ആര്യ ആ സസ്പെൻസ് പൊളിച്ചു; നടി വിവാഹിതയാകുന്നു?സിംഗിൾ മദർ ഉപേക്ഷിച്ചു!!
By
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളായി മാറാൻ സാധിച്ച ആര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു.
ഇതിനിടെയാണ് ബിഗ് ബോസിലെത്തുന്നത്. സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ആര്യ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറാറുണ്ട്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. പ്രണയവിവാഹത്തെക്കുറിച്ചും ഡിവോഴ്‌സിനെക്കുറിച്ചും, സിംഗിള്‍ മദര്‍ ലൈഫിനെക്കുറിച്ചുമെല്ലാം ആര്യ പലപ്പോഴായും സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ തനിക്ക് വന്ന ചോദ്യങ്ങള്‍ക്ക് മറുപടി നൽകുകയാണ് ആര്യ. ജനക്കൂട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ മനസിലെന്താണ് തോന്നാറുള്ളതെന്നായിരുന്നു ഒരാളുടെ ചോദ്യം. ആദ്യത്തെ കുറച്ച് സമയം നെര്‍വെസാകാറുണ്ട്. ശേഷം വയറ്റിലൂടെ ചിത്രശലഭം പറക്കുന്ന പോലെയൊക്കെ തോന്നാറുണ്ട്.
എന്നാല്‍ സ്‌റ്റേജിലെത്തിക്കഴിഞ്ഞാല്‍ അതെല്ലാം പെട്ടെന്ന് മാറുകയും ചെയ്യും. ഒരുപാടിഷ്ടത്തോടെയാണ് ഞാന്‍ ആ ജോലി ചെയ്യുന്നതെന്നായിരുന്നു ആര്യയുടെ മറുപടി. കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഓര്‍മ്മയെക്കുറിച്ച് ഒരാൾ ചോദിച്ചു. അന്ന് എല്ലാ ഞായറാഴ്ചകളിലും അച്ഛനൊപ്പം ശംഖുമുഖം ബീച്ചിലേക്ക് പോവാറുണ്ടായിരുന്നു.
ഞായറാഴ്ചകളില്‍ വീട്ടില്‍ ചിക്കന്‍ വാങ്ങിക്കാറുണ്ടായിരുന്നു. ഒരു മിഡില്‍ക്ലാസ് ഫാമിലിയെ സംബന്ധിച്ച് അത് വലിയൊരു ആഡംബരം പോലെയായിരുന്നു. ഇഷ്ടപ്പെട്ട പലഹാരവും അച്ഛന്‍ വാങ്ങിത്തരും. അന്ന് ശരിക്കും ഞായറാഴ്ചകള്‍ ഒരു ഉത്സവം പോലെയായിരുന്നു.
പുതുവര്‍ഷത്തിലേക്കായി പ്രത്യേകിച്ച് റെസലൂഷ്യന്‍സൊന്നും എടുത്തിട്ടില്ല. 2024 സെപ്റ്റംബര്‍ 17ന് സംഭവിച്ച ആ സര്‍പ്രൈസ് എനിക്കൊരിക്കലും മറക്കാനാവില്ല. ആ നിമിഷം ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും ആര്യ പറഞ്ഞു. എന്താണ് ആ സര്‍പ്രൈസ് എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം. 2024 ല്‍ പൂര്‍ണമായും നിങ്ങള്‍ ഉപേക്ഷിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ മൈ സിംഗിള്‍ മദര്‍ ലൈഫ് എന്നായിരുന്നു ആര്യയുടെ മറുപടി.
ജീവിതത്തില്‍ സന്തോഷകരമായൊരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും, ഇപ്പോഴത് എന്താണെന്ന് പറയുന്നില്ലെന്നും മുന്‍പ് ആര്യ വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി ചില സൂചനകള്‍ അന്നേ ആര്യ നല്‍കിയിരുന്നു. വീണ്ടുമൊരു വിവാഹമാണോ, ആരെയാണ് വിവാഹം ചെയ്യുന്നത്, എന്താണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാത്തതെന്നൊക്കെയായിരുന്നു അന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍.
പ്രണയത്തിലാണെന്ന് നേരത്തെ തുറന്നുപറഞ്ഞിരുന്നുവെങ്കിലും ആ ബന്ധം ബ്രേക്കപ്പായതിനെക്കുറിച്ച് ഇടയ്ക്ക് തുറന്നുപറഞ്ഞിരുന്നു. പാനിക്ക് അറ്റാക്കിനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചില് വൈറലായിരുന്നു. അടുത്തിടെയായിരുന്നു വിവാഹം നടക്കാൻ പോവുന്നതിനെക്കുറിച്ച് ആര്യ പറഞ്ഞത്.
അതേസമയം ദിവസങ്ങൾക്ക് മുമ്പ് ആര്യ പങ്കുവെച്ച പുതിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. താൻ ഈ വർഷം ചെയ്ത കാര്യങ്ങളെല്ലാം വെളുത്ത നിറത്തിൽ ആര്യ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഒപ്പം സാരിയിൽ സുന്ദരിയായി നിൽക്കുന്ന ഫോട്ടോയും ആര്യ പങ്കിട്ടു. അതിൽ ഒന്നാമതായി ആര്യ അടയാളപ്പെടുത്തിയിരിക്കുന്നത് തന്റെ റിലേഷൻഷിപ്പിനെ കുറിച്ചാണ്. ഡേറ്റഡ്, മാരീഡ് എന്നിവ ഒരു സ്ലാഷിട്ട് വേർതിരിച്ച് അതിനെ നേരെയാണ് വെളുത്ത അടയാളം കൊടുത്തിരിക്കുന്നത്.
