Connect with us

അമ്പാടി പണി തുടങ്ങിക്കഴിഞ്ഞു; സച്ചിയും മൂർത്തിയും നരസിംഹത്തെ നന്നായി എണ്ണതേപ്പിച്ചെടുക്കണം ;ആട് തോമ അടിയുടെ രണ്ടാം ഭാഗം, അമ്പാടി ഇരുട്ടടി ; ആഘോഷമാക്കി അമ്മയറിയാതെ പ്രേക്ഷകർ!

Malayalam

അമ്പാടി പണി തുടങ്ങിക്കഴിഞ്ഞു; സച്ചിയും മൂർത്തിയും നരസിംഹത്തെ നന്നായി എണ്ണതേപ്പിച്ചെടുക്കണം ;ആട് തോമ അടിയുടെ രണ്ടാം ഭാഗം, അമ്പാടി ഇരുട്ടടി ; ആഘോഷമാക്കി അമ്മയറിയാതെ പ്രേക്ഷകർ!

അമ്പാടി പണി തുടങ്ങിക്കഴിഞ്ഞു; സച്ചിയും മൂർത്തിയും നരസിംഹത്തെ നന്നായി എണ്ണതേപ്പിച്ചെടുക്കണം ;ആട് തോമ അടിയുടെ രണ്ടാം ഭാഗം, അമ്പാടി ഇരുട്ടടി ; ആഘോഷമാക്കി അമ്മയറിയാതെ പ്രേക്ഷകർ!

അങ്ങനെ അമ്മയറിയാതെ പരമ്പരയുടെ ശോകമൂകാവസ്ഥ മാറുകയാണ്. ഒരു ആഴ്ച പോലും അലീന അമ്പാടി പിണക്കം നീട്ടിക്കൊണ്ട് പോകാൻ സാധിക്കില്ല. കാരണം പ്രേക്ഷകർക്ക് അതൊട്ടും തന്നെ സഹിക്കാൻ സാധിക്കില്ല. ഇനി അമ്മയറിയാതെ പരമ്പരയുടെ വളരെ ട്വിസ്റ്റിങ് ആയിട്ടുള്ള രംഗങ്ങളാണ് വരാൻ പോകുന്നത്.

അധീന പിണക്കം അധികനാൾ വലിച്ചുനീട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് ഇന്നത്തെ എപ്പിസോഡിൽ ഉണ്ട്. പിന്നെ അലീനയും അമ്പാടിയും തമ്മിൽ ആദ്യമായിട്ടല്ലല്ലോ വഴക്കിടുന്നതും പിണങ്ങുന്നതും.

ഇന്നത്തെ എപ്പിസോഡിൽ ദ്രൗപതി ‘അമ്മ അത് എടുത്തു പറയുന്നുമുണ്ട്. അതുകൊണ്ട് അധീന പ്രണയത്തെ ഓർത്ത് വിഷമിക്കേണ്ട. എങ്കിലും അലീനയുടെ അവസ്ഥയെ കുറിച്ച് അമ്പാടി അറിയുന്നതല്ലേ നല്ലത്. ഇന്ന് ശങ്കരൻ അതിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പക്ഷെ ദ്രൗപതി ‘അമ്മ പച്ചക്കറി അറിഞ്ഞോണ്ടിരിക്കുന്നതല്ലാതെ അതിനായിട്ട് ഒരു തീരുമാനം എടുക്കുന്നില്ല. എങ്കിലും അറിയുന്ന ദിവസം ഉറപ്പായും അധീന പ്രണയം കൂടുതൽ ദൃഢമാകും.

പിന്നെ ഇനി കഥയിൽ പ്രേക്ഷകർ വിഷമിക്കേണ്ടത് നരസിംഹത്തിനെ ഓർത്തിട്ടാണ്… ഇരുട്ടടി അല്ലെ വരാൻ പോകുന്നത്. നരസിംഹം കഥയിലേക്ക് വന്നപ്പോൾ മുതൽ ഉള്ള ഷോ ഓഫ് ആണ്…അതിന് ഇന്നത്തോടെ ഒരു തീരുമാനം ഉണ്ടാകും. അല്ലേലും സച്ചി ഓവർ ബിൽഡ് അപ്പ് കൊടുത്തിറക്കിയപ്പോൾ ബോധം ഉള്ള മൂർത്തി അന്നേ പറഞ്ഞതാണ് “വേണ്ട ആ പോക്ക് നാശത്തിലേക്കാണ് എന്ന് “….

ഇപ്പോൾ എന്തായി… അമ്പാടിയുടെ കുറച്ചു പെയിന്റ് പോയെങ്കിൽ എന്താ നമ്മൾക്ക് ഒരു ആടുതോമ അടി കാണാൻ വകയായി. അമ്പാടി ഏട്ടന്റെ ആടുതോമ സ്റ്റൈൽ ഇടിക്കായി കട്ട വെയ്റ്റിംഗ് എന്നാണ് എല്ലാ അമ്മയറിയാതെ പ്രേക്ഷകരും പറയുന്നത്. പിന്നെ ഇന്നത്തെ എപ്പിസോഡ് ,മിസ് ആകരുത്… അമ്പാടിയുടെ കൈക്കരുത്ത് എത്രയൊക്കെയായലും പറഞ്ഞുകേൾക്കുന്നതിലും അടിപൊളി കണ്ടറിയുന്നതിലാണ് .

പിന്നെ അതിൽ ലോജിക്ക് ഇല്ലായ്മ ഇല്ലേ… ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്… കാരണം അത്രയധികം ട്രെയിനിങ് ക്യാമ്പിൽ പീഡനം ഒന്നും നടക്കില്ല.. നടത്തില്ല.. പിന്നെ ഒറ്റപ്പെട്ട ഇതുപോലെ മുൻവൈരാഗ്യം വച്ചുവരുന്നവർ ഉണ്ടാകും… അതൊക്കെ പുറം ലോകം അറിയാറുമുണ്ട്… പിന്നെ ഇരുട്ടടി സി സി ടി വി നോക്കി അമ്പാടിയ്ക്ക് പണി കിട്ടാനും സാധ്യതയുണ്ട്.

അങ്ങനെ ആണെങ്കിൽ ഐ പി എസ് തെറിക്കാതെ അതിൽ നിന്നും ഊരിപ്പോകാൻ പഴുതൊക്കെ വക്കീൽ ഫാമിലി നോക്കുമെന്നു പ്രതീക്ഷിക്കുന്നു. ഏതായാലും മുന്നെയൊക്കെ തോന്നിയിട്ടുള്ള ലോജിക് ഇല്ലായ്മ വച്ച് നോക്കിയാൽ ഇതൊക്കെ നിസാരം.. ബൈ ധി ബൈ ഡോക്കുമെന്ററി അല്ലാല്ലോ.. പിന്നെ കഥയ്ക്ക് ഒരു പഞ്ച് വരാൻ ഈ ഒരു ലോജിക്കില്ലായ്മ കണ്ണടയ്ക്കാവുന്നതേയുള്ളു .

ഏതായാലും അധീന പ്രണയം കൂടുതൽ ശക്തമായി തിരിച്ചു വരട്ടെ അതോടൊപ്പം സച്ചി നരസിംഹത്തിന്റെ കരഞ്ഞു നിലവിളിച്ചുള്ള അവസ്ഥ എത്രയും വേഗം കാണട്ടെ …

about ammayariyathe

Continue Reading
You may also like...

More in Malayalam

Trending

Recent

To Top