Malayalam
അര്‍ച്ചന വിവാഹമോചിതയായിരുന്നുവോ…!, കാമുകനെ പരിചയപ്പെടുത്തി എത്തിയ അര്‍ച്ചന സുശീലനോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
അര്‍ച്ചന വിവാഹമോചിതയായിരുന്നുവോ…!, കാമുകനെ പരിചയപ്പെടുത്തി എത്തിയ അര്‍ച്ചന സുശീലനോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. ആ ഒറ്റ കഥാപാത്രത്തിലൂടെ തന്നെ മലയാള മിനിസ്ക്രീന്‍ ലോകത്ത് തന്റേതായ ഇടം നേടിയെടുത്ത താരമാണ് അര്‍ച്ചന സുശീലന്. തനിക്ക് നായിക കഥാപാത്രങ്ങളെക്കാള്‍ കൂടുതല്‍ ഇഷ്ടം വില്ലത്തി വേഷങ്ങള്‍ ആണെന്ന് താരം തന്നെ മുമ്പ് പറഞ്ഞിരുന്നു.
സീരിയലില്‍ തിളങ്ങി നിന്നിരുന്ന സമയം ആയിരുന്നു റിയാലിറ്റി ഷോ ആയ ബിഗ്ബോസിലും താരം എത്തുന്നത്്. തുടര്‍ന്നും നല്ല സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ കുറെയേറെ ആരാധകരെ കിട്ടിയതുപോലെ തന്നെ ഏറെ വിമര്‍ശനങ്ങളും ഷോയില്‍ നിന്നും താരം ഏറ്റുവാങ്ങിയിരുന്നു. ബിഗ്ബോസ് ഹൗസില്‍ നിന്നും പുറത്തെത്തിയ താരത്തിനെതിരെ വലിയ സൈബര്‍ അറ്റാക്കുകളും ഉണ്ടായിരുന്നു. അതിനു ശേഷം കൈനിറയെ അവസരങ്ങളാണ് താരത്തെ തേടി സീരിയല്‍ മേഖലയില്‍ നിന്നും എത്തുന്നത്.
അമ്മ നേപ്പാളിയും അച്ഛന് മലയാളിയുമായ അര്‍ച്ചനയുടെ മലയാളം കലര്‍ന്നുള്ള സംസാര രീതിയെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. മോഡലിംഗില്‍ നിന്നുമാണ് അര്‍ച്ചന അഭിനയ ലോകത്തിലേയ്ക്ക് കടന്നു വരുന്നത്. മിനിസ്ക്രീനില്‍ സ്ഥിരം വില്ലത്തി വേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന അര്‍ച്ചനയ്ക്ക് യഥാര്‍ത്ഥ ജീവിതത്തിലും പഴി കേക്കണ്ടി വന്നിട്ടുണ്ട്. താന്‍ ചെയ്യുന്ന കഥാപാത്രങ്ങളുമായി തനിക്ക് ബന്ധമില്ല എന്നും, യഥാര്‍ത്ഥ ജീവിതത്തില്‍ അതുപോലെ അല്ല എന്നും അര്‍ച്ചന ഒരു വേള തുറന്ന് പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പ്രണയത്തിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അര്‍ച്ചന. കാമുകനൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ‘ഫാള്‍ ഇന്‍ ലൗ’ എന്നാണ് അര്‍ച്ചന കുറിച്ചത്. അടുത്തിടെയാണ് താരം സീരിയലില്‍ നിന്നും പിന്മാറി അമേരിക്കയിലേക്ക് പോയത്. കുറച്ച് നാളുകളായി അര്‍ച്ചനയോടൊപ്പം എല്ലായിടത്തും പ്രവീണിനേയും കാണാറുണ്ട്. അര്‍ച്ചനയുടെ യാത്രകളിലും പ്രവീണ്‍ പങ്കാളിയാണ്.
ആദ്യം മനോജ് യാദവിനേയാണ് അര്‍ച്ച വിവാഹം ചെയ്തത്. 2014ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. അര്‍ച്ചനയുടേതും മനോജിന്റേതും പ്രണയ വിവാഹമായിരുന്നു. ഈ ബന്ധം വേര്‍പിരിഞ്ഞോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ടിക് ടോക്കുമായി സജീവമാകാറുണ്ടായിരുന്ന താരമായിരുന്നു അര്‍ച്ചന. തന്റെ സംസാര രീതിയും അവതരണ ശൈലിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ താരം പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു.
കിരണ്‍ ടി വിയില്‍ അവതാരികയായിട്ടാണ് അര്‍ച്ചനയുടെ തുടക്കം. പതിവില്‍ നിന്നും വ്യത്യസ്തമായുളള കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്പര്യമെന്ന് അതാണ് തനിക്കു ഇഷ്ട്ടം എന്നും ഒരിക്കല്‍ താരം തുറന്നു പറഞ്ഞിരുന്നു. ബിഗ് ബോസില്‍ എത്തിയതോടെ അര്‍ച്ചന കുടുംബ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി മാറി. ഈ പാവം പെണ്ണാണോ ഇക്കണ്ട വില്ലത്തരമെല്ലാം കാണിച്ചുകൂട്ടിയത് എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. എന്നാല്‍ സന്തോഷങ്ങള്‍ ഇതുവരെയുള്ള ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ദുഖങ്ങളും അതുപോലെ തന്നെ നേരിടേണ്ടി വന്നു അര്‍ച്ചനയ്ക്ക്.
തനിക്കുണ്ടായ പല സുഹൃത്തുക്കളെയും തന്നെ പലരീതിയിലും വേദനിപ്പിച്ചിട്ടുണ്ടെന്നായിരുന്നു അര്‍ച്ചന മുമ്പ് പറഞ്ഞിരുന്നത്. തന്റെ സ്റ്റാര്‍ ഇമേജ് കണ്ട് അടുത്ത് കൂടിയവര്‍ തന്നെ പലപ്പോഴും മുതലെടുക്കാന്‍ ശ്രമിച്ചു. സൗഹൃദത്തെ ഏറെ വിശുദ്ധമായാണ് താന്‍ കാണുന്നതെന്നും താന്‍ എങ്ങനെയാണോ, അതുപോലെ തന്നെയാണ് അവര്‍ക്ക് മുന്നില്‍ നില്‍ക്കാറുള്ളതെന്നും അര്‍ച്ചന പറയുന്നു. പക്ഷെ ഇങ്ങനെ ചെയ്യുമ്പോള്‍ തനിക്ക് തിരികെ ലഭിക്കുക മോശം അനുഭവങ്ങളാണ്. തനിക്ക് അവരോടുള്ള വിശ്വാസം ഇല്ലാതാകും. അത് മനസിലാക്കാന്‍ ഒരുപാട് വൈകി. ഇപ്പോള്‍ ആരാണ് യഥാര്‍ത്ഥ സുഹൃത്തുക്കളെന്ന് അറിയാം. അവരില്‍ താന്‍ തൃപ്തയാണ് എന്നുമായിരുന്നു അര്‍ച്ചന പറഞ്ഞിരുന്നത്.
