Malayalam
അര്‍ച്ചനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ആര്യ, പിന്നാലെ ആദ്യ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിനും ആശംസകള്‍.., സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹ ചിത്രങ്ങള്‍
അര്‍ച്ചനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ആര്യ, പിന്നാലെ ആദ്യ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിനും ആശംസകള്‍.., സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹ ചിത്രങ്ങള്‍
എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. ആ ഒറ്റ കഥാപാത്രത്തിലൂടെ തന്നെ മലയാള മിനിസ്ക്രീന്‍ ലോകത്ത് തന്റേതായ ഇടെ നേടിയെടുത്ത താരമാണ് അര്‍ച്ചന സുശീലന്. തനിക്ക് നായിക കഥാപാത്രങ്ങളെക്കാള്‍ കൂടുതല്‍ ഇഷ്ടം വില്ലത്തി വേഷങ്ങള്‍ ആണെന്ന് താരം തന്നെ മുമ്പ് പറഞ്ഞിരുന്നു.
സീരിയലില്‍ തിളങ്ങി നിന്നിരുന്ന സമയം ആയിരുന്നു റിയാലിറ്റി ഷോ ആയ ബിഗ്ബോസിലും താരം എത്തുന്നത്്. തുടര്‍ന്നും നല്ല സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ കുറെയേറെ ആരാധകരെ കിട്ടിയതുപോലെ തന്നെ ഏറെ വിമര്‍ശനങ്ങളും ഷോയില്‍ നിന്നും താരം ഏറ്റുവാങ്ങിയിരുന്നു. ബിഗ്ബോസ് ഹൗസില്‍ നിന്നും പുറത്തെത്തിയ താരത്തിനെതിരെ വലിയ സൈബര്‍ അറ്റാക്കുകളും ഉണ്ടായിരുന്നു. ഇപ്പോള്‍ കൈനിറയെ അവസരങ്ങളാണ് താരത്തെ തേടി സീരിയല്‍ മേഖലയില്‍ നിന്നും എത്തുന്നത്.
ഇപ്പോഴിതാ താരം വിവാഹിതയായി എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പ്രവീണ്‍ നായര്‍ ആണ് താരത്തെ വിവാഹം കഴിച്ചത്. ഹിന്ദു രീതിയില്‍ തന്നെയായിരുന്നു താരത്തിന്റെ വിവാഹം. വിവാഹചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നീണ്ട നാളത്തെ ലിവിംഗ് റിലേഷന്‍ഷിപ്പിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് അര്‍ച്ചന പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവെച്ച ചിത്രത്തിലൂടെയാണ് തന്റെ കാമുകനെ താരം പരിചയപ്പെടുത്തിയത്. കാമുകനൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ‘ഫാള്‍ ഇന്‍ ലൗ’ എന്നാണ് അര്‍ച്ചന കുറിച്ചത്. അടുത്തിടെയാണ് താരം സീരിയലില്‍ നിന്നും പിന്മാറി അമേരിക്കയിലേക്ക് പോയത്. കുറച്ച് നാളുകളായി അര്‍ച്ചനയോടൊപ്പം എല്ലായിടത്തും പ്രവീണിനേയും കാണാറുണ്ടായിരുന്നു. അര്‍ച്ചനയുടെ യാത്രകളിലും പ്രവീണ്‍ പങ്കാളിയായിരുന്നു.
എന്നാല്‍ ഇതിനിടെ മറ്റൊരു വിവാഹം കൂടി അര്‍ച്ചനയുടെ വീട്ടില്‍ നടന്നിരിക്കുന്നു എന്നുള്ള വാര്ഡത്തകളും പുറത്ത് വന്നിരുന്നു. അത് വേറെ ആരുമല്ല, അര്‍ച്ചനയുടെ സഹോദരന് രോഹിത്തിന്റെ രണ്ടാം വിവാഹം ആണ് കഴിഞ്ഞത്. അര്‍പിതയെ ആണ് രോഹിത് വിവാഹം കഴിച്ചിരിക്കുന്നത്. കല്പന സുശീലന് എന്ന ഇവരുടെ സഹോദരിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ബിഗ്ബോസ് താരവും ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധ നേടുകയുംെ ചെയ്ത ആര്യയുടെ ആദ്യ ഭര്‍ത്താവ് കൂടിയാണ് രോഹിത്. രോഹിത്തിന്റെ വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ വധു ആരാണ് വധു വിനെ കണ്ടോ എന്നുള്ള കമന്റുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്നത്.
