News
ശരത് കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു, ‘വേഗത്തില്‍ സുഖം പ്രാപിക്കുക’ എന്ന പ്രാര്‍ത്ഥനയോടെ ആരാധകര്‍
ശരത് കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു, ‘വേഗത്തില്‍ സുഖം പ്രാപിക്കുക’ എന്ന പ്രാര്‍ത്ഥനയോടെ ആരാധകര്‍
നിരവധി ആരാധകരുള്ള താരമാണ് ശരത്. കുമാര്‍. അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും തിളങ്ങി നില്‍ക്കുന്ന താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ ഇപ്പോഴിതാ തനിക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുന്ന വിവരമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
കോവിഡ്-19 ന് പോസിറ്റീവ് ആയതിന് ശേഷം താന്‍ സ്വയം ക്വാറന്റൈനില്‍ ആണെന്നാണ് 67 കാരനായ നടന്‍ അറിയിച്ചിരിക്കുന്നത്. ആരാധകരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഈ ട്വീറ്റിനോട് ‘വേഗത്തില്‍ സുഖം പ്രാപിക്കുക’ എന്ന സന്ദേശത്തോടെ പ്രതികരിച്ചു.
കൂടാതെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ അദ്ദേഹം ഉടന്‍ പ്രവര്‍ത്തനത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശരത് കുമാറിന്റെ എഐഎസ്എംകെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്.
വിജയ് ആന്റണി-വിജയ് മില്‍ട്ടന്റെ മഴൈ പിടിക്കാത്ത മനിതന്‍, നവാഗത സംവിധായകന്‍ തിരുമലൈ ബാലുച്ചാമിയുടെ സമരന്‍, അമിതാഷ് പ്രധാന്‍, കാശ്മീര പര്‍ദേശി എന്നിവര്‍ ഒരുമിച്ച് അഭിനയിക്കുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ തുടങ്ങി ചിത്രങ്ങള്‍ ആണ് നിര്‍മാണത്തില്‍ ഉള്ളത്.