അതിന് അർത്ഥം ഈ വർഷം ഒന്നെങ്കിൽ ആര്യ ആരെങ്കിലുമായി പ്രണയത്തിലാവുകയോ അല്ലെങ്കിൽ വിവാഹിതയാവുകയോ ചെയ്തിട്ടുണ്ടെന്നാണ്. ഇതിൽ ഏതാണ് നടിയുടെ ജീവിതത്തിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. ആരെയും അറിയിക്കാതെ ആര്യ വിവാഹിതയായോ എന്നുള്ള സംശയമാണ് ആരാധകരിൽ ഏറെപ്പേർക്കുമുള്ളത്. തന്റെ ജീവിതത്തിൽ വിശേഷപ്പെട്ടൊരു കാര്യം വരുന്നുണ്ടെന്ന് മുമ്പ് ആര്യ വ്യക്തമാക്കിയിരുന്നു.
ഒരു വിദേശ യാത്രയിൽ നിന്നുള്ള ചിത്രം പങ്കിട്ട് സിംഗിൾ മദറായുള്ള തന്റെ അവസാന അന്താരാഷ്ട്ര യാത്രയാണിതെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം ഒരിക്കൽ വിവാഹം 2025ൽ നടത്താൻ ആഗ്രഹിക്കുന്നതായും ആര്യ പറഞ്ഞിരുന്നു. വിവാഹമോചിതയും ഒരു പെൺകുട്ടിയുടെ അമ്മയുമാണ് ആര്യ. വ്യക്തി ജീവിതത്തെ കുറിച്ച് പലപ്പോഴും മടി കൂടാതെ വെളിപ്പെടുത്തിയിട്ടുള്ളയാളാണ് ആര്യ.
സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരനായിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. മകൾ പിറന്നശേഷം ഇരുവരും വിവാഹമോചിതരായി. എന്നാൽ ഇപ്പോഴും ഇരുവരും തമ്മിൽ സൗഹൃദമുണ്ട്. മകൾ ആര്യയുടെ സംരക്ഷണയിലാണ്. പിന്നീട് വർഷങ്ങൾക്കുശേഷം വീണ്ടും ഒരു പ്രണയം ആര്യയുടെ ജീവിതത്തിൽ സംഭവിച്ചിരുന്നു. താരം ബിഗ് ബോസിൽ പങ്കെടുത്ത് തിരിച്ച് വന്നപ്പോഴേക്കും അത് ബ്രേക്കപ്പായി.
ആ ബ്രേക്കപ്പ് ഉണ്ടാക്കിയ തകർച്ച ആര്യയെ മാനസീകമായി വളരെ അധികം ബുദ്ധിമുട്ടിച്ചിരുന്നു. ഡിപ്രഷൻ വന്ന സമയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. സ്ലീപ്പിംഗ് പിൽസ് കഴിച്ചു. ആത്മഹത്യാ ചിന്തയായിരുന്നു. അതിൽ നിന്നും എന്നെ പുറത്തേക്ക് കൊണ്ടു വന്നത് മകളാണ്. അത്രയും വേദനയിൽ നിൽക്കുമ്പോൾ എങ്ങനെ ഇതിൽ നിന്നും പുറത്തു കടക്കാം, ഈ വേദന എങ്ങനെ കളയാം എന്നുള്ളത് മാത്രമേ ചിന്തിക്കൂ.
അപ്പോൾ ചത്തു കളയാം എന്ന ഓപ്ഷനേ മുന്നിൽ കാണൂ. ലോക്ക്ഡൗണിന്റെ സമയത്താണ് ഞാനീ അവസ്ഥയിലാകുന്നത്. സംസാരിക്കാൻ ആരുമില്ല. എല്ലാവരും വീടുകളിലാണ്. അങ്ങനെ ഇരിക്കുന്ന സമയത്ത് ഞാൻ കാണുന്നത് എന്റെ കുഞ്ഞിനെ മാത്രമാണ്. അങ്ങനെയിരിക്കെ ഏതോ ഒരു പോയന്റിൽ തോന്നി, കുട്ടിയെ എന്ത് ചെയ്യും? എന്റെ അച്ഛനില്ല. അച്ഛനുണ്ടായിരുന്നുവെങ്കിൽ ഞാൻ ആത്മഹത്യ ചെയ്‌തേനെയെന്നും ആര്യ പറഞ്ഞിരുന്നു.
മാത്രമല്ല, പാനിക്ക് അറ്റാക്ക് വന്നതിനെ കുറിച്ച് അടക്കം ആര്യ വെളിപ്പെടുത്തിയിരുന്നു. ആര്യയും പങ്കാളിക്കൊപ്പം കുടുംബജീവിതം നയിക്കുന്നത് കാണാനുള്ള ആഗ്രഹത്തിലാണ് ആരാധകരും. ചിലരിൽ നിന്നും മാറി നടന്നിട്ടുണ്ട്. മറ്റൊരു രാജ്യത്തേക്ക് യാത്ര നടത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനത്തേക്കും യാത്ര ചെയ്തിട്ടുണ്ട്. കഴിയില്ലെന്ന് കരുതി മാറ്റിവെച്ച കാര്യം ചെയ്യാനായി, ഇതുവരെ ചെയ്തിട്ടില്ലാത്ത പുതിയ ഒരു കാര്യം ചെയ്തു എന്നിവയാണ് ആര്യയുടെ ലിസ്റ്റിലുള്ള മറ്റുള്ളവ.
