Malayalam
സുദര്‍ശനയുടെ നൂല് കെട്ട് ആഘോഷമാക്കി സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖരനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സുദര്‍ശനയുടെ നൂല് കെട്ട് ആഘോഷമാക്കി സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖരനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികള്‍ക്ക് സുപരിചിതയായ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖരനും. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവര്‍ക്കും ഒരു മകള്‍ ജനിച്ചത്. സുദര്‍ശന അര്‍ജുന്‍ ശേഖര്‍ എന്നണ് മകള്‍ക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. സുദര്‍ശനയുടെ നൂലുകെട്ട് ആയിരുന്നു കഴിഞ്ഞ ദിവസം. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു ആഘോഷം. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ ഇരുവരും കുഞ്ഞിന്റെ ജനനം മുതല്‍ ഓരോ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. മകള്‍ക്ക് പേരിട്ടതും അവളുമായി വീട്ടിലെത്തിയതുമൊക്കെ സൗഭാഗ്യ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നു. ടിക്ടോക്കിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്.
മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സൗഭാഗ്യയും അര്‍ജുന്‍ സോമശേഖറുമായുള്ള വിവാഹം നടന്നത്. അര്‍ജുനും മികതച്ച ഒരു നര്‍ത്തകനാണ്. ചക്കപ്പഴം എന്ന പരമ്പരയില്‍ അര്‍ജുന്‍ നേരത്തെ അഭിനയിച്ചിരുന്നു.
2020 ഫെബ്രുവരി 19 ന് ആയിരുന്നു ഇരുവരും വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കുഞ്ഞുകണ്മണിയെത്തും മുന്‍പേ നടത്തിയ വളക്കാപ്പിന്റെ വിശേഷങ്ങള്‍ ഒക്കെയും സോഷ്യല്‍ മീഡിയയില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. അന്നേ തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാകും എന്ന നിഗമനത്തില്‍ ആയിരുന്നു അര്‍ജുനും സൗഭാഗ്യയും. പെണ്‍കുഞ്ഞിനെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും കുടുബം അറിയിച്ചിരുന്നു.