Connect with us

അമേരിക്കയിലെ ചികിത്സ ഫലം കണ്ടു.., വൈകാതെ കാഴ്ച ശക്തി ലഭിക്കും!, ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് ഇവരെയൊക്കെയാണ്; വൈക്കം വിജയലക്ഷ്മി പറയുന്നു

Malayalam

അമേരിക്കയിലെ ചികിത്സ ഫലം കണ്ടു.., വൈകാതെ കാഴ്ച ശക്തി ലഭിക്കും!, ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് ഇവരെയൊക്കെയാണ്; വൈക്കം വിജയലക്ഷ്മി പറയുന്നു

അമേരിക്കയിലെ ചികിത്സ ഫലം കണ്ടു.., വൈകാതെ കാഴ്ച ശക്തി ലഭിക്കും!, ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് ഇവരെയൊക്കെയാണ്; വൈക്കം വിജയലക്ഷ്മി പറയുന്നു

വളരെ ചുരുങ്ങിയ സമയംകൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ ലക്ഷ്മിയുടെ ഗാനങ്ങള്‍ നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് വൈക്കം വിജയലക്ഷ്മി. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ സംസാരിക്കവെയാണ് താരം ഇതേ കുറിച്ച് പറയുന്നത്.

കണ്ണിന്റെ കാഴ്ചയ്ക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്‌മെന്റ് എടുത്തു എന്നൊക്കെ കേട്ടിരുന്നു. അതിന് വേണ്ടി ഇപ്പോള്‍ ശ്രമിക്കുന്നുണ്ടോ എന്നായിരുന്നു എംജി ശ്രീകുമാര്‍ വിജയലക്ഷ്മിയോട് ചോദിച്ചത്. താരത്തിന്റെ അച്ഛനാണ് അതിനുള്ള മറുപടി പറയുന്നത്. ‘യുഎസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ഞരമ്പിന്റേയും ബ്രയിനിന്റേയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്‌നമാണ് ഇപ്പോഴുള്ളത്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം, ഇസ്രയേലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആര്‍ടിഫിഷ്യലായിട്ട് റെറ്റിന.

അടുത്ത കൊല്ലം അമേരിക്കയിലേക്ക് പോവണം എന്ന് വിചാരിച്ച് ഇരിക്കുകയാണ്. അവിടെയാണ് ചെയ്യാനിരിക്കുന്നതെന്ന് അച്ഛന്‍ പറയുന്നു. ഈ ലോകം ഇനി കാണണം സംഗീതം ഗന്ധത്തിലൂടെ മനസ്സിലാക്കുന്ന വിജി തീര്‍ച്ചയായും ഈ ലോകത്തെ കാണണമെന്ന് എംജി പറഞ്ഞപ്പോള്‍ ഒരു ഹോപ് വന്നിട്ടുണ്ടെന്നായിരുന്നു അച്ഛന്റെ മറുപടി. ഹോപ്പല്ല അത് സംഭവിക്കും. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് മുന്നോട്ട് പോവുകയാണ്. വെളിച്ചമൊക്കെ ഇപ്പോള്‍ കാണാനാവുന്നുണ്ടെന്ന് ഇരുവരും പറയുന്നു. കാഴ്ച ശക്തി കിട്ടുമ്പോള്‍ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കന്‍മാരെയും എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി.

