Malayalam
കാവ്യയുടെ അത്ഭുത രോഗം തിരിച്ചറിഞ്ഞ് പോലീസ്!? , ദിലീപ് ഇപ്പോഴാണ് ഈ സത്യങ്ങള്‍ തിരിച്ചറിയുന്നത്, അതോര്‍ത്ത് പൊട്ടിക്കരയുകയായിരിക്കും!; കാവ്യയെയും ദിലീപിനെയും വിടാതെ സോഷ്യല്‍ മീഡിയ
കാവ്യയുടെ അത്ഭുത രോഗം തിരിച്ചറിഞ്ഞ് പോലീസ്!? , ദിലീപ് ഇപ്പോഴാണ് ഈ സത്യങ്ങള്‍ തിരിച്ചറിയുന്നത്, അതോര്‍ത്ത് പൊട്ടിക്കരയുകയായിരിക്കും!; കാവ്യയെയും ദിലീപിനെയും വിടാതെ സോഷ്യല്‍ മീഡിയ
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ ദിലീപിന്റെ പേരിനൊപ്പം കാവ്യയുടെ പേരും ഉയര്‍ന്നു കേള്‍ക്കുകയാണ്. ബാലചന്ദ്രകുമാര്‍ നടത്തിയ വിവാദ വെളിപ്പെടുത്തലുകളിലാണ് ദിലീപിന് കുരുക്ക് മുറുകിയത്. അതോടൊപ്പം തന്നെ കാവ്യയിലേയ്ക്കും അന്വേഷണം നീളുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിലീപിനോടൊപ്പം തന്നെ കാവ്യയ്ക്കും ഇതില്‍ കാര്യമായ പങ്കുണ്ട് എന്ന് തന്നെയാണ് കണക്കു കൂട്ടല്‍.
എന്നാല്‍ ഈ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും ഇടം പിടിച്ചപ്പോള്‍ അവിടെയും ചര്‍ച്ച കാവ്യ മാധവനാണ്. കാവ്യ മാത്രമല്ല, കാവ്യയുടെ അസുഖം കൂടെ ചര്‍ച്ചയായിരിക്കുകയാണ്. കാവ്യയ്ക്ക് ആരെയും ഓര്‍മ്മയില്ല. അള്‍ഷിമേഴ്‌സ് ആണ് എന്നാണ് ട്രോളുകള്‍. മറവി രോഗമായ അല്‍ഷിമേഴ്‌സാണ് കാവ്യയ്‌ക്കെന്നും പള്‍സര്‍ സുനിയെയും ബാക്കിയുള്ളവരെയൊന്നും ഓര്‍മ്മയില്ലെന്നും മോഴിയെടുക്കുമ്പോള്‍ ഒന്നും തനിക്ക് ഓര്‍മ്മയില്ലാ എന്നാണ് മൊഴി നല്‍കുന്നതും. ഇതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത്.
കാവ്യയ്ക്ക് മൊഴി രേഖപ്പെടുത്തുമ്പോള്‍ മാത്രം കണ്ടു വരാറുള്ള അത്ഭുത രോഗമാണെന്നും ഇത് ആദ്യം മൊഴിയെടുത്തപ്പോഴും ഇപ്പോള്‍ വീണ്ടും മൊഴിയെടുത്തപ്പോള്‍ സ്ഥിരീകരിക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. എന്തിനാണ് കാവ്യയുടെ മൊഴിയെടുക്കുന്നത്. അവര്‍ക്കൊന്നും ഓര്‍മ്മയില്ലല്ലോ അല്‍ഷിമേഴ്‌സ് അല്ലേ.., ദിലീപ് ഇപ്പോഴാണ് ഈ സത്യങ്ങള്‍ തിരിച്ചറിയുന്നതെന്നും അതോര്‍ത്ത് പൊട്ടിക്കരയുകയാണെന്നുമാണ് കമന്റുകള്‍.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേഗത്തിലാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ബാലചന്ദ്രന്‍ തന്റെ കൈയിലുള്ള രേഖകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദിലീപിന്റെ വീട്ടില്‍ പള്‍സര്‍ സുനിയെ കണ്ടെന്നും ഒരു വിഐപി കേസില്‍ ഇടപെട്ടിട്ടുണ്ടെന്നുമാണ് പ്രധാനമായും ബാലചന്ദ്രന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ആ വിഐപി ആരാണെന്ന് മാത്രം അദ്ദേഹം തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ വീണ്ടും സൂചന നല്‍കുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ബാലചന്ദ്രന്റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്.
ഒരിക്കല്‍ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത്, അദ്ദേഹം അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കും. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യാ മാധവന്‍ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറികാര്‍ഡ് ദിലീപിന് കൈമാറിയതില്‍ ഈ വിഐപിക്ക് പങ്കുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടര്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, ദിലീപിനെ പ്രത്യേക അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യുമെന്ന് സൂചന. വിയ്യൂര്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ചില നിര്‍ണ്ണായക വിവരങ്ങളും തെളിവുകളും സീല്‍ വച്ച കവറില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു. ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോണും സമര്‍പ്പിച്ചതായാണ് വിവരം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടു, ഒരു വി.ഐ.പി വഴി ദിലീപിന് ദൃശ്യങ്ങള്‍ ലഭിച്ചു, ദിലീപിന്റെ വീട്ടില്‍ വച്ച് സഹോദരന്‍ സുനിയെ പരിചയപ്പെടുത്തി എന്നിങ്ങനെ മൂന്ന് ഗുരുതര ആരോപണങ്ങളാണ് നടനെതിരെ ഉയര്‍ന്നിട്ടുള്ളത്.