ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത് ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട്!? ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മിക്കുന്ന ‘മേപ്പടിയാന്റെ’ സാമ്പത്തിക വശങ്ങള് പരിശോധിക്കാനെന്ന് വിവരം

നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത് ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ മേപ്പടിയാന് പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് റെയ്ഡ് നടന്നത്. ഉണ്ണി മുകുന്ദന്റെ പാലക്കാട്ടെ വീട്ടിലായിരുന്നു ഇഡി റെയ്ഡ് നടത്തിയത്.
ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ടാണ് ഉണ്ണി മുകുന്ദന്റെ വീട്ടിലും മറ്റ് 11 ഇടങ്ങളിലും റെയ്ഡ് നടത്തിയതെന്ന് ഇഡി അറിയിച്ചു. ഉണ്ണി മുകുന്ദന്റെ വീട്ടിലും ഓഫീസിലും സംഘം പരിശോധന നടത്തി. ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മിക്കുന്ന ‘മേപ്പടിയാന്റെ’ സാമ്പത്തിക വശങ്ങള് പരിശോധിക്കാനാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ട്.
കൊച്ചി, കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. രണ്ട് കാറിലായാണ് ഇവരെത്തിയത്. ഒരു കാറില്‍ സായുധസുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. നാല് മണിക്കൂറോളം പരിശോധന നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്.
ഉണ്ണി മുകുന്ദന് നിര്‍മിക്കുകയും അഭിനയിക്കയും ചെയ്യുന്ന ചിത്രം കൂടിയാണ് മേപ്പടിയാന്. റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്ത ഉണ്ണിമുകുന്ദന്റെ അച്ഛന് നിഷേധിച്ചു. വന്നത് സിനിമയുമായി ബന്ധപ്പെട്ട് തങ്ങളെ കാണാനെത്തിയ ഒരു വിഐപി ആണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...