക്കുന്നത് അറിയാമായിരുന്നു; ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിക്കണം; ബിന്ദു അമ്മിണി

Social Media

അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും സിസിടിവി വഴി കണ്ടു കൊണ്ടിരിക്കുന്ന ദിയക്ക് ജീവനക്കാർ അവരുടെ അക്കൗണ്ടിലൂടെ പണം സ്വീകരിക്കുന്നത് അറിയാമായിരുന്നു; ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിക്കണം; ബിന്ദു അമ്മിണി

അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും സിസിടിവി വഴി കണ്ടു കൊണ്ടിരിക്കുന്ന ദിയക്ക് ജീവനക്കാർ അവരുടെ അക്കൗണ്ടിലൂടെ പണം സ്വീകരിക്കുന്നത് അറിയാമായിരുന്നു; ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിക്കണം; ബിന്ദു അമ്മിണി

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ല്യുവൻസറുമായ ദിയ കൃഷ്ണയുടെ ഓൺലൈൻ ഷോപ്പിൽ നിന്നും 66 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവം പുറത്ത് വന്നിരുന്നത്. പിന്നാലെ യുവതികൾ നടത്തിയ ആരോപണങ്ങളെല്ലാം തന്നെ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ഇപ്പോഴിതാ തട്ടിപ്പ് നടത്തിയ യുവതികളെ ന്യായീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബിന്ദു അമ്മിണി. പൊലീസ് തന്നെ തട്ടിപ്പ് സ്ഥിരീകരിക്കുമ്പോഴാണ് അവരെ പിന്തുണയ്‌ക്കുന്ന കുറിപ്പുമായി ബിന്ദു അമ്മിണി രം​ഗത്തെത്തിയിരിക്കുന്നത്. ഈ പെൺകുട്ടികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പണം വകമാറ്റിയിട്ടുണ്ടെങ്കിൽ breach of trust, cheating ഈ ഒഫൻസ്കൾ ചുമത്തി അവരെ വിചാരണ ചെയ്യേണ്ടതാണ്.

തൊഴിലുടമക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകാവുന്നതാണ്. അല്ലാതെ തൊഴിലുടമയുടെ അച്ഛനെയും മറ്റു കുടുംബക്കാരെയും ഇറക്കി അവരെ ഭീഷണപ്പെടുത്തികയല്ല ചെയ്യണ്ടത് എന്നാണ് ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഈ പെൺകുട്ടികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പണം വകമാറ്റിയിട്ടുണ്ടെങ്കിൽ breach of trust, cheating ഈ ഒഫൻസ്കൾ ചുമത്തി അവരെ വിചാരണ ചെയ്യേണ്ടതാണ്. തൊഴിലുടമക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകാവുന്നതാണ്. അല്ലാതെ തൊഴിലുടമയുടെ അച്ഛനെയും മറ്റു കുടുംബക്കാരെയും ഇറക്കി അവരെ ഭീഷണപ്പെടുത്തികയല്ല ചെയ്യണ്ടത്. അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ അത് മറ്റൊരു ഒഫൻസ്ആണ്.

പിന്നെ ആൾക്കൂട്ട വിചാരണ അതും കുറ്റകരമാണ്. ജാതി വിവേചനം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ മാത്രം അല്ല അനുഭവിച്ചു വരുന്നത്.
എന്നാൽ അവർക്ക് മാത്രം ആണ് നിയമം മൂലം പരിരക്ഷ ഉള്ളത്. ഈ പെൺകുട്ടികൾ ചെയ്ത കുറ്റകൃത്യം ദളിത്കളുടെ തലയിൽ കെട്ടിവെക്കാനും ദളിതരെ അടച്ചാക്ഷേപിക്കാനും ആയി വഴി മാറ്റി വിടുന്നത് ബോധപൂർവം തന്നെ ആണ്.

ദിയ കൃഷ്ണ എന്ന തൊഴിലുടമയ്ക്ക് തൊഴിലാളികളിൽ നിന്നും നഷ്ടം അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപദ്രവം ഉണ്ടായിട്ടുണ്ടെങ്കിൽ അവരുടെ മുൻപിൽ ഉള്ളപോംവഴി നിയമപരമായി മുന്നോട്ട് പോവുക എന്നതാണ്. അതിനെ ഞാൻ വ്യക്തിപരമായി പിന്തുണക്കുന്നു. എന്നാൽ അവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഭീഷണി, ആത്മഹത്യക്കു പ്രേരിപ്പിക്കൽ, ആൾക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കൽ ഇതൊക്കെ പ്രാകൃതമാണ്. ന്യായീകരിക്കാൻ കഴിയാത്തതാണ്.

NB: ടാക്സ് വെട്ടിപ്പ് നടത്താൻ ആയി ദിയ തന്നെ പെൺകുട്ടികളുടെ അക്കൗണ്ടിൽ പണം സ്വീകരിക്കാൻ അനുവാദം നൽകിയിരുന്നു. ഒരു തട്ടിപ്പിന് കൂട്ട് നിന്ന അവർ പിന്നീട് അക്കൗണ്ടിൽ വന്ന മുഴുവൻ പണവും കൊടുക്കാതെ ആയി. അതായത് ടാക്സ് തട്ടിപ്പിന് കൂട്ട് നിന്ന അവർ പിന്നീട് സ്വയം തട്ടിപ്പ് നടത്താൻ തുടങ്ങി.

അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും സിസിടിവി വഴി കണ്ടു കൊണ്ടിരിക്കുന്ന ദിയക്ക് ജീവനക്കാർ അവരുടെ അക്കൗണ്ടിലൂടെ പണം സ്വീകരിക്കുന്നത് അറിയാമായിരുന്നു എന്നു വേണം കരുതാൻ. പക്ഷേ ആ പണം മുഴുവൻ ജീവനക്കാർ ദിയ കൃഷ്ണക്ക്‌ നൽകിയില്ല എന്നതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിച്ചാൽ ബോധ്യപ്പെടാവുന്നതാണ് ഇതൊക്കെ.
ആര് തട്ടിപ്പ് നടത്തിയാലും അത് പുറത്ത് വരട്ടെ.

Continue Reading
You may also like...

More in Social Media

Trending

Recent

To Top