ഞങ്ങളുടെ ഇടയിലേക്ക് ഒരാൾ കൂടി വരുന്നു; അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് അര്‍ച്ചന സുശീലന്‍
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്‍. സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച നടി. ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് അര്‍ച്ചന.
താൻ അമ്മയാകാൻ പോകുന്നുവെന്നാണ് അര്ച്ചന സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നത്. നിരവധിയാളുകളാണ് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.അമേരിക്കയിൽ വച്ചാണ് പ്രവീണുമായി അർച്ചന വിവാഹതിയാകുന്നത്. കൊവിഡ് കാലത്തായിരുന്നു ഇരുവരുടെയും വിവാഹം. പരസ്പരം മനസിലാക്കിയ ശേഷമായിരുന്നു അർച്ചന വിവാഹത്തിന് സമ്മതിച്ചത്.
സന്തുഷ്ടകരമായ കുടുംബജീവിതമാണ് അർച്ചന ഇപ്പോൾ നയിക്കുന്നത്. പ്രവീണുമായുള്ള വിവാഹത്തോടെ അഭിനയം തന്നെ വേണ്ടെന്ന് വച്ച അർച്ചന മിനി സ്ക്രീനിലെ തിരക്കുള്ള താരമായിരുന്നു.കുടുംബത്തിന് അത്രയേറെ പ്രാധാന്യം കൽപ്പിക്കുന്ന അർച്ചന സ്റ്റാർഡം ഇമേജ് കംപ്ലീറ്റായി ഉപേക്ഷിച്ചിട്ടാണ് അമേരിക്കയിലേക്ക് പോകുന്നതും.
തനിക്ക് ഒരു കുടുംബം വേണമെന്ന ആഗ്രഹമാണ് വീണ്ടും വിവാഹത്തിലേക്ക് എത്തിച്ചത്. താൻ ഒരുപാട് ഫാമിലി ഓറിയന്റഡ് പേഴ്സൺ ആണെന്നും താരം പറഞ്ഞിരുന്നു. ഇനിയൊരു വിവാഹം വേണ്ടെന്ന തീരുമാനത്തിൽ ആയിരുന്നു ആദ്യം എങ്കിലും പിന്നീട് അത് തെറ്റായ തീരുമാനം ആണെന്ന് അർച്ചനയ്ക്ക് തോന്നി. കൊവിഡ് കാലമാണ് തന്റെ തീരുമാനം മാറ്റിയതെന്നും അർച്ചന പറഞ്ഞിരുന്നു.