Connect with us

ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം വാപ്പയുടെയും ഉമ്മയുടെയും; ഞങ്ങളുടെ പ്രണയമൊന്നും അതിന്റെ മുന്നില്‍ ഒന്നുമല്ല

Malayalam

ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം വാപ്പയുടെയും ഉമ്മയുടെയും; ഞങ്ങളുടെ പ്രണയമൊന്നും അതിന്റെ മുന്നില്‍ ഒന്നുമല്ല

ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം വാപ്പയുടെയും ഉമ്മയുടെയും; ഞങ്ങളുടെ പ്രണയമൊന്നും അതിന്റെ മുന്നില്‍ ഒന്നുമല്ല

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് മമ്മൂട്ടിയുടേത്. ഇരുവര്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുനെയ്ക്കാറുണ്ട്.

ഇപ്പോഴിതാ വാപ്പയുടെയും ഉമ്മയുടെയും ദാമ്പത്യ സ്‌നേഹത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. വാപ്പയ്ക്ക് അരികില്‍ നിന്ന് ഉമ്മ മാറി നില്‍ക്കുമ്പോള്‍ ദിവസങ്ങള്‍ എണ്ണി തീര്‍ക്കുന്ന വേറിട്ട പ്രണയമാണ് അവര്‍ക്കിടയില്‍ ഉള്ളതെന്നും അത് വച്ച് നോക്കുമ്പോള്‍ തങ്ങളുടെ പ്രണയമൊന്നും ഒന്നുമല്ലെന്നും ദുല്‍ഖര്‍ പറയുന്നു.

‘ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം ഏതെന്നു ചോദിച്ചാല്‍ വാപ്പയുടെയും ഉമ്മയുടെയുമാണ്. ഞങ്ങളുടെ പ്രണയമൊന്നും അതിന്റെ മുന്നില്‍ ഒന്നുമല്ല. എന്റെ സഹോദരി അമേരിക്കയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉമ്മ അവിടെ പോയി കുറച്ചു നാള്‍ നിന്നിരുന്നു.

അന്ന് വാപ്പയും, ഉമ്മയും പിരിഞ്ഞിരിക്കുന്ന ദിവസമൊക്കെ അവര്‍ ഓര്‍ത്തു വയ്ക്കും, കണ്ടിട്ട് ഇത്ര ദിവസമായി എന്നൊക്കെ. അതൊക്കെ തന്നെയാണ് ഞാന്‍ കണ്ടിട്ടുള്ള യമണ്ടന്‍ പ്രണയം. അല്ലാതെ എന്റെ സ്‌റ്റൈലിലുള്ള ന്യൂജെന്‍ പ്രണയമൊന്നും അതിന്റെ അത്രയും വരില്ല’ എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

More in Malayalam

Trending

Recent

To Top