Malayalam
വെള്ള വസ്ത്രത്തില്‍ മനോഹരിയായി ആന്‍ അഗസ്റ്റിന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വെള്ള വസ്ത്രത്തില്‍ മനോഹരിയായി ആന്‍ അഗസ്റ്റിന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറാന്‍ കഴിഞ്ഞ താരമാണ് ആന്‍ അഗസ്റ്റിന്. മലയാള ചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആന്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ആനിന്റെ പുതിയ ഫോട്ടോയാണ് വൈറലാവുന്നത്. വെളുത്ത നിറത്തിലുള്ള വസ്ത്രം അണിഞ്ഞതോടെ ആന്‍ അഗസ്റ്റിന്റെ സൗന്ദര്യം ഇരട്ടിച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയിരിക്കുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ആന്‍ അഗസ്റ്റിനും പ്രശസ്ത ഛായാഗ്രാഹകനും നിര്‍മാതാവുമായ ജോമോനും തമ്മില്‍ വിവാഹമോചിതരാകുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷം 2014 ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്ക്കുമ്പോള് ആയിരുന്നു ആനിന്റെ വിവാഹം. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന് തൊട്ടടുത്ത വര്‍ഷം. പിന്നീട് ആകെ രണ്ട് സിനിമകളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചിട്ടുള്ളത്- ലാല്‍ ജോസിന്റെ നീനയും, ദുല്‍ഖര്‍ നായകനായ സോളോയും.
മലയാളത്തിലെ മികച്ച ഛായാഗ്രാഹകരില്‍ ഒരാളാണ് ജോമോന് ടി ജോണ്‍. 2011 ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശ് ആയിരുന്നു ഛായാഗ്രാഹകന്‍ എന്ന നിലയിലെ ആദ്യ സ്വതന്ത്ര ചിത്രം. മികച്ച നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.ഛായാഗ്രാഹകന്‍ എന്നതിനൊപ്പം നിര്‍മാതാവ് കൂടിയാണ് ജോമോന് ടി ജോണ്‍. ചാര്‍ളി, എന്നു നിന്റെ മൊയ്തീന്, നീ-ന എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ഇരുള്, കോള്‍ഡ് കേസ് എന്നിവയിലാണ് നിര്‍മാണ പങ്കാളിത്തമുള്ളത്.
കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്,പൃഥ്വിരാജ്, ബിജു മേനോന്, വിജയരാഘവന്,ബിജു മേനോന്, ജയ സൂര്യ,നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം ആന്‍ ആഗസ്റ്റിന് അഭിനയിച്ചിട്ടുണ്ട്. 2013 -മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ആന്‍ അഗസ്റ്റിനു ലഭിച്ചിരുന്നു.
ഏഴ് വര്‍ഷത്തിനുള്ളില്‍ ആകെ 13 സിനിമകളിലാണ് ആന്‍ അഗസ്റ്റിന് അഭിനയിച്ചിട്ടുള്ളത്. അതില്‍ 11 എണ്ണവും 2010 നും 2013 നും ഇടയില്‍ ആയിരുന്നു. ആര്‍ട്ടിസ്റ്റ് എന്ന ശ്യാമപ്രസാദ് ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ഏറെനാളായി പൊതു ഇടങ്ങളില്‍ ആന്‍ അഗസ്റ്റിന് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലും അടുത്തിടെ ആന്‍ അഗസ്റ്റിന് അതിഥിയായി എത്തിയിരുന്നു.
