Connect with us

ആ ഐകോണിക് തീം മ്യൂസിക് വീണ്ടും ഒരുക്കുന്നത് ഒരു അംഗീകാരമായി കാണുന്നു, മമ്മൂക്ക സേതുരാമയ്യര്‍ സിബിഐ ആയി വീണ്ടും തകര്‍ത്താടുന്നത് കാണാന്‍ കാത്തിരിക്കുന്നുവെന്ന് ജേക്ക്‌സ് ബിജോയ്

Malayalam

മലയാള സിിനമാ ലോകത്തെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളായിരുന്നു മമ്മൂട്ടി നായകനായി എത്തിയ സിബിഐ സീരീസ്. നാലു ഭാഗങ്ങളായി എത്തിയ എല്ലാ ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. സിനിമ മാത്രമല്ല, ചിത്രത്തിലെ ഗാനങ്ങളും പശ്ചാതത്‌ല സംഗീതവും എല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഇന്നും സുപരിചിതമാണ്.

സിബിഐ നാല് ഭാഗങ്ങള്‍ക്കും സംഗീതം ഒരുക്കിയത് പ്രശസ്ത സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. എന്നാല്‍ സിബിഐ അഞ്ചാം ഭാഗം ഒരുങ്ങുമ്പോള്‍ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയാണ്. ജേക്ക്‌സ് ബിജോയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നതിനെ കുറിച്ച് സന്തോഷം അറിയിച്ചത്.

ശ്യാം സാര്‍ ഒരുക്കിയ ഐകോണിക് തീം മ്യൂസിക് വീണ്ടും ഒരുക്കുന്നത് ഒരു അംഗീകാരമായി കാണുന്നു. കെ മധു സാര്‍, എസ് എന്‍ സ്വാമി സാര്‍, സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ എന്നിവര്‍ക്കൊപ്പസ്എം വര്‍ക്ക് ചെയ്യാന്‍ തീര്‍ത്തും അക്ഷമനായി കാത്തിരിക്കുകയാണ്. ഈ വ്യാധി ഉടന്‍ അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മമ്മൂക്ക സേതുരാമയ്യര്‍ സിബിഐ ആയി വീണ്ടും തകര്‍ത്താടുന്നത് കാണാന്‍ കാത്തിരിക്കുന്നു എന്നാണ് ജേക്ക്‌സ് ബിജോയ് കുറിച്ചത്.

സിബിഐ അഞ്ചാം ഭാഗം ചിങ്ങം ഒന്നിന് ആരംഭിക്കുമെന്നാണ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ആ സിനിമ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഒരു ചിത്രത്തിന് ശേഷമായിരിക്കും സിബിഐ അഞ്ചാം ഭാഗം ആരംഭിക്കുക എന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ ആശാ ശരത്ത്, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top