എന്ത് തന്നെ ആയാലും ആര്യയ്ക്ക് വളരെയധികം ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത തന്നെയാണ് പുറത്ത് വരുന്നത്. രോഹിത്ത് തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ആര്യ രംഗത്തെത്തെയിരുന്നു. അര്‍ച്ചനയും ആര്യയും തമ്മില്‍ ഇങ്ങനൊരു ബന്ധമുണ്ടെന്ന് പലരും ഇപ്പോഴാണ് അറിയുന്നത്. രോഹിത്തിന്റെ വിവാഹം തമിഴ് നായട്ടില്‍ വെച്ചും അര്‍ച്ചനയുടെ വിവാഹം കാലിഫോര്‍ണിയയില്‍ വെച്ചുമായിരുന്നു. ബന്ധുക്കള്‍ക്ക് രോഹിത്തിന്റെ വിവാഹത്തില്‍ മാത്രമാണ് പങ്കെടുക്കാന്‍ സാധിച്ചത്.
വിവാഹമോചിത ആയതിന് ശേഷം മകള്‍ റോയയുടെ കൂടെ സിംഗിള്‍ മദറായി കഴിയുകയായിരുന്നു ആര്യ. സ്കൂളില്‍ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതരായി. വൈകാതെ ഒരു മകളും ജനിച്ചു. ഒന്‍പതില്‍ പഠിക്കുമ്പോള്‍ തന്നെ ആര്യ-രോഹിത് എന്നീ പേരുകള്‍ ചേര്‍ത്ത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് റോയ എന്ന പേരിടണമെന്ന് ആഗ്രഹിച്ചതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.
കുറച്ച് കാലം സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിച്ച ഇരുവരും വൈകാതെ വേര്‍പിരിഞ്ഞു. മകള്‍ ആര്യയുടെ കൂടെ ആണെങ്കിലും അവധി ദിനങ്ങളിലും മറ്റ് ആഘോഷങ്ങള്‍ക്കുമായി പിതാവിന്റെ അടുത്തേക്കും പോകും. വേര്‍പിരിഞ്ഞാലും ഭര്‍ത്താവുമായി ഇപ്പോഴും അടുത്ത സൗഹൃദമാണെന്ന് ആര്യ പറയാറുണ്ട്. പുതിയ വീട്ടിലേക്ക് താമസിക്കാന്‍ എത്തിയപ്പോള്‍ പിന്തുണയുമായി മുന്‍ഭര്‍ത്താവും ആര്യയുടെ കൂടെ ഉണ്ടായിരുന്നു എന്നാണ് പുറത്ത് വന്ന വിവരം. മുന്‍പും ആര്യയുടെയും മകളുടെയും സന്തോഷങ്ങളില്‍ പങ്കുചേരാന്‍ രോഹിത് എത്താറുണ്ടായിരുന്നു.
രോഹിത്തുമായി ഇന്നും എന്നും നല്ല സൗഹൃദം ഉണ്ടാവുമെന്ന് തന്നെയാണ് ആര്യ പറയാറുള്ളത്. വേര്‍പിരിഞ്ഞെങ്കിലും എന്ത് ആവശ്യത്തിനും ഏത് പാതിരാത്രിയ്ക്കും വിളിക്കാവുന്ന സൗഹൃദം ഇപ്പോഴും രോഹിത്തുമായിട്ടുണ്ട്. അങ്ങനൊരു ഉറപ്പ് അദ്ദേഹം തനിക്ക് നല്‍കിയിട്ടുമുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ആര്യ വ്യക്തമാക്കി. അത് ശരി വെയ്ക്കുന്ന തരത്തിലാണ് താരം ഇപ്പോള്‍ രോഹിത്തിന് വിവാഹ മംഗളാശംസകളുമായി എത്തിയിരക്കുന്നത്.
