Malayalam
ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു; കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് അര്‍ച്ചന സുശീലന്‍
ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു; കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് അര്‍ച്ചന സുശീലന്‍
എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. ആ ഒറ്റ കഥാപാത്രത്തിലൂടെ തന്നെ മലയാള മിനിസ്‌ക്രീന്‍ ലോകത്ത് തന്റേതായ ഇടെ നേടിയെടുത്ത താരമാണ് അര്‍ച്ചന സുശീലന്‍. തനിക്ക് നായിക കഥാപാത്രങ്ങളെക്കാള്‍ കൂടുതല്‍ ഇഷ്ടം വില്ലത്തി വേഷങ്ങള്‍ ആണെന്ന് താരം തന്നെ മുമ്പ് പറഞ്ഞിരുന്നു.
സീരിയലില്‍ തിളങ്ങി നിന്നിരുന്ന സമയം ആയിരുന്നു റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലും താരം എത്തുന്നത്. തുടര്‍ന്നും നല്ല സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ കുറെയേറെ ആരാധകരെ കിട്ടിയതുപോലെ തന്നെ ഏറെ വിമര്‍ശനങ്ങളും ഷോയില്‍ നിന്നും താരം ഏറ്റുവാങ്ങിയിരുന്നു. ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്തെത്തിയ താരത്തിനെതിരെ വലിയ സൈബര്‍ അറ്റാക്കുകളും ഉണ്ടായിരുന്നു. എന്നിരുന്നാലും മലയാളികള്‍ക്കേറെ ഇഷ്ടമാണ് അര്‍ച്ചനയോട്.
ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേറ്റിരിക്കുകയാണ് അര്‍ച്ചന. താന്‍ അമ്മയായ സന്തോഷം നടി ഇന്‍സ്റ്റഗ്രാം പേജില്ലൂടെ പങ്കുവെച്ചു. ആണ്‍കുഞ്ഞാണ് അര്‍ച്ചനയ്ക്കും ഭര്‍ത്താവ് പ്രവീണിനും പിറന്നത്. ഡിസംബര്‍ 28ന് ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് അര്‍ച്ചന കുറിച്ചത്.
ഭര്‍ത്താവ് പ്രവീണ്‍ നായര്‍ക്കൊപ്പം നിറവയറോടെ നില്‍ക്കുന്ന ചിത്രം പങ്കിട്ടാണ് അമ്മയാകാന്‍ പോകുന്ന സന്തോഷം അര്‍ച്ചന നേരത്തെ പോസ്റ്റ് ചെയ്തത്. സീരിയല്‍സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് താരത്തിനും ഭര്‍ത്താവിനും ആശംസകള്‍ നേര്‍ന്ന് എത്തിയത്. ബഷീര്‍ ബഷി, സീരിയല്‍ താരം അനൂപ്, മൃദുല വിജയ്, രാജേഷ് ഹെബ്ബാര്‍, അര്‍ച്ചനയുടെ ബന്ധു കൂടിയായിരുന്ന നടി ആര്യ ബഡായ് എന്നിവരെല്ലാം ആശംസകളുമായി എത്തിയിട്ടുണ്ട്.
അര്‍ച്ചനയുടെ സഹോദരന്റെ ആദ്യ ഭാര്യയായിരുന്നു ആര്യ ബഡായി. ഇരുവരും ബന്ധം വേര്‍പിരിഞ്ഞുവെങ്കിലും അര്‍ച്ചനയും കുടുംബവുമായുള്ള സൗഹൃദം ആര്യ ഇപ്പോഴും അതുപോലെ സൂക്ഷിക്കുന്നുണ്ട്. ആര്യയുടെ മകള്‍ ഖുശി അര്‍ച്ചനയുടെ വീട്ടിലെ നിത്യ സന്ദര്‍ശകയാണ്. അഭിനന്ദനങ്ങള്‍… ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ… കുഞ്ഞ് അത്ഭുതത്തെ കാണാന്‍ കാത്തിരിക്കാനാവില്ല എന്നാണ് അര്‍ച്ചനയേയും ഭര്‍ത്താവിനെയും അഭിനന്ദിച്ച് ആര്യ കുറിച്ചത്.
