Connect with us

ശരണ്യ ഉപയോഗിച്ച ബെഡ്, വീല്‍ ചെയര്‍, എക്‌സര്‍സൈസ് ചെയ്ത സാധനങ്ങള്‍ എന്നിവ അര്‍ഹമായ കൈകളിലേയ്ക്ക്; വാര്‍ത്ത അറിയിച്ച് സീമ ജി നായര്‍

Malayalam

ശരണ്യ ഉപയോഗിച്ച ബെഡ്, വീല്‍ ചെയര്‍, എക്‌സര്‍സൈസ് ചെയ്ത സാധനങ്ങള്‍ എന്നിവ അര്‍ഹമായ കൈകളിലേയ്ക്ക്; വാര്‍ത്ത അറിയിച്ച് സീമ ജി നായര്‍

ശരണ്യ ഉപയോഗിച്ച ബെഡ്, വീല്‍ ചെയര്‍, എക്‌സര്‍സൈസ് ചെയ്ത സാധനങ്ങള്‍ എന്നിവ അര്‍ഹമായ കൈകളിലേയ്ക്ക്; വാര്‍ത്ത അറിയിച്ച് സീമ ജി നായര്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ ശശി. താരത്തിന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ശ്രണ്യയുടെ അവസാന നാള്‍ വരെയും ഒപ്പമുണ്ടായിരുന്നത് നടി സീമ ജി നായരായിരുന്നു. ഇപ്പോഴിതാ ശരണ്യ ഉപയോഗിച്ച സാധനങ്ങള്‍ പാലിയേറ്റീവിലേക്ക് കൈമാറുന്നുവെന്ന വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് സീമ ജ നായര്‍.

ബെഡ്, വീല്‍ ചെയര്‍, ബാക്കി വന്ന മരുന്നുകള്‍, എക്‌സര്‍സൈസ് ചെയ്ത സാധനങ്ങള്‍ എന്നിവ അര്‍ഹമായ കൈകളിലെത്തുമെന്ന് സീമ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു. ശരണ്യയുടെ 41ാം ചരമ ദിനത്തിലെ ചടങ്ങു കഴിഞ്ഞു പോരുമ്പോഴാണ് അമ്മ അതെല്ലാം തന്നെ ഏല്‍പ്പിച്ചതെന്നും ശരണ്യ വ്യക്തമാക്കുന്നു.

വാക്കുകള്‍, അവള്‍ ഉപയോഗിച്ച ടോപ്പുകളും ചുരിദാറുകളും പലതും എനിക്കാണ് ചേച്ചി തന്നത്. കഴിഞ്ഞ ദിവസം ഒരു ടോപ്പ് ഞാന്‍ ഇട്ടായിരുന്നു. ഒരുപാട് സാരികളുണ്ടായിരുന്നു. കുറേ സാരികള്‍ പല സ്ഥാപനങ്ങളിലേക്ക് കൊടുത്തു. ഒന്ന് രണ്ട് സാരികള്‍ നിര്‍ബന്ധമായും ഞാന്‍ തന്നെ ഉടുക്കണമെന്ന് പറഞ്ഞു. ഒരു ചുരിദാര്‍ സുഹൃത്ത് അവളുടെ പിറന്നാളിന് ഇടാന്‍ അയച്ചു കൊടുത്തിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല. ബാക്കിയെല്ലാ സാധനങ്ങളും പാലിയേറ്റീവിന് നല്‍കുമെന്നും താരം അറിയിച്ചു.

നടി ശരണ്യയുടെ മരണം ഏവരെയും സങ്കടക്കടലിലാഴ്ത്തിയ ഒന്നാണ്. ശരണ്യയുടെ അമ്മയെയും അവര്‍ക്ക് ഒപ്പം നിന്ന സീമ ജി നായരെയുമാണ് ആ മരണം ഏറെ തളര്‍ത്തി കളഞ്ഞത്. ഇപ്പോഴും ആ സങ്കടക്കടലില്‍ നിന്നും സീമ ജി നായര്‍ക്ക് മുക്തയാകാന്‍ സാധിച്ചിട്ടില്ല. അര്‍ബുദത്തോട് പടവെട്ടി വര്‍ഷങ്ങളോളം കഴിഞ്ഞ ശേഷമായിരുന്നു അന്ത്യം.

2012 ല്‍ ശരണ്യയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ തുടങ്ങുന്നത്. അടുത്തിടെ സീമജി നായര്‍ക്ക് പ്രഥമ മദര്‍ തെരേസ പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് സീമയ്ക്ക് പുരസ്‌കാരം നല്‍കിയത്. സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ ‘കല’യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരംമാണിത്. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

More in Malayalam

Trending

Recent

To Top