ചായ കുടിക്കാനായി സ്ട്രീറ്റിലേയ്ക്ക് നടന്നു പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാനും വരുന്നു എന്ന് പറഞ്ഞ് സാമി സാറും ഒപ്പം ചേര്‍ന്നു; എല്ലാം കേട്ട് മിഴിച്ചിരുന്ന തനിക്ക് സാമി സാര്‍ ഒരു വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്
ചായ കുടിക്കാനായി സ്ട്രീറ്റിലേയ്ക്ക് നടന്നു പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാനും വരുന്നു എന്ന് പറഞ്ഞ് സാമി സാറും ഒപ്പം ചേര്‍ന്നു; എല്ലാം കേട്ട് മിഴിച്ചിരുന്ന തനിക്ക് സാമി സാര്‍ ഒരു വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്
ചായ കുടിക്കാനായി സ്ട്രീറ്റിലേയ്ക്ക് നടന്നു പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാനും വരുന്നു എന്ന് പറഞ്ഞ് സാമി സാറും ഒപ്പം ചേര്‍ന്നു; എല്ലാം കേട്ട് മിഴിച്ചിരുന്ന തനിക്ക് സാമി സാര്‍ ഒരു വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്. കുഞ്ചാക്കോ ബോബന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് രെണ്ടഗം. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അരവിന്ദ് സ്വാമി തനിക്ക് നല്കിയ വാഗ്ദാനത്തെ കുറിച്ചാണ് കുഞ്ചാക്കോ ബോബന് പറയുന്നത്.
ജാക്കിച്ചാന് എന്ന് വിളിക്കും പോലെ, ചാക്കോച്ചാന് എന്നാണ് അദ്ദേഹം തന്നെ വിളിക്കുന്നത്. വളരെ കൂളായ മനുഷ്യന്, പുള്ളിയാണോ താനാണോ സീനിയര്‍ എന്ന് സംശയിപ്പിക്കുന്ന പെരുമാറ്റം. പേരെടുത്തൊരു പാചകക്കാരനാണ് അരവിന്ദ് സാമി സാര്‍ എന്നത് തനിക്ക് പുതിയ അറിവായിരുന്നു.
അദ്ദേഹത്തിന്റെ പാചകത്തെപ്പറ്റി പുകഴ്ത്തി വിവരിച്ചത് ബോംബെയിലെ രണ്ട് പ്രധാന ഷെഫുമാരാണ്. ചിത്രീകരണത്തിന് ഇടവേളയുള്ള ഒരു ദിവസം ഭക്ഷണത്തിനായി മുംബൈയിലെ ഒരു വലിയ റെസറ്റോറന്റില്‍ കയറി. രുചിയ്ക്ക് പേരുകേട്ട റെസ്റ്റോറന്റിലിരിക്കുമ്പോഴാണ് അവിടത്തെ ഷെഫുമാര്‍ അടുത്തേക്ക് വരുന്നത്.
ഇരുവരും മുമ്പ് ചെന്നൈയില്‍ വച്ച് സാമി സാറുണ്ടാക്കിയ ഭക്ഷണം കഴിച്ചവരായിരുന്നു. അവര്‍ പിന്നീടങ്ങോട്ട് സംസാരിച്ചതെല്ലാം അദ്ദേഹത്തിന്റെ കൈപുണ്യത്തെ കുറിച്ചും കഴിച്ച ഭക്ഷണത്തിന്റെ രുചിയെ കുറിച്ചുമായിരുന്നു. പുതിയ അറിവുകള്‍ക്കു മുന്നില്‍ മിഴിച്ചിരുന്ന തനിക്ക് സാമി സാര്‍ ഒരു വാഗ്ദാനം നല്കി.
ഒരു ദിവസം തന്റെ വീട്ടില്‍ വന്ന് കൈപുണ്യം നേരില്‍ ആസ്വദിക്കാനുള്ള അവസരമുണ്ടാക്കും എന്ന്. മുംബൈ, ഗോവ എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. രാവിലെ നടക്കാനിറങ്ങുന്നതും തെരുവിലെ ചെറുകടകളില്‍ ചായ കുടിച്ചിരിക്കുന്നുതുമെല്ലാം സ്ഥിരം പരിപാടിയായിരുന്നു.
ഒരു ദിവസം താനിറങ്ങുമ്പോഴേക്കും ഫോണില്‍ വിളിയെത്തി. ചായ കുടിക്കാനായി തെരുവിലേക്ക് നടന്നു പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാനും വരുന്നു എന്ന് പറഞ്ഞ് സാമി സാറും ഒപ്പം ചേര്‍ന്നു. സാധനങ്ങള്‍ വാങ്ങാനും സ്ഥലം കാണാനുമായി പിന്നീടങ്ങോട്ടുള്ള യാത്രകളെല്ലാം തങ്ങളൊരുമിച്ചായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നത്.
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ ജീവിതത്തിൽ ഒന്നിച്ചപ്പോള്‍ ആരാധകരടക്കം എല്ലാവരും സന്തോഷിച്ചിരുന്നു. ഇവരുടെ...
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍...
മലയാള സിനിമ താരങ്ങളിലെ വാഹന പ്രേമികളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് മമ്മൂട്ടിയും പൃഥ്വിരാജും. പുതുപുത്തന്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുക എന്നത് എന്നും ഇവര്‍ക്ക്...