രഞ്ജിനി ഹരിദാസ് അടക്കമുള്ളവരും അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. 2021ലായിരുന്നു അര്‍ച്ചനയുടേയും പ്രവീണിന്റേയും വിവാഹം. യുഎസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2014ല്‍ മനോജ് യാദവുമായിട്ടായിരുന്നു ആദ്യ വിവാഹം. പ്രവീണുമായുള്ള വിവാഹത്തിനുശേഷം അര്‍ച്ചന അമേരിക്കയില്‍ സെറ്റില്‍ഡാണ്. ഏറെ നാളുകളായി അര്‍ച്ചന ഇന്ത്യയിലേക്ക് വന്നിട്ട്. അര്‍ച്ചനയുടെ പ്രസവം അടുത്തപ്പോള്‍ തന്നെ താരത്തിന്റെ അമ്മ അമേരിക്കയിലേക്ക് എത്തിയിരുന്നു.
നേരത്തെ അര്‍ച്ചന ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പങ്കിട്ടിരുന്നു. സീരിയലുകളിലൂടെ മാത്രമല്ല ബിഗ് ബോസ് ഷോയിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. വിവാഹ മോചനത്തിന് ശേഷമാണ് അര്‍ച്ചന വീണ്ടും അഭിനയത്തില്‍ സജീവമായത്. രണ്ടാമതും വിവാഹിതയായതോടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണ് അര്‍ച്ചന. മകന്‍ കൂടി പിറന്നതോടെ അര്‍ച്ചന ഇനി അഭിനയരംഗത്തേക്ക് തിരിച്ചുവരുമോയെന്ന സംശയമാണ് ആരാധകര്‍ക്ക്.
മുപ്പത്തിമൂന്ന് വയസാണ് അര്‍ച്ചനയ്ക്ക്. പാടാത്ത പൈങ്കിളി സീരിയലിലാണ് അര്‍ച്ചന അവസാനമായി അഭിനയിച്ചത്. അമ്മ നേപ്പാളിയും അച്ഛന്‍ മലയാളിയുമായ അര്‍ച്ചനയുടെ മലയാളം കലര്‍ന്നുള്ള സംസാര രീതിയെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. മോഡലിംഗില്‍ നിന്നുമാണ് അര്‍ച്ചന അഭിനയ ലോകത്തിലേയ്ക്ക് കടന്നു വരുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായുളള കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്ന് അതാണ് തനിക്കു ഇഷ്ട്ടം എന്നും ഒരിക്കല്‍ താരം തുറന്നു പറഞ്ഞിരുന്നു. ഈ പാവം പെണ്ണാണോ ഇക്കണ്ട വില്ലത്തരമെല്ലാം കാണിച്ചുകൂട്ടിയത് എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം.
മനോജ് യാദവ് ആയിരുന്നു അര്‍ച്ചനയുടെ ആദ്യ ഭര്‍ത്താവ്. ഒന്‍പത് വര്‍ഷംനീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ച്ചനയും മനോജും തമ്മില്‍ വിവാഹിതരാകുന്നത്. ഉത്തരേന്ത്യന്‍ ചടങ്ങുകളുമായി ബന്ധപ്പെട്ടായിരുന്നു അന്ന് താരത്തിന്റെ വിവാഹം നടന്നതും. തിരുവനന്തപുരത്ത് സ്വന്തമായി ഫാഷന്‍ ബൊട്ടീക്ക് നടത്തുന്ന താരം തമിഴിലും പല സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ നിരവധി സിനിമകളിലും ചെറിയ കഥാപാത്രങ്ങളിലൂടെ തിളങ്ങുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പായിരുന്നു അര്‍ച്ചനയുടെ പിറന്നാള്‍. ക്രിസ്മസ്, പിറന്നാള്‍ ആഘോഷം ഗംഭരമാക്കിയശേഷമാണ് അര്‍ച്ചന പ്രസവത്തിനായി പോയത്.