ഗായത്രി വീണ ഉണ്ടാക്കിയതിനെ കുറിച്ചും വിജയലക്ഷ്മിയുടെ അച്ഛന്‍ പറഞ്ഞിരുന്നു. അതൊരു നിമിത്തം എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. മോള്‍ക്ക് ഇങ്ങനൊരു കഴിവുണ്ടെന്ന് മനസ്സിലായിരുന്നില്ല. വിജിയുടെ കോ ബ്രദര്‍ ഒരു കലാകാരനാണ്, എന്തെങ്കിലും നിര്‍മ്മിച്ചു കൊണ്ടിരിക്കും. വീട്ടില്‍ വന്ന സമയത്ത് നാരദവീണ പോലൊരു സാധനം അദ്ദേഹം ഉണ്ടാക്കിയിരുന്നു. അന്ന് വിജി അമ്മയുടെ കൈയ്യില്‍ നിന്ന് സ്പൂണ്‍ വാങ്ങി അതില്‍ വായിച്ച് നോക്കി. പിന്നെ കുറേ ക്ലാസിക്കല്‍ പാട്ടുകളൊക്കെ അതില്‍ വായിച്ചിരുന്നു. അങ്ങനെയാണ് കഴിവുകള്‍ മനസിലാവുന്നത്. പിന്നീട് തംബുരുവിന്റെ കമ്പിയൊക്കെ എടുത്ത് മാറ്റി രൂപമാറ്റം ചെയ്താണ് ഗായത്രി വീണ ചെയ്തതെന്ന് മുരളീധരന്‍ നായര്‍ വിശദീകരിച്ചത്. ഒരെണ്ണം താന്‍ ദാസേട്ടനും സമ്മാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്ലായിപ്പോഴും അച്ഛനും അമ്മയുമാണ് താങ്ങും തണലുമായി കൂടെ നില്‍ക്കുന്നത്. പരിപാടികള്‍ക്കെല്ലാം ഇരുവരും വരാറുണ്ട്. അച്ഛനും അമ്മയും പാടുന്നവരാണ്. അങ്ങനെയെങ്കില്‍ പാരമ്പര്യമായി മകള്‍ക്കും സംഗീതം ലഭിച്ചതായിരിക്കും എന്നും എംജി പറയുന്നു. സംഗീതത്തിന്റെ കാര്യങ്ങളിലെല്ലാം ഞാനാണ് കൂടെ നില്‍ക്കുന്നത് അച്ഛനാണെങ്കില്‍ മറ്റ് കാര്യങ്ങളെല്ലാം നോക്കുന്നത് അമ്മയാണ്. 10-20 കൊല്ലമായി ഇലക്ട്രോണിക്‌സിന്റെ വര്‍ക്ക് ചെയ്തിരുന്ന മുരളീധരന്‍ പിന്നീട് മകളുടെ കൂടെ പരിപാടികള്‍ക്ക് പോവുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വൈക്കം വിജയലക്ഷ്മി. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. പാചക വീഡിയോ മറ്റും താരം പങ്കുവെയ്ക്കാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്നാണ് താരം പറയുന്നത് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു. ലോക്ഡൗണ്‍ കാലത്ത് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ല. കോവിഡിന് മുന്‍പും വീട്ടില്‍ ഉള്ള സമയങ്ങളിലെല്ലാം ഞാന്‍ കീര്‍ത്തനങ്ങള്‍ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുമായിരുന്നു. കോവിഡ് കാലത്ത് സംഗീതപരിപാടികള്‍ കുറവായിരുന്നതുകൊണ്ട് പ്രാക്ടീസ് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിച്ചു. ഓണ്‍ലൈന്‍ പരിപാടികളും ഉണ്ടായിരുന്നു.

പ്രാക്ടീസ് ഇല്ലാത്ത സമയത്ത് പാചക പരീക്ഷണങ്ങളും നടത്തി. വിവിധ തരം അച്ചാറുകള്‍ ഉണ്ടാക്കാന്‍ പഠിച്ചു. ആപ്പിള്‍, ചക്ക, കുടംപുളി, സബര്‍ജല്ലി തുടങ്ങി പലതരത്തിലുള്ള അച്ചാറുകള്‍ അതിലുള്‍പ്പെടുന്നു. പാചകപരീക്ഷണങ്ങളുടെ വിഡിയോ എന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. പിന്നെ, ഞാനും എന്റെ കുടുംബാംഗങ്ങളും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ആര്‍ക്കും ഗുരുതരമായ അവസ്ഥയുണ്ടായില്ല എന്നതു ഭാഗ്യമായി കണക്കാക്കുകയാണ്. ഇപ്പോള്‍ എല്ലാവരും സുഖമായിരിക്കുന്നു.

കൊവിഡ് ഭീതിയൊഴിയുന്ന ഈ സാഹചര്യത്തില്‍ സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടെന്നും വൈക്കം വിജയ ലക്ഷ്മി പറയുന്നു. മലയാളം തമിഴ് സിനിമകളില്‍ പാടാന്‍ അവസരം ലഭിച്ചു. മലയാളത്തില്‍ ‘സമന്വയം’ എന്ന ചിത്രത്തില്‍ ഞാനും മധു ബാലകൃഷ്ണന്‍ ചേട്ടനും ചേര്‍ന്നു പാടി. സംഗീതം വാഴമുട്ടം ചന്ദ്രബാബു സര്‍ ആണ്. ‘റൂട്ട്മാപ്’ എന്ന ചിത്രത്തില്‍ പ്രശാന്ത് ചേട്ടന്റെ സംഗീതത്തില്‍ പാടി.

‘തൃപ്പല്ലൂരിലെ കള്ളന്മാര്‍’ എന്ന സിനിമയില്‍ വിധു പ്രതാപിനൊപ്പം പാടിയിട്ടുണ്ട്. ‘ജയ് ഭീം’ എന്ന തമിഴ് ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചതില്‍ ഒരുപാട് സന്തോഷം. ഷാന്‍ റോള്‍ഡന്റെ സംഗീതത്തില്‍ ഒരു മെലഡി പാടി പൂര്‍ത്തിയാക്കി. ‘കാതല്‍ പുസ്തകം’ എന്ന മറ്റൊരു തമിഴ് ചിത്രത്തിലും പാടിയിട്ടുണ്ട്. ‘ഗാന്ധിജി കം ബാക്ക്’ എന്ന ഒരു തമിഴ് ചിത്രത്തില്‍ ബംഗാളി ഭാഷയില്‍ പാട്ട് പാടി. ഒരു തമിഴ് സീരിയലിനു വേണ്ടിയും പാടാന്‍ അവസരം ലഭിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top