ജീവിതത്തിലേക്ക് ഒരാള്‍ കൂടി എത്തുന്നു ബേബി ഷവർ ചിത്രങ്ങളുമായി അർച്ചന സുശീലൻ
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്‍. സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച നടി. ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് അര്‍ച്ചന.താനൊരു അമ്മയാവാന്‍ പോവുകയാണെന്നുള്ള സന്തോഷം വാർത്തയാണ് അര്‍ച്ചന പങ്കുവെച്ചത്. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും പങ്കിട്ടിരുന്നു.
അമ്മയാവുന്നതിന് മുന്‍പ് ബേബി ഷവര്‍ ആഘോഷമാക്കാറുണ്ട് മിക്കവരും. ബേബി ഷവര്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്.സന്തുഷ്ട കുടുംബം
സ്‌ക്രീനില്‍ വില്ലത്തരമാണെങ്കിലും ജീവിതത്തില്‍ താന്‍ അങ്ങനെയൊരാളേ അല്ലെന്ന് അര്‍ച്ചന പറഞ്ഞിരുന്നു. കുടുംബിനിയായി സന്തുഷ്ട ജീവിതം നയിച്ച് വരികയാണെന്നും താരം പറഞ്ഞിരുന്നു.ആശംസകളോടെ
കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുന്നുവെന്നായിരുന്നു മൃദുലയുടെ കമന്റ്. വീണയും ആര്യയും അര്‍ച്ചനയ്ക്ക് ആശംസ അറിയിച്ചിരുന്